India
YouTube

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

2022 ജൂലൈ 1 -ന് ഇന്ത്യയിൽ ഒരു പുതിയ കാർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട. അവതരണത്തിനുള്ള തീയതി അടുത്തുകൊണ്ടിരിക്കുമ്പോൾ, വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

സ്പൈ ഷോട്ടുകൾ കൂടാതെ, കമ്പനി ഔദ്യോഗിക ടീസറുകളും പങ്കിടാൻ തുടങ്ങിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കുന്ന രണ്ട് പുതിയ എസ്‌യുവികൾക്കായി സുസുക്കിയും ടൊയോട്ടയും സംയുക്തമായി പ്രവർത്തിക്കുന്നു.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ്, ഇരു ബ്രാൻഡുകൾക്കും കോം‌പാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കാൻ കഴിയുന്ന അനുയോജ്യമായ ഒരു പ്രൊഡക്ടിന്റെ ലഭ്യത ഇല്ലായിരുന്നു. ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ, എല്ലാത്തരം വെല്ലുവിളികൾക്കിടയിലും കോം‌പാക്ട് എസ്‌യുവി സെഗ്‌മെന്റ് വർഷം തോറും വളരുകയാണ്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

അതിനാൽ, ആഗോള പങ്കാളികൾ ഗ്രൗണ്ട്-അപ്പ് ലെവലിൽ നിന്ന് പുത്തൻ ഉൽപ്പന്നങ്ങൾ ഡെവലപ് ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ, ബ്രാൻഡുകൾ പ്രൊഡക്ട് ഷെയറിംഗിലും ബാഡ്ജ് എഞ്ചിനീയറിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, ഇതിൽ സുസുക്കിയിൽ നിന്നുള്ള ബലേനോ, വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങൾ ടൊയോട്ട അതിന്റെ സ്വന്തം ബാഡ്ജുകളും പേരുകളും (ഗ്ലാൻസ/അർബൻ ക്രൂയിസർ) ഉപയോഗിച്ച് വിപണിയിൽ എത്തിച്ചു.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

പുത്തൻ ഹൈറൈഡർ ടീസർ വീഡിയോയിൽ, മാനുവൽ ബട്ടണുകളുള്ള എസി കൺട്രോളുകൾ, സിൽവർ ആക്‌സന്റോട് കൂടിയ പ്രീമിയം സോഫ്റ്റ് ലെതർ ബ്ലാക്ക് & ബ്രൗൺ ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ കാണാം. ടീസറിന്റെ തുടക്കത്തിൽ, കണക്റ്റഡ് സാങ്കേതികവിദ്യയുമായി കാർ വരും എന്നതും വ്യക്തമാണ്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

ടൊയോട്ടയുടെ പുതിയ എസ്‌യുവിക്ക് ഹൈറൈഡർ എന്ന പേര് ലഭിക്കുമ്പോൾ, അതേസമയം മാരുതിയുടെ ഉൽപ്പന്നത്തിന്റെ പേര് വിറ്റാര എന്നായിരിക്കാം. ടൊയോട്ട ഇതുവരെ പേര് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഹൈറൈഡർ എന്ന പേര് സ്വീകരിക്കുന്നതിന് രണ്ട് - മൂന്ന് കാരണങ്ങളുണ്ടാകാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒന്നാമതായി, TVC ഷൂട്ടിംഗിനിടെയാണ് ഇത് ലീക്കായത്, രണ്ടാമതായി, അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന പേരിനായി ടൊയോട്ട ഇതിനകം ഒരു ട്രേഡ്മാർക്ക് ഫയൽ ചെയ്തിട്ടുണ്ട്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

