മുഴുവൻ വെറൈറ്റിയാണല്ലോ... Innova Crysta എംപിവിക്ക് CNG ഓപ്ഷനും സമ്മാനിക്കാൻ Toyota

കഴിഞ്ഞയാഴ്ച്ച ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതുപോലെ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ പഴയ ഇന്നോവ ക്രിസ്റ്റയെ ചെറിയ മാറ്റങ്ങളോടെ വിപണിയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് എംപിവിയെ കഴിഞ്ഞ ദിവസം ടൊയോട്ട ഒഴിവാക്കിയിരുന്നു.

എന്നാൽ പുതുതലമുറ മോഡലിന്റെ വരവോടെ ഇന്നോവ ക്രിസ്റ്റ കളമൊഴിഞ്ഞതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ചെറിയ പരിഷ്ക്കാരങ്ങളോടെ മൾട്ടി പർപ്പസ് വാഹനത്തെ പുനരവതരിപ്പിക്കുന്നതിനായാണ് ഈ നീക്കം. അതായത് ഇന്നോവ ക്രിസ്റ്റ അടുത്ത വർഷം എപ്പോഴെങ്കിലും വിപണിയിൽ തിരിച്ചെത്തും. കൂടാതെ സിഎൻജി ഓപ്ഷൻ ഉൾപ്പെടെ നിലവിലെ മോഡലിൽ ചില പ്രധാന നവീകരണങ്ങൾ കൊണ്ടുവരാനും ബ്രാൻഡിന് കഴിയും. ചിപ്പ് ക്ഷാമവും വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം ടൊയോട്ട ഈ വർഷം ഓഗസ്റ്റിൽ ഇന്നോവ ഡീസൽ ബുക്കിംഗ് നിർത്തിയിരുന്നു.

Innova Crysta എംപിവിക്ക് CNG ഓപ്ഷനും സമ്മാനിക്കാൻ Toyota

ആയതിനാൽ ഹൈക്രോസ് വരുന്നതിനു തൊട്ടുമുമ്പു വരെ ഇന്നോവ ക്രിസ്റ്റ അതിന്റെ 150 bhp പവറുള്ള 2.7 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ വിപണനം ചെയ്‌തിരുന്നുള്ളൂ. എന്നാൽ മാറ്റങ്ങളോടെ അടുത്ത വർഷം പുനരവതരിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാവും വാഹനത്തെ വിപണിയിലെത്തിക്കുക എന്നും കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളീറ്റ് ഓപ്പറേറ്റർമാരെയും മറ്റ് ദീർഘ ദൂര യാത്രകൾക്കായി വാഹനം തെരഞ്ഞെടുക്കുന്നവരേയും ആകർഷിക്കുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് വലിയ ഡിസ്‌പ്ലേസ്‌മെന്റ് പെട്രോൾ എഞ്ചിനുമായി വരുന്നതിൽ യാതൊരു പ്രസക്തിയുമില്ല.

ഇക്കാര്യം മനസിലാക്കിയാണ് ടൊയോട്ട പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. പ്രതിമാസം ശരാശരി 20,000 യൂണിറ്റുകളുടെ വരെ വിൽപ്പനയുള്ള എംപിവി സെഗ്മെന്റിൽ ഇപ്പോഴും വിൽപ്പനയുടെ 50 ശതമാനത്തിലധികം ഡീസൽ വാഹനങ്ങൾക്കാണ്. ആയതിനാൽ കണ്ണടച്ച് ഈ വിൽപ്പന വേണ്ടെന്ന് വെക്കാൻ ടൊയോട്ട തയാറാവില്ല. അതിനാൽ, വരാനിരിക്കുന്ന ഡീസൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഇന്നോവ ക്രിസ്റ്റ ഡീസൽ അടുത്ത വർഷം എപ്പോഴെങ്കിലും തിരികെ കൊണ്ടുവരും. ഒരു പെട്രോൾ എഞ്ചിൻ ഓപ്‌ഷൻ സാധ്യതയുണ്ടെങ്കിലും, നവീകരിച്ച ഇന്നോവയ്‌ക്കായി ടൊയോട്ട ഒരു സിഎൻജി ഫ്യുവൽ ഓപ്ഷൻ കൂടി വിലയിരുത്തുന്നു എന്നതാണ് കൂടുതൽ രസകരമായ കാര്യം.

