സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും വൻ വിജയ തരംഗത്തിലാണ് ടൊയോട്ട ഇന്ത്യ പിടിച്ചു നിൽകുന്നത്. എന്നാൽ ബ്രാൻഡിന്റെ നിരയിലെ ബാക്കിയുള്ള മോഡലുകൾ അത്ര മികവ് പുലർത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

കാമ്രി സെഡാൻ, പ്രീമിയം വെൽഫയർ എം‌പി‌വി, അടുത്തിടെ പുറത്തിറക്കിയ ഹൈലക്സ് പിക്കപ്പ് ട്രക്ക് എന്നിവ ജാപ്പനീസ് നിർമ്മാതാക്കളുടെ ഇന്ത്യൻ ലൈനപ്പിലുണ്ട്. എന്നാൽ ഇവ niche (പ്രത്യേകമായ) ഡെമോഗ്രാഫിക് ടാർഗെറ്റുചെയ്യുന്ന വാഹനങ്ങളാണ്. മെയിൻസ്ട്രീം കാർ സെഗ്‌മെന്റുകളിലെ മുഖ്യധാരാ ഉപഭോക്തൃ ജനസംഖ്യയുമായി ഇവ കണക്ട് ചെയ്യുന്നില്ല.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

ഗ്ലാൻസയും അർബൻ ക്രൂയിസറും അതിന് ഒരു മാറ്റം സൃഷ്ടിക്കാൻ വേണ്ടി ഇറക്കിയതായിരുന്നു. മാരുതി സുസുക്കി കാറുകളുടെ റീബാഡ് ചെയ്‌ത പതിപ്പുകൾ ഉപഭോക്താക്കൾ മികച്ച രീതിയിൽ സ്വീകരിച്ചു. എന്നിരുന്നാലും മാസ് സെഗ്‌മെന്റിൽ ടൊയോട്ട ശരിക്കും പുതിയ എന്തെങ്കിലും അവതരിപ്പിക്കാനുള്ള സമയം വന്നിരിക്കുകയാണ്. പുത്തൻ ഹൈറൈഡർ മോഡൽ ഇതിന് ഒരു ഉത്തരം ആയേക്കാം.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

വരാനിരിക്കുന്ന ഹൈറൈഡർ എസ്‌യുവി മാരുതി സുസുക്കിയുമായി സഹകരിച്ചാണ് ടൊയോട്ട വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ രണ്ട് കമ്പനികൾക്കും അവരുടെ ഡിസൈനുകളിൽ സ്വതന്ത്രമായ നിലപാടുകളുണ്ട്, അത് ടെസ്റ്റ് റണ്ണിനിടയിൽ ക്യാമറയിൽ പതിഞ്ഞ ടെസ്റ്റ് മോഡലുകളിലും പ്രതിഫലിക്കുന്നു.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

ടൊയോട്ടയ്ക്കും മാരുതി സുസുക്കിക്കും C സെഗ്‌മെന്റ് എസ്‌യുവി സ്‌പെയ്‌സിനായി ഒരു നല്ല എസ്‌യുവി മോഡൽ ഇതുവരെ ഉണ്ടായിരുന്നില്ല, ഈ സെഗ്മെന്റിൽ ദക്ഷിണ കൊറിയൻ, ജർമ്മൻ നിർമ്മാതാക്കളാണ് എല്ലായ്‌പ്പോഴും ആധിപത്യം പുലർത്തിയിരുന്നത്.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

അതിനാൽ, രണ്ട് കമ്പനികളും ഈ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ അവരുടെ രണ്ട് എസ്‌യുവികളും ഒരുക്കാൻ പ്രാപ്തമായ ഒരു ഹൈ-ടെക് ഹൈബ്രിഡ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിൽ കൈകോർത്തു.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

പുതിയ ഹൈറൈഡറിന്റെ ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും ടൊയോട്ട അടുത്തിടെ ടീസ് ചെയ്തിരുന്നു, ഇപ്പോൾ, ഓട്ടോമാറ്റിക് വേരിയന്റിന്റെ ചില ഡൈനാമിക് ഡ്രൈവിംഗ് ഷോട്ടുകളാണ് ബ്രാൻഡ് പങ്കുവെയ്ക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

നമുക്ക് കാണാനും വ്യാഖ്യാനിക്കാനും കഴിയുന്നതിൽ നിന്ന്, ടൊയോട്ട ഇന്ത്യ തങ്ങളുടെ മികച്ച ആഗോള മോഡലായ RAV4 -ൽ നിന്ന് ധാരാളം ഡിസൈൻ പ്രചോദനം എടുത്തതായി തോന്നുന്നു, പ്രത്യേകിച്ച് മുൻവശത്ത്.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

