തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

തങ്ങളുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ ടൊയോട്ട. ഈ ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ വരാനിരിക്കുന്ന എസ്‌യുവിക്ക് ആന്തരികമായി 'D22' എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

അതേസമയം അതിന്റെ ഔദ്യോഗിക നാമം 'അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍' എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാഹനം 2022 ജൂലൈ 1-ന് ഇന്ത്യയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഇപ്പോള്‍, ലോക പ്രീമിയറിന് മുന്നോടിയായി, ടൊയോട്ട ഈ വാഹനത്തിന്റെ ഓഫ്-ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

വാഹനത്തിന്റെ പ്രൊഡക്ഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ഭരിക്കുന്ന ചൂടേറിയ കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ടൊയോട്ടയ്ക്ക് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഒരു പ്രധാന മോഡലാണ്.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

ഇത് സുസുക്കി വികസിപ്പിച്ചെടുക്കും, പക്ഷേ ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാദി പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുന്നത്. ടൊയോട്ട എസ്‌യുവിക്ക് ശേഷം ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സുസുക്കി പതിപ്പും ഇത് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി ടീസറുകളും ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവ രണ്ടും 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളായിരിക്കും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

താഴ്ന്ന വേരിയന്റുകള്‍ക്ക് മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണവും ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ശക്തമായ ഹൈബ്രിഡ് സംവിധാനവും ലഭിക്കും. ലോവര്‍ സ്‌പെക്ക് എഞ്ചിന്‍ 103 bhp പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്നു, ടോര്‍ക്ക് ഔട്ട്പുട്ട് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

XL6, എര്‍ട്ടിഗ എന്നിവയില്‍ നമ്മള്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണ് ഇതെന്ന് വേണം പറയാന്‍. അതിനാല്‍, ടോര്‍ക്ക് ഔട്ട്പുട്ട് 137 Nm ആയിരിക്കുമെന്നും പ്രതീക്ഷിക്കാം. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

ഇതാദ്യമായാണ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഈ ട്രാന്‍സ്മിഷനില്‍ നമ്മള്‍ കാണുന്നത്. ഇതുവരെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് മാരുതി സുസുക്കി നല്‍കിയിരുന്നത്. കൂടാതെ, നിങ്ങള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളും ഉണ്ടാകും, അതിനാല്‍ ഗിയര്‍ബോക്‌സിന്റെ മാനുവല്‍ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

ഈ എഞ്ചിന്‍ ഓള്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിനിനൊപ്പമാകും കമ്പനി വാഗ്ദാനം ചെയ്യുക. അതിനാല്‍, ഓള്‍-വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്‌യുവിയായിരിക്കും ടൊയോട്ട ഹൈറൈഡര്‍.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

നിലവില്‍, ഡ്രൈവ്ട്രെയിനിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ തന്നെ ഡ്രൈവ് മോഡുകളെക്കുറിച്ചും വ്യക്തമായി സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നാല്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഉണ്ടാകുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചു.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

പിന്നെയുള്ളത് ശക്തമായ ഹൈബ്രിഡ് എഞ്ചിനാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഒരു നിര്‍മാതാവ് ശക്തമായ ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

എഞ്ചിന്‍ പരമാവധി 116 bhp പവര്‍ ഉത്പാദിപ്പിക്കും, എന്നാല്‍ ഇപ്പോള്‍ ടോര്‍ക്ക് ഔട്ട്പുട്ട് വെളിവായിട്ടില്ല. പവര്‍ ഔട്ട്പുട്ട് അന്താരാഷ്ട്ര സ്പെക്ക് വിറ്റാരയ്ക്ക് സമാനമാണ്, അതില്‍ ടോര്‍ക്ക് ഔട്ട്പുട്ട് 138 Nm ആണ്. വിറ്റാരയ്ക്ക് 6-സ്പീഡ് AGS ട്രാന്‍സ്മിഷന്‍ ലഭിക്കുന്നു, എന്നാല്‍ ഇന്ത്യയില്‍, AGS-നേക്കാള്‍ സുഗമമായ ഒരു e-CVT ലഭിക്കും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

പുതിയ എസ്‌യുവിക്കൊപ്പം ടൊയോട്ട ഡീസല്‍ എഞ്ചിനൊന്നും നല്‍കില്ല. എന്നിരുന്നാലും, ഇന്ധനക്ഷമത കണക്കുകള്‍ മികച്ചതായിരിക്കുമെന്ന് വേണം പറയാന്‍, പ്രത്യേകിച്ച് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനൊപ്പം.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

നേരത്തെ പുറത്തുവന്ന ടീസര്‍ വീഡിയോയില്‍ നിന്ന് നമുക്ക് ശ്രദ്ധിക്കാവുന്ന മറ്റ് കാര്യങ്ങള്‍ റിയര്‍ ഡിസ്‌ക് ബ്രേക്കുകളാണ്. അതിനാല്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകളുമായാണ് വരുന്നത്. പിന്‍ ബമ്പറില്‍ റിവേഴ്സിംഗ് ലൈറ്റുകള്‍ പ്രത്യേകം സ്ഥാപിച്ചിരിക്കുന്നതായും കാണാന്‍ സാധിക്കും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

മാരുതി സുസുക്കിയും ഇതേ എസ്‌യുവിയുടെ തങ്ങളുടെ പതിപ്പ് വില്‍ക്കും. വ്യത്യസ്തമായ എക്സ്റ്റീരിയര്‍ രൂപകല്‍പ്പനയുള്ളതിനാല്‍ ഇത് വ്യത്യസ്തമായിരിക്കും. രണ്ട് എസ്‌യുവികളും ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാദിയിലുള്ള നിര്‍മ്മാണ പ്ലാന്റില്‍ നിര്‍മ്മിക്കും.

തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

ടൊയോട്ടയുടെ ഹൈറൈഡര്‍ ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തുമ്പോള്‍, മാരുതി അതിന്റെ എസ്‌യുവി ഉത്സവ സീസണില്‍ പുറത്തിറക്കും. പുതിയ എസ്‌യുവിയെ 'വിറ്റാര' എന്നാകും മാരുതി വിളിക്കുക, കാരണം അവര്‍ ഇനി വരാനിരിക്കുന്ന ബ്രെസയ്ക്കായി ഈ മോണിക്കര്‍ ഉപയോഗിക്കില്ല. നിലവില്‍ ആഗോള വിപണിയില്‍ വില്‍പനയിലുള്ള വിറ്റാരയ്ക്ക് പകരമാകും ഇത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota started 2022 urban cruiser hyryder booking through selected dealerships
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X