പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിയിരുന്ന മോഡലായിരുന്നു സബ്-കോംപാക്ട് സെഡാനായിരുന്നു യാരിസ്. താരതമ്യേന കുറഞ്ഞ വില്‍പ്പന വോളിയം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം 2020-ല്‍ യാരിസിനെ ടൊയോട്ട ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

എന്നിരുന്നാലും, മറ്റ് അന്താരാഷ്ട്ര വിപണികളില്‍ ഇതിന് ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ വാഹനത്തെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ, ജാപ്പനീസ് ബ്രാന്‍ഡ് പുതുതലമുറ യാരിസിനെ വെളിപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ഏറ്റവും പുതിയ തലമുറ യാരിസിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

അടുത്ത തലമുറ യാരിസിന്റെ ഏറ്റവും പുതിയ ടീസറില്‍, എക്‌സ്റ്റീയര്‍ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി കാണാന്‍ സാധിക്കും. 2017-ല്‍ ഇന്തോനേഷ്യയില്‍ പ്രദര്‍ശിപ്പിച്ച ഒരു കണ്‍സെപ്റ്റ് സെഡാനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അടുത്ത യാരിസ് ഡിസൈന്‍.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

അതേ DNGA ഷാസിയില്‍ നിര്‍മ്മിച്ച ഒരു പ്രീ-പ്രൊഡക്ഷന്‍ കണ്‍സെപ്റ്റ് കാറായിരുന്നു Daihatsu DN-F സെഡാന്‍. ടീസര്‍ അനുസരിച്ച്, പുതിയ യാരിസിന് മുന്നില്‍ ഒരു വലിയ റേഡിയേറ്റര്‍ ഗ്രില്‍ ഉണ്ടായിരിക്കും, അത് കൂടുതല്‍ സ്ട്രീംലൈന്‍ ചെയ്ത ഹെഡ്‌ലൈറ്റുകള്‍ ഇരുവശത്തും ഘടിപ്പിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

സെഡാന് വളരെ ചലനാത്മകമായ ഫ്രണ്ട് ബമ്പറും അതിന്റെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ എയര്‍ ഡാമും ഉണ്ടായിരിക്കും. ഫോഗ് ലൈറ്റ് ഹൗസിംഗുകള്‍, ഫ്രണ്ട് ബമ്പറില്‍ ഒരു സ്പോര്‍ട്ടിയര്‍ ലോവര്‍ ലിപ്, മെഷീന്‍ കട്ട് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ വരാനിരിക്കുന്ന മോഡലില്‍ ചില കൂട്ടിച്ചേര്‍ക്കലുകളില്‍ ചിലതാണ്.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഔട്ട്ഗോയിംഗ് യാരിസിന് 2013-ല്‍ ആഗോള പ്രീമിയര്‍ ഉണ്ടായിരുന്നു, അതിനുശേഷം മൂന്ന് തവണ കമ്പനി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തിരുന്നു. മോഡലിന്റെ പ്രാരംഭ പുനര്‍രൂപകല്‍പ്പന 2016-ല്‍ ചെയ്തു, പിന്നീട് ഇത് 2018-ല്‍ ഇന്ത്യയില്‍ ഇത് വില്‍പ്പനയ്ക്കെത്തി. അതേ വര്‍ഷം തന്നെ, അന്താരാഷ്ട്ര വിപണിയില്‍ വാഹനത്തിന് മറ്റൊരു ചെറിയ സ്‌റ്റൈലിസ്റ്റിക് പരിഷ്‌ക്കരണം ലഭിച്ചിരുന്നു.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ലഭിക്കുന്ന സ്രോതസ്സുകള്‍ അനുസരിച്ച്, ടൊയോട്ടയുടെ വില കുറഞ്ഞ മോഡുലാര്‍ Daihatsu ന്യൂ ജനറേഷന്‍ ആര്‍ക്കിടെക്ചര്‍ അടുത്ത തലമുറ യാരിസിന് (DNGA) അടിവരയിടും.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഈ പ്ലാറ്റ്ഫോം നിലവില്‍ പുതിയ ടൊയോട്ട, ഡെയ്ഹാറ്റ്സു കാറുകളുടെ ഒരു കൂട്ടത്തിന് അടിവരയിടുന്നു, പ്രത്യേകിച്ചും റൈസും അതിന്റെ സഹോദര പതിപ്പായ റോക്കിയും. പ്രീമിയം കാറുകളില്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ TNGA മോഡുലാര്‍ പ്ലാറ്റ്ഫോമിന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണ് DNGA.

വരാനിരിക്കുന്ന മോഡലിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, വലിയ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍, ആഡംബര അപ്ഹോള്‍സ്റ്ററി, കണക്റ്റുചെയ്ത കാര്‍ ശേഷികള്‍ എന്നിവയുള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ കാണുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

അതേസമയം, ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകള്‍ക്കായി, കമ്പനിയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല, എന്നാല്‍ പുതിയ തലമുറ യാരിസ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ചോയിസുമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ലഭ്യമായ ഏക ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ CVT ആണ്. ടൊയോട്ട യാരിസ് 2023-ല്‍ സ്പോര്‍ട്ട്, സ്മാര്‍ട്ട്, പ്രീമിയം, പ്രീമിയം ലക്ഷ്വറി പതിപ്പുകളിലാണ് വരുന്നത്. പുതിയ 2023 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

എന്നാല്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമോ എന്നതു സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ സ്വിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ യാരിസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ടൊയോട്ടയുടെ മറ്റ് വാര്‍ത്തകളില്‍, കമ്പനി ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസര്‍ കോംപാക്ട് എസ്‌യുവി 2022 ഓഗസ്റ്റ് 16-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ഹൈറൈഡറിനായുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്കൊപ്പം ബെംഗളൂരുവിലെ ടൊയോട്ടയുടെ ബിഡാഡി ഫാക്ടറിയിലാണ് ഹൈറൈഡര്‍ നിര്‍മ്മിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര സെപ്റ്റംബറില്‍ മാത്രമേ പുറത്തിറങ്ങൂ, മാരുതി ഗ്രാന്‍ഡ് വിറ്റാരയെക്കാള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഹൈറൈഡര്‍ അര്‍ബന്‍ ക്രൂയിസര്‍ വിപണിയില്‍ എത്തും.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

വിപണിയില്‍ എസ്‌യുവികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ് യാരിസ് പോലുള്ള സെഡാനുകളുടെ വില്‍പ്പന കുറയാന്‍ കാരണമെന്ന് വേണമെങ്കില്‍ പറയാം. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലായിരുന്നു വാഹനം വാഗ്ദാനം ചെയ്തിരുന്നത്.

പുതുതലമുറ Yaris-ന്റെ ടീസര്‍ വീഡിയോയുമായി Toyota; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഈ യൂണിറ്റ് 108 bhp കരുത്തും 140 Nm പീക്ക് ടോര്‍ക്കും സൃഷ്ടിച്ചിരുന്നു. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമായിരുന്നു. പ്രാരംഭ പതിപ്പിന് 9.16 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 14.60 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota teased new gen yaris read to find more details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X