ഇത് ക്രിസ്റ്റയുടെ അനിവാര്യമായും അതിന്റെ ആകർഷണവും കൂടുതൽ വർധിപ്പിക്കും. പ്രത്യേകിച്ച് ഫ്ലീറ്റ്, ടാക്‌സി വിഭാഗത്തിന്. ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം ഇത്രയും കാലം വാഗ്ദാനം ചെയ്തിരുന്ന 2.7 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും സിഎൻജി പതിപ്പിൽ തിരികെ കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാരുതി സുസുക്കിയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റ് നിര വിപുലീകരിക്കാൻ ടൊയോട്ടക്കാവുന്നത്. ഇതിനോടകം ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചിരുന്നു.

ഇതിന് സ്വീകാര്യത ലഭിച്ചതോടെ പുതിയ മിഡ്-സൈസ് എസ്‌യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറിലേക്കും കമ്പനി സിഎൻജി കൊണ്ടുവരാൻ ഒരുങ്ങുകയാണ്. പെട്രോൾ, ഡീസൽ, സിഎൻജി, പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെയുള്ള വിവിധതരം ഫ്യുവൽ ഓപ്ഷനുകളാൽ ടൊയോട്ട ഇന്നോവ നിര സമ്പന്നമായിരിക്കും ഇനിമുതൽ. വീണ്ടും അവതരിപ്പിക്കുമ്പോൾ ഹൈക്രോസും ക്രിസ്റ്റയും ഒരുമിച്ച് വിൽക്കും. അതിനാൽ, വിലയിൽ ചില വ്യത്യാസങ്ങളോടെ രണ്ട് മോഡലുകളും ഒന്നിച്ച് നിലനിൽക്കാൻ അനുവദിക്കുന്നതിനായി ക്രിസ്റ്റയുടെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്.

അതായത് ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് വേരിയന്റുകൾ ടൊയോട്ട പൂർണമായും ഒഴിവാക്കുകയും പകരം ഇന്നോവ ക്രിസ്റ്റയെ ലോവർ വേരിയന്റുകളിൽ മാത്രമാവും കമ്പനി നിലനിർത്തുകയും ചെയ്യുക. ഉയർന്ന വേരിയന്റ് നിർത്തലാക്കുന്നതോടെ കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ള ഉപഭോക്താക്കൾ പുത്തൻ ഹൈക്രോസ് മോഡലിനെ പരിഗണിക്കും. G, G പ്ലസ്, GX എന്നീ സാധ്യതയുള്ള താഴ്ന്ന വേരിയന്റുകളായിരിക്കും എംപിവി വാഹനം വാഗ്‌ദാനം ചെയ്യുക എന്നാണ് പറഞ്ഞുവരുന്നത്. ടോപ്പ് എൻഡ് VX, ZX പതിപ്പുകൾ ക്രിസ്റ്റയുടെ നിരയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.

ഹൈക്രോസിലേക്ക് മാറുന്നതിനു മുമ്പ് ഇന്നോവ ക്രിസ്റ്റയ്ക്ക് ഇന്ത്യയിൽ പ്രധാനമായും 2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. പെട്രോൾ എഞ്ചിൻ പരമാവധി 166 bhp പവറിൽ 245 Nm torque വരെ നൽകമ്പോൾ ഓയിൽ ബർണർ 150 bhp കരുത്തിൽ 360 Nm torque വരെയാണ് ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ് ഓപ്ഷനും ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവിയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to introduce cng fuel option for updated innova crysta mpv
Story first published: Thursday, December 1, 2022, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X