ഇവ രണ്ടും കൂടാതെ, മറ്റ് കാരണങ്ങളും ഉൾപ്പെടുന്നു a) ഇതിന് ഉയർന്ന (ഹൈ) റൈഡിംഗ് സ്റ്റാൻസ് ഉണ്ടായിരിക്കും b) പേര് ടൊയോട്ടയുടെ ഇന്റർനാഷണൽ പോർട്ട്‌ഫോളിയോയുമായി സമന്വയിക്കുന്നതായി തോന്നുന്നു, അതിൽ ഹൈ-ഏയ്സ്, ഹൈലക്സ് പോലുള്ള മോഡലുകൾ ഉൾപ്പെടുന്നു, c) മോഡൽ ഒരു ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം വരുന്നു (അതിനാൽ 'Hy' എന്നതിന് പകരം 'Hi' ഉപയോഗിക്കുന്നു). ഈ ആഴ്ച ആദ്യം, ടൊയോട്ട ഹൈറൈഡറിന്റെ എക്സ്റ്റീരിയർ ടീസ് ചെയ്തിരുന്നു. ഇപ്പോൾ നിർമ്മാതാക്കൾ അകത്തളങ്ങളും ടീസ് ചെയ്തിരിക്കുകയാണ്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

ടൊയോട്ടയും സുസുക്കിയും തങ്ങളുടെ വരാനിരിക്കുന്ന രണ്ട് കോംപാക്ട് എസ്‌യുവികൾക്കിടയിൽ വാഹനത്തിന്റെ ആർക്കിടെക്ചർ, പാർട്സുകൾ, പവർട്രെയിനുകൾ എന്നിവ പങ്കിടും.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

എന്നിരുന്നാലും, സൗന്ദര്യപരമായി, രണ്ട് ഉൽപ്പന്നങ്ങൾക്കും അവരുടേതായ വ്യക്തിഗത ഐഡന്റിറ്റി ഉണ്ടായിരിക്കും. ഹ്യുണ്ടായി & കിയ (ക്രേറ്റ/സെൽറ്റോസ്, വെന്യു/സോനെറ്റ്), സ്‌കോഡ & VW (കുഷാഖ്/ടൈഗൂൺ, സ്ലാവിയ/വിർട്ടസ്) എന്നിവ ഉപയോഗിച്ചിരുന്ന ഒരു പഴയ കോമ്പിനേഷനാണിത്.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

വളരെയധികം തിക്കും തിരക്കുമുള്ള സെഗ്‌മെന്റിൽ മത്സരിക്കുന്നതിന്, ടൊയോട്ടയും മാരുതിയും തങ്ങളുടെ ഓഫറുകൾ ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫുകൾ, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ് എന്നിവ ഈ മോഡലുകളിൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

രണ്ട് എസ്‌യുവികൾക്കും 1.5 ലിറ്റർ നാല് സിലിണ്ടർ K15 പെട്രോൾ മോട്ടോർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യൂണിറ്റ് മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരം ഹൈബ്രിഡ് സജ്ജീകരണങ്ങളുമായി ഇണചേരും.

ടച്ച്സ്ക്രീനും ഡാഷ്ബോർഡും ഉൾപ്പടെ പുത്തൻ HyRyder -ന്റെ ഇന്റീരിയർ ടീസർ പങ്കുവെച്ച് Toyota

മൈൽഡ് ഹൈബ്രിഡ് ട്രിമ്മുകൾക്ക് ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷൻ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും, അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് ട്രിമ്മുകൾ ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തും.

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:

രാജ്യത്തെ ഏറ്റവും കോംപറ്റീറ്റീവായ കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട മാരുതി മോഡലുകളുടെ വരവോടെ മത്സരം ക്രമാധീതമായ ഉയർന്നേക്കാം. ഇത് വിഭാഗത്തിലെ മറ്റ് മോഡലുകളേയും മെച്ചപ്പെടുത്താൻ അതാത് നിർമ്മാതാക്കളെ പ്രയരിപ്പിച്ചേക്കാം. ആത്യന്തികമായി ജനങ്ങൾക്ക് ഈ വിഭാഗത്തിൽ കൂടുതൽ മികച്ച ചോയിസുകൾ ലഭിക്കും എന്ന് സാരം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shares new interior taser showing dashboard and touchscreen of upcoming hyryder suv
Story first published: Monday, June 27, 2022, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X