വാഹനത്തിന് വലിയ ജ്യോമെട്രിക്കൽ എയർ ഡാം, ട്രിപ്പിൾ സ്ലാറ്റ് ഡിസൈനുള്ള ആംഗുലാർ എൽഇഡി ഡിആർഎൽ, ബ്ലൂ കളർ സ്കീം എന്നിവ ഉപയോഗിച്ച് ഇത് RAV4 -നെ ഒരുപാട് ഓർമ്മപ്പെടുത്തുന്നു. വീലുകളും ശ്രദ്ധേയമാണ്. ഹൈറൈഡർ AWD -യുടെ പിൻ ഡിസ്‌ക് ബ്രേക്കുകളും ടീസറിൽ കാണിക്കുന്നു.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

ഹൈറൈഡർ AWD -ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത് എന്നതാണ് വളരെ ഇന്ററസ്റ്റിംഗായ കാര്യം. സെഗ്‌മെന്റിലെ ആദ്യ ഫീച്ചറാണിത്. അതിന്റെ എതിരാളികളൊന്നും AWD സജ്ജീകരണവുമായി വരുന്നില്ല. ഹൈറൈഡർ എന്ന പേരിലേക്ക് വരുമ്പോൾ, ഇത് ഒരു ഹൈബ്രിഡ് വാഹനമായിരിക്കുമെന്ന് ടൊയോട്ട ഊന്നിപ്പറയുന്നു.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

മോഡൽ രണ്ട് വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുമായാണ് വരുന്നത്. ലോവർ സ്പെക് ട്രിമ്മുകൾക്ക് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ടോപ്പ് സ്പെക്ക് ട്രിമ്മുകൾക്ക് കൂടുതൽ കരുത്തുറ്റ ഹൈ-വോൾട്ടേജ് ആർക്കിടെക്ചർ ഹൈബ്രിഡ് സിസ്റ്റവും ലഭിക്കും.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

രണ്ട് സിസ്റ്റങ്ങളും 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു, അവ PHEV (പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ) അല്ല. ആദ്യത്തേത് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, എനർജി റിക്കപ്പറേഷൻ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തും.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

രണ്ടാമത്തേതിന് പ്രൊപ്പൽഷനിൽ ഇലക്ട്രിക് അസിസ്റ്റന്റ് പോലുള്ള അധിക സവിശേഷതകൾ ലഭിക്കും. ഇലക്ട്രിക് എനർജിയിൽ മാത്രം ചെറിയ ദൂരം വാഹനം പിന്നിടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

ഫീച്ചറുകളുടെ കാര്യത്തിൽ, സെഗ്‌മെന്റിൽ നിലവിൽ ഓഫർ ചെയ്യുന്ന എല്ലാ ഫീച്ചറുകളും കംഫർട്ടുകളും ഹൈറൈഡറിന് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കണക്റ്റഡ് കാർ ടെക്, സൺറൂഫ്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, HUD, മികച്ച മ്യൂസിക് സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചർ ലിസ്റ്റിൽ പ്രധാനപ്പെട്ടവയാണ്.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

AWD സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യും. മാരുതി സുസുക്കിയും വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവിയിൽ ഇത് ഉൾപ്പെടുത്തിയില്ലെങ്കിൽ ഈ വിഭാഗത്തിൽ AWD വാഗ്ദാനം ചെയ്യുന്നത് ടൊയോട്ട ഹൈറൈഡർ മാത്രമായിരിക്കും എന്നതും ശ്രദ്ധേയമാണ്.

സെഗ്മെന്റ് ഫസ്റ്റ് AWD ഫീച്ചറുമായി HyRyder; പുത്തൻ ടീസർ പങ്കുവെച്ച് Toyota

വിലനിർണ്ണയത്തിന്റെ കാര്യത്തിൽ, ഏകദേശം 10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ആമുഖ വിലകൾക്കൊപ്പം ഹൈറൈഡറിന് ഒരു കോംപറ്റീറ്റീവ് വില നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടോപ് ലൈനിൽ ടൊയോട്ട ഹൈറൈഡർ ഓൾ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപയോളം വില വരാം.

ടൊയോട്ട ഹൈറൈഡർ AWD എസ്‌യുവി ജൂലൈ ഒന്നിന് അനാവരണം ചെയ്യും, സമാനമായ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി എസ്‌യുവി പിന്നാലെ എത്തും. ലോഞ്ച് ചെയ്യുമ്പോൾ, സെഗ്‌മെന്റ് ലീഡർ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, വരാനിരിക്കുന്ന മാരുതി വിറ്റാര കോംപാക്ട് എസ്‌യുവി എന്നിവയുമായും ഇത് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shares new teaser of hyryder suv showcasing segment first awd feature
Story first published: Wednesday, June 29, 2022, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X