560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട. ഇന്റർവെബിൽ പുറത്ത് വന്ന ഒരു സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ആന്തരികമായി 'ബിഗ് ലീപ്പ്' എന്ന പേരിൽ ഒരു പുതിയ പ്ലാൻ ആരംഭിച്ചിരിക്കുകയാണ്.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

വരാനിരിക്കുന്ന അഞ്ച് സീറ്റർ മിഡ്‌ സൈസ് എസ്‌യുവിയുടെയും ഒരു എം‌പി‌വിയുടെയും ഉൽ‌പാദനം ഉൾക്കൊള്ളുന്നതിനായി ആഭ്യന്തര ഉൽ‌പാദന കേന്ദ്രത്തിൽ നവീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

മിഡ്‌ സൈസ് എസ്‌യുവിക്ക് D22 എന്ന കോഡ് നേം നൽകിയിരിക്കുന്നു, ഇതിന് ഒരു മാരുതി സുസുക്കി സഹോദരനും ഉണ്ടായിരിക്കും, എംപിവിക്ക് 560B എന്ന കോഡ് നേമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

ഒരു മാസമായി അടച്ചിട്ടതിന് ശേഷം ഫെബ്രുവരി 4 -ന് കർണാടകയിലെ നിർമ്മാണ യൂണിറ്റ് വീണ്ടും തുറക്കും, ഈ വർഷത്തെ ഉത്സവ സീസണിൽ ഈ മിഡ് സൈസ് എസ്‌യുവി ബ്രാൻഡ് പുറത്തിറക്കും.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഫലമായാണ് ഇത് വരുന്നത്, കാരണം ഇത് നിലവിൽ ഏഷ്യൻ വിപണികളിൽ ടൊയോട്ട, ഡൈഹാറ്റ്‌സു മോഡലുകൾ ഉപയോഗിക്കുന്ന DNGA പ്ലാറ്റ്‌ഫോമിലായിരിക്കും.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

എസ്‌യുവിയുടെ മാരുതി സുസുക്കിയുടെ ആവർത്തനത്തിന് YFG എന്ന കോഡ് നേമും നൽകിയിരിക്കുന്നു, കൂടാതെ രണ്ട് എസ്‌യുവികളും അതിവേഗം വിപണിയിൽ പ്രവേശിക്കുന്നതിനാൽ ദീപാവലിക്ക് മുമ്പ് ഇവ വിൽപ്പനയ്ക്ക് എത്തുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, VW ടൈഗൂൺ, സ്കോഡ കുഷാഖ്, റെനോ ഡസ്റ്റർ, നിസാൻ കിക്ക്‌സ്, എംജി ആസ്റ്റർ എന്നിവരോടാണ് ഇവ മത്സരിക്കുന്നത്.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ബ്രാൻഡിന്റെ പദ്ധതിയുടെ ഭാഗമാണ് മിഡ് സൈസ് എസ്‌യുവിയും C സെഗ്‌മെന്റ് എംപിവിയും.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

ഈ വർഷാവസാനം അഞ്ച് സീറ്റർ ലോഞ്ച് ചെയ്തതിന് ശേഷം, 560B എംപിവി 2023 -ൽ ഷോറൂമുകളിൽ എത്തും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഫോർച്യൂണറിൽ കാണപ്പെടുന്ന 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായി ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് ബ്രാൻഡ് പുറത്തിറക്കും.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഗ്ലാൻസയും അവതരിപ്പിക്കും, അതേസമയം 2022 മധ്യത്തോടെ ന്യൂ ജനറേഷൻ ബ്രെസ്സയെ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസറും പ്രൊഡക്ഷൻ പൈപ്പ് ലൈനിലാണ്. ബെൽറ്റ എന്ന് പേരിട്ടിരിക്കുന്ന മാരുതി സുസുക്കി സിയാസിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പുകളും ബാഡ്‌ജ് എഞ്ചിനീയറിംഗ് എർട്ടിഗ എം‌പി‌വിയും കമ്പനി പുറത്തിറക്കുമെന്ന് റിപ്പോർട്ട്.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

കൂടാതെ, ബലെനോയുടെ HEARTECT പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന മാരുതി സുസുക്കി കോംപാക്റ്റ് കൂപ്പെ എസ്‌യുവി, റീബാഡ്ജ് ചെയ്‌ത റൂട്ട് വഴി ടൊയോട്ടയുടെ ശ്രേണിയിലേക്കും ചേർക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

560B എന്ന കോഡ്നേമിൽ ചെലവ് കുറഞ്ഞ എംപിവി പുറത്തിറക്കാനൊരുങ്ങി Toyota

വരുന്ന സാമ്പത്തിക വർഷത്തിൽ D22, മാരുതി YFG എന്നിവയുടെ 45,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നു, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ, TKM പ്രതിവർഷം രണ്ട് ലക്ഷം യൂണിറ്റ് മിഡ് സൈസ് എസ്‌യുവി നിർമ്മിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to introduce new low cost mpv in india soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X