ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

എംപിവി സെഗ്മെന്റിലെ രാജാവായ ഇന്നോവ ക്രിസ്റ്റയുടെ പുതുതലമുറ മോഡലിന്റെ പ്രവർത്തനത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇപ്പോൾ. പ്രായോഗികതയും യാത്രാ സുഖവും കാരണം ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മോഡലും ഈ അടുത്തിടെ ഇത്രയും ഹിറ്റായിട്ടില്ലെന്നും വേണം പറയാൻ.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

വാഹനത്തിന്റെ പ്രാക്‌ടിക്കാലിറ്റിയും എഞ്ചിന്റെ വിശ്വാസ്യതയും കൊണ്ട് ഇന്ത്യക്കാർ അത്രമാത്രം ഇന്നോവയേയും ഇപ്പോൾ ഇന്നോവ ക്രിസ്റ്റയേയും സ്‌നേഹിക്കുന്നുണ്ട്. ഡീസൽ ഇന്നോവ എന്നു കേട്ടാൽ തന്നെ വാഹന പ്രേമികൾ ഒന്നടുത്തു കൂടും. അത്രയും മേൻമകളാണ് എംപിവിക്കുള്ളത്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

എന്നാൽ ആധുനിക വാഹനങ്ങൾക്കിടയിൽ ഇന്നോവ ക്രിസ്റ്റ അൽപം പഴഞ്ചനായി എന്നത് വാസ്‌തവം തന്നെയാണ്. ഇക്കാരണം കൊണ്ടാണ് നവീനയുഗത്തിലേക്ക് ചേക്കേറാൻ ഇന്നോവയും തയാറെടുക്കുന്നത്. ദേ ഇപ്പോൾ ഇന്നോവ പ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

ഓഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റ് ലഭ്യമാവില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഡീലർമാർക്കുള്ള ഇന്നോവ ക്രിസ്റ്റയുടെ ഷിപ്പിംഗ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർത്തിയതായാണ് സൂചന. 2022 സെപ്തംബർ മുതൽ മൾട്ടി പർപ്പസ് വാഹനത്തിന്റെ പെട്രോൾ വകഭേദങ്ങൾ മാത്രമേ വിൽപ്പനയ്‌ക്കെത്തൂവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

ആയതിനാൽ ന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിന്റെ ബുക്കിങ് തത്കാലത്തേക്ക് നിർത്തിവെക്കാൻ ഡീലർമാർക്ക് ടൊയോട്ട നിർദേശം നൽകിയിട്ടുമുണ്ട്. പെട്രോൾ വേരിയന്റിനുള്ള ബുക്കിങ് മാത്രം തൽകാലം സ്വീകരിച്ചാൽ മതിയെന്നാണ് ടൊയോട്ട നൽകിയ നിർദേശം. അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഡീസൽ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

എന്നാൽ പൂർണമായും ഇന്നോവ നിരയിൽ നിന്നും ഡീസൽ എഞ്ചിൻ പടിയിറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡീസൽ ഇന്നോവയുടെ ബുക്കിംഗ് 2023 ജനുവരിയിൽ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതായത് വരാനിരിക്കുന്ന പുതുതലമുറ മോഡലിനൊപ്പം മാത്രമേ ഡീസൽ എഞ്ചിൻ നൽകാൻ ടൊയോട്ട താത്പര്യപ്പെടുന്നുള്ളൂവെന്ന് സാരം.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

ഇന്നോവ ക്രിസ്റ്റ ഡീസൽ പതിപ്പിന്റെ ബുക്കിംഗ് നിർത്തിയതിന്റെ കാരണം വ്യക്തമല്ല. മൂന്ന്-വരി വാഹനം ആയതിനാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് ഏറ്റവും ഡിമാന്റ് ലഭിക്കുന്നതും ഓയിൽ ബർണർ വേരിയന്റുകൾക്കായിരുന്നു. അടുത്ത തലമുറ ഇന്നോവയ്ക്ക് അസംബ്ലി ലൈനും സപ്ലൈ ചെയിൻ ശൃംഖലയും ഒരുക്കുന്നതിനായി ഡീസൽ ഇന്നോവയുടെ ഉത്പ്പാദനം നിർത്തിയേക്കും.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

