ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

ടൊയോട്ട ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഹൈലക്‌സ് പിക്കപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്, വാഹനത്തിനായുള്ള ബുക്കിംഗും നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചു. അവതരണത്തിന് പിന്നാലെ കമ്പനി ഇപ്പോൾ പിക്കപ്പിന്റെ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

ഹൈലക്സിന്റെ ഓഫ്-റോഡ് ഡ്രൈവിംഗ് ശേഷിയും സുരക്ഷാ സവിശേഷതകളുമാണ് നിർമ്മാതാക്കൾ ഇതിൽ ഹൈലൈറ്റ് ചെയ്യുന്നത്. ഇതിലൂടെ എത്ര ശക്തമായ കപ്പാസിറ്റിയോടെയാണ് വാഹനം വരുന്നതെന്ന് കാണിക്കാനും, അതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനും ആഗ്രഹിക്കുന്നു.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

രണ്ട് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ടൊയോട്ട ഹൈലക്‌സ് വിപണിയിൽ എത്തും. കമ്പനി വാഹനത്തിന്റെ വില മാർച്ചിൽ ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും, കൂടാതെ പിക്കപ്പിന്റെ ഡെലിവറി ഏപ്രിലിൽ ആരംഭിക്കും.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

കമ്പനി ഡീലർഷിപ്പുകളിൽ ഒരു ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്, കൂടാതെ 50,000 രൂപ നൽക ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

കമ്പനിയുടെ IMV-2 പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്, ഇത് ഇന്ത്യയിൽ മാത്രമേ നിർമ്മിക്കൂ. ടൊയോട്ട ഹൈലക്‌സ് നഗരത്തിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന അഞ്ച് സീറ്റർ വാഹനമായിരിക്കും.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

കമ്പനി അതിന്റെ ഓഫ്-റോഡ് സൈഡിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും കൂടുതൽ കൂടുതൽ പുതിയ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതിന് എത്ര ബുക്കിംഗുകൾ ലഭിക്കുമെന്ന് കണ്ടറിയണം.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

ഹിലക്‌സിന്റെ വീൽബേസ് ടൊയോട്ട 3,085 mm ആയി ഉയർത്തി. ഇതിന് 5,325 mm നീളവും 1,855 mm വീതിയും 1,865 mm ഉയരവുമുണ്ട്. ഹിലക്‌സിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 216 mm ആണ്, കൂടാതെ 2.1 ടൺ ഭാരവും വാഹനത്തിനുണ്ട്.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ. വാഹനത്തിന് ഇമോഷണൽ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേൾ സിഎസ്, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകൾ ഉണ്ടാവും.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന 500 Nm torque നൽകുന്ന ടർബോ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഡ്രൈവിംഗ് എളുപ്പമാക്കുന്നതിന് വേരിയബിൾ ഫ്ലോ കൺട്രോൾ സ്റ്റിയറിംഗ് വീലിനൊപ്പം 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമായാണ് ഇത് വരുന്നത്. ഈ ട്രക്കിന് അടുത്തിടെ ASEAN NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു, അതോടൊപ്പം കമ്പനി ഇതിൽ ഒരു വലിയ ഡെക്കും നൽകിയിട്ടുണ്ട്.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകും, അത് അഞ്ച് വർഷം അല്ലെങ്കിൽ 2.2 ലക്ഷം കിലോമീറ്റർ വരെ നീട്ടാം. ഹൈലക്സിന്റെ സേവനത്തിനായി, കമ്പനിയുടെ രാജ്യത്തുടനീളമുള്ള 342 സർവ്വീസ് ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കാം.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

4×4 അഡ്വഞ്ചർ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ സെഗ്‌മെന്റായിരിക്കും ഇതെന്ന് കമ്പനി പറയുന്നു. കമ്പനി ഇത് ഇന്ത്യയിലെ സ്വന്തം പ്ലാന്റിൽ നിർമ്മിക്കാൻ പോകുന്നു, ഇത് പൂർണ്ണമായും ഒരു മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നമായിരിക്കും.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

ടൊയോട്ട ഹൈലക്‌സിന് വലിയ ഹെക്സഗണൽ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ഉണ്ട്, ഇത് റോഡിൽ ശക്തമായി കാണപ്പെടുന്നു. 18 ഇഞ്ച് അലോയി വീലുകൾക്കൊപ്പം വീൽ ആർച്ചുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് ലഭിക്കുന്നു. ഇതിന് വെർട്ടിക്കൽ ടെയിൽ ലൈറ്റും ഡബിൾ ക്യാബ് ശൈലിയുമാണുള്ളത്.

ഓഫ് റോഡ് മികവുകൾ കാഴ്ച്ചവെച്ച് Hilux പിക്കപ്പിന്റെ ആദ്യ TVC പങ്കുവെച്ച് Toyota

വാഹനത്തിന് സോഫ്റ്റ് ടച്ച് മെറ്റീരിയൽ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ജെബിഎൽ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോ എസി, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവ ലഭിക്കും.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ക്രൂയിസ് കൺട്രോൾ, അധിക എയർബാഗുകൾ, LSD, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഇതിന് ലഭിക്കുന്നു. ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ എന്നർത്ഥം വരുന്ന A-ട്രാക് ഫീച്ചറുകളുമായാണ് വാഹനം വരുന്നത് എന്നാണ് റിപ്പോർട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shares first tvc of hilux pickup showcasing off road abilities
Story first published: Friday, January 21, 2022, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X