അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഇതേവരെ ഇന്ത്യയിൽ ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിനും ലഭിക്കാത്ത സ്വീകാര്യതയാണ് വിപണിയിൽ പോലും എത്താത്ത ടൊയോട്ട ഹൈലക്‌സിന് ലഭിക്കുന്നത്. എന്നാൽ വാഹനം ജനുവരി 20-ന് വിൽപ്പനയ്ക്കായി പുറത്തിറക്കുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

അതായത് നാളെ ഹൈലക്‌സ് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സാരം. അവതരിപ്പിക്കപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പിക്കപ്പ് ട്രക്കിന്റെ ടീസർ ചിത്രങ്ങളിലൂടെ ആകാംക്ഷ പരത്തുകയാണ് ടൊയോട്ട. നേരത്തെ ഡിസൈനിനെ കുറിച്ചുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട കമ്പനി ഇപ്പോൾ വാഹനത്തിന്റെ അകത്തള കാഴ്ച്ചയും വെളിപ്പെടുത്തിയിരിക്കുകയാണ്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

2022 മാർച്ച് മുതൽ അതിന്റെ ഡെലിവറികൾ ആരംഭിക്കുന്ന ടൊയോട്ട ഹൈലക്‌സിന്റെ യൂറോപ്യൻ മോഡലിൽ കാണുന്നത് പോലെ പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ഇന്റീരയറായിരിക്കും ഇന്ത്യയിലേക്കും പരിചയപ്പെടുത്തുക. ടൊയോട്ടയുടെ പിക്കപ്പ് ട്രക്കിന് അതിന്റെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറുമായി വളരെയധികം സാമ്യമുണ്ടെന്നും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഡാഷ്‌ബോർഡിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എയർ-കോൺ വെന്റുകൾ, സ്റ്റിയറിംഗ് വീൽ, കൂടാതെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയും ഹൈലക്‌സിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകളാണ്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ജെബിഎല്‍ സിസ്റ്റം, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവയും മോഡലിൽ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയുടേയും നിർമാണ നിലവാരത്തിന്റേയും കാര്യത്തിൽ എല്ലാ ടൊയോട്ട കാറുകൾക്കും സമാനമായിരിക്കും ഈ പിക്കപ്പിനുമുണ്ടാവുക.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഹൈലക്‌സിന്റെ സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയെല്ലാമാകും ജാപ്പനീസ് ബ്രാൻഡ് ഒരുക്കുക.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഇന്ത്യൻ വിപണിയിൽ സിംഗിള്‍ ക്യാബ്, എക്സ്ട്രാ ക്യാബ്, ഡബിള്‍ ക്യാബ് എന്നീ ബോഡി ശൈലികളിൽ ടൊയോട്ട ഹൈലക്‌സ് വാഗ്‌ദാനം ചെയ്‌തേക്കാം. കമ്പനിയുടെ IMV-2 പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത് എന്ന കാര്യമാണ് ഇന്ത്യയിലേക്കുള്ള അവതരണം എളുപ്പത്തിൽ സാധ്യമാവുന്നത്. ഇത് ഫോർച്യൂണർ എസ്‌യുവിക്കും ഇന്നോ ക്രിസ്റ്റ എംപിവിക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ടൊയോട്ട ഹൈലക്‌സ് നഗരത്തിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന 5 സീറ്റര്‍ വാഹനമായിരിക്കും. പിക്കപ്പിനായുള്ള വീല്‍ബേസ് 3,085 മില്ലീമീറ്ററായി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. അങ്ങനെ പിക്കപ്പ് ട്രക്കിന് മൊത്തത്തിൽ 5,325 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,865 മില്ലീമീറ്റർ ഉയരവുമാണുള്ളത്. മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 216 മില്ലീമീറ്ററായിരിക്കും. കൂടാതെ 2.1 ടണ്‍ ഭാരവും ഉണ്ട്.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഡിസൈൻ ഹൈലൈറ്റുകളിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന് വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളും ഫോര്‍ച്യൂണറിന് സമാനമായി അലോയ് വീലുകളോടൊപ്പം വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗും എടുത്തുനിൽക്കും.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഇമോഷണല്‍ റെഡ്, ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ സിഎസ്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലായിരിക്കും വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുകയെന്നാണ് പ്രാഥമിക നിഗമനം.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

ഒരൊറ്റ എഞ്ചിൻ ഓപ്ഷനിലായിരിക്കും ടൊയോട്ട ഹൈലക്‌സ് ഇന്ത്യൻ വിപണിയിൽ എത്തുക. അത് ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവിയിൽ നിന്നും കടമെടുത്ത 2.8 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ യൂണിറ്റാകും. പെട്രോൾ എഞ്ചിൻ ലൈഫ് സ്റ്റൈൽ പിക്കപ്പിന് തുടക്കത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ പിന്നീട് ഡിമാന്റിന് അനുസരിച്ച് കമ്പനി ഇതും ലഭ്യമാക്കിയേക്കാം.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

2.8 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 204 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതേസമയം മാനുവൽ വേരിയന്റുകളിൽ ടോർഖ് 420 Nm ആയി കുറയും. ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷനുകളിൽ ഹൈലക്‌സ് സ്വന്തമാക്കാനായേക്കും. കൂടുതൽ പ്രായോഗികതയ്ക്കായി പിക്കപ്പിൽ ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ടൊയോട്ട ഒരുക്കും.

അകത്തളവും കെങ്കേമം! Hilux പിക്കപ്പിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് Toyota

പുതിയ മോഡലുകളെ എത്തിച്ച് രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ടൊയോട്ടയുടെ പദ്ധതി. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതുക്കിയ കാമ്രി ഹൈബ്രിഡ് മോഡലിനെ കമ്പനി പുറത്തിറക്കിയിരുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ഒറിജിനൽ ഉൽപ്പന്നവുമായി ബ്രാൻഡ് ഇന്ത്യയിൽ എത്തുന്നത്. വരാനിരിക്കുന്ന പിക്കപ്പ് ജീപ്പ് കോമ്പസിന്റെ അതേ ബജറ്റ് ശ്രേണിയിൽ തന്നെയാകും ഇടംപിടിക്കുക എന്നതാണ്.

25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് ഹൈലക്‌സിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. പിക്കപ്പ് ട്രക്കിന്റെ ഇന്ത്യയിലെ ഒരേയൊരു യഥാർത്ഥ എതിരാളി ഇസൂസു ഡി-മാക്‌സ് വി-ക്രോസ് ആയിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota teased the upcoming hilux interior image ahead of launch
Story first published: Wednesday, January 19, 2022, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X