വിതരണം വെട്ടിക്കുറയ്ക്കുന്നത് വിൽപ്പന കണക്കുകളിൽ കാര്യമായ കുറവുണ്ടാക്കാം. പക്ഷേ ബ്രാൻഡിനുണ്ടാവുന്ന നഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിന് 2023 ജനുവരിയോടെ പുതിയ മോഡൽ തയാറാക്കാൻ സാധിക്കുമെന്നാണ് ടൊയോട്ടയുടെ വിശ്വാസം. ഇന്നോവ ഡീസലിന്റെ ബുക്കിങ് നിർത്തിവെച്ചത് കൂടുതൽ സഹായിക്കാൻ പോകുന്നത് ജനപ്രീതി ടൊയോട്ട ഇന്നോവ പെട്രോൾ വേരിയന്റിനേക്കാളും പ്രീമിയം എസ്‌യുവിയായ ഫോർച്യൂണറിന്റെ ഡീസൽ മോഡലിനായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

ഒരു ചെറിയ ശതമാനം പ്രീമിയം ടൊയോട്ട പ്രേമികൾ ഫോർച്യൂണറിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ഡീലർമാർ വിശ്വസിക്കുന്നു. എന്നാൽ അടുത്ത വർഷത്തോടെ പുതിയ 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഇന്ത്യയിലെത്തും. അതോടെ കാര്യങ്ങൾ പഴപടിയാകുമെന്നും വിലയിരുത്തലുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

എന്തായാലും നിലിവിലെ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായ നവീകരണങ്ങളാവും പുതുതലമുറ ഇന്നോവയിൽ ടൊയോട്ട ഒരുക്കുക. കൂടാതെ ഒരു ഹൈബ്രിഡ് പെട്രോൾ എഞ്ചിനും എംപിവിയുടെ ശ്രേണിയിലേക്ക് കുടിയേറിയേക്കും. ഭാവിയിൽ പെട്രോൾ ഹൈബ്രിഡ് വേരിയന്റ് ഡീസലിന് പകരക്കാരനാവാനും സാധ്യതയുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

ലോകമെമ്പാടുമുള്ള വാഹന കമ്പനികൾ എല്ലാം വളരെ കർശനമായി നടപ്പിലാക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ കാരണം പാസഞ്ചർ കാറുകൾക്കുള്ള ഡീസൽ എഞ്ചിനുകളിൽ നിന്ന് ക്രമാനുഗതമായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. എങ്കിലും ഇന്നോവ ഹൈക്രോസ് പെട്രോൾ ഹൈബ്രിഡും നിലവിലെ ഇന്നോവ ഡീസലും ഒരുമിച്ച് വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

യൂറോപ്പിൽ 2025-ൽ യൂറോ 7 മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഡീസൽ പാസഞ്ചർ കാറുകൾ ഏറെക്കുറെ വിപണിയോട് വിടപറയും. പാസഞ്ചർ കാർ വിഭാഗത്തിൽ ഡീസലിനോടുള്ള സമാനമായ സമീപനം ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും കാണപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

നിലവിലെ ഇന്നോവയിലെ പെട്രോൾ എഞ്ചിൻ 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. ഇത് 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇപ്പോൾ നിർത്തലാക്കിയ ഡീസൽ വകഭേദങ്ങളിൽ ഉപയോഗിച്ചിരുന്നത് 150 bhp പവറിൽ പരമാവധി 360 Nm torque വരെയാണ് നൽകുന്ന 2.4 ലിറ്റർ ഡീസൽ യൂണിറ്റാണ്.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഇനിയില്ല! ബുക്കിംഗ് നിർത്തിവെക്കാൻ നിർദേശം നൽകി Toyota

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നു. മൊത്തം 18 വേരിയന്റുകളിലായി വിപണിയിലെത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 16.52 ലക്ഷം മുതൽ 24.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Toyota stopped bookings for innova crysta diesel variants in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X