അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

രാജ്യത്ത് ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഇതിന്റെ ഭാഗമായി 2022 പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതുക്കിയ കാമ്രി ഹൈബ്രിഡ് മോഡലിനെ കമ്പനി പുറത്തിറക്കിയിരുന്നു.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ടൊയോട്ട ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലെ അടുത്ത ഓഫറിന്റെ ടീസര്‍ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. ജനുവരി 20-ന് വിപണിയില്‍ എത്തുന്ന ഹൈലക്സ് പിക്കപ്പ് ട്രക്കിന്റെ പുതിയ ടീസറാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് ഈ മോഡലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ടൊയോട്ട ഹൈലക്സിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ പുതിയ വീഡിയോയില്‍ കാണാം, അതിലൂടെ ഈ ലൈഫ്സ്റ്റൈല്‍ എസ്‌യുവിയുടെ സാഹസികതയെക്കുറിച്ച് കമ്പനി പറയുന്നു. ഇതോടൊപ്പം ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങളും ടീസറില്‍ തന്നെ കമ്പനി നല്‍കുന്നുണ്ട്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

സിംഗിള്‍ ക്യാബ്, എക്സ്ട്രാ ക്യാബ്, ഡബിള്‍ ക്യാബ് എന്നിവയില്‍ ടൊയോട്ട ഹൈലക്സ് ലഭ്യമാക്കാം. ഹൈലക്സിന് വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളും കമ്പനി അവതരിപ്പിക്കും. ഫോര്‍ച്യൂണറിന് സമാനമായി സൂക്ഷിച്ചിരിക്കുന്ന അലോയ് വീലുകളോടൊപ്പം വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കിയിട്ടുണ്ട്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഇതിന് വെര്‍ട്ടിക്കല്‍ ടെയില്‍ ലൈറ്റും ഡബിള്‍ ക്യാബ് ശൈലിയും ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ IMV-2 പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിക്കുന്നത്. ടൊയോട്ട ഹൈലക്സ് നഗരത്തിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന 5 സീറ്റര്‍ വാഹനമായിരിക്കും.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഇന്റീരിയര്‍ സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും നിലവിലെ തലമുറ ഫോര്‍ച്യൂണര്‍ പ്രചോദിത ബ്ലാക്ക് തീം, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ജെബിഎല്‍ സിസ്റ്റം, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് ക്രൂയിസ് കണ്‍ട്രോള്‍, അധിക എയര്‍ബാഗുകള്‍, പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും ലഭിക്കുന്നു. ആക്റ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നര്‍ത്ഥം വരുന്ന എ-ട്രാക് ഫീച്ചറുകളുമായാണ് വാഹനം വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് കമ്പനി ഇത് ലഭ്യമാക്കാന്‍ പോകുന്നത്. ഈ മോഡലിന്റെ ഡെലിവറി മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നാണ് ഡീലര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു ലക്ഷം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യുന്നതിനുള്ള അവസരവും ഡീലര്‍ഷിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ടൊയോട്ട ഹൈലക്സിന്റെ വീല്‍ബേസ് 3,085 മില്ലിമീറ്ററായി ഉയര്‍ത്തി. ഇതിന് 5,325 mm നീളവും 1,855 mm വീതിയും 1,865 mm ഉയരവുമുണ്ട്. ഹൈലക്സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 216 mm ആണ്, കൂടാതെ 2.1 ടണ്‍ ഭാരവും ഉണ്ട്. ഇതിന് ഇമോഷണല്‍ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ സിഎസ്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

വാഹനത്തിനൊപ്പം 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റിയും കമ്പനി നല്‍കും, അത് 5 വര്‍ഷമോ 2.2 ലക്ഷം കിലോമീറ്ററോ ആയി നീട്ടാമെന്നും നിര്‍മാതാക്കള്‍ പറയുന്നു. സര്‍വീസിനായി, കമ്പനിയുടെ രാജ്യത്തുടനീളമുള്ള 342 സേവന ഔട്ട്ലെറ്റുകള്‍ ഉപയോഗിക്കാം.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

4x4 അഡ്വഞ്ചര്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള ഒരു പുതിയ സെഗ്മെന്റായിരിക്കും ഇതെന്ന് കമ്പനി പറയുന്നു. പ്രാദേശികമായുള്ള പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ, ഇത് പൂര്‍ണ്ണമായും ഒരു മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നമായിരിക്കുമെന്നും ടൊയോട്ട വ്യക്തമാക്കുന്നു.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഫീച്ചറും പ്ലാറ്റ്‌ഫോമും പങ്കിടുന്നതുപോലെ തന്നെ ഫോര്‍ച്യൂണറിന് കരുത്ത് പകരുന്ന അതേ എഞ്ചിന്‍ ഓപ്ഷനുമായാണ് ടൊയോട്ട ഹൈലക്‌സും വാഗ്ദാനം ചെയ്യുന്നത്. 2.8 ലിറ്റര്‍ ഡീസല്‍ യൂണിറ്റാകും വാഹനത്തിന് കരുത്ത് നല്‍കുക.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഉപയോഗിച്ച് 204 bhp കരുത്തും 420 Nm torque ഉം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ടോര്‍ക്ക് ഔട്ട്പുട്ട് 500 Nm ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 4WD കൂടാതെ ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കുകളുമായാണ് ഇത് വരുന്നത്.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

പുതിയ മോഡലുകളെ എത്തിച്ച് രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ വാഹന നിര്‍മാതാക്കളായ ടൊയോട്ട.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

2021 ഡിസംബറിലെ വര്‍ഷാടിസ്ഥാനത്തില്‍ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 45 ശതമാനം വര്‍ധിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു. 2020 ഡിസംബറില്‍ വിറ്റ 7,493 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-ലെ വില്‍പ്പന 10,833 ആയി ഉയരുകയും ചെയ്തു.

അവതരണം അടുത്തു; Hilux-ന്റെ പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ടൊയോട്ടയുടെ മൊത്തവ്യാപാര യൂണിറ്റുകളും 2020 ഡിസംബറിലെ 2.7 ശതമാനത്തേക്കാള്‍ 2021 ഡിസംബറില്‍ 1.5 ശതമാനം മുതല്‍ 4.3 ശതമാനം വരെ വിപണി വിഹിതം നേടി. കമ്പനിയുടെ MoM വില്‍പ്പന 2021 നവംബറില്‍ വിറ്റ 13,002 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം ഇടിയുകയും ചെയ്തിട്ടുണ്ട്. എങ്കിലും പുതിയ കുറച്ച് മോഡലുകള്‍ എത്തുന്നത് വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota reveled new teaser of hilux find here new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X