Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

ടൊയോട്ട ഇന്നോവ നിലവിൽ വിപണിയിലെ ഏറ്റവും വിശ്വസനീയവും സുഖപ്രദവുമായ എംപിവികളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. എന്നാൽ ഇപ്പോൾ വാഹനത്തിന് ഒരു പ്രധാന ജെനറേഷൻ അപ്‌ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

കൂടാതെ നവംബറിൽ ഇന്തോനേഷ്യയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജാപ്പനീസ് കാർ നിർമ്മാതാക്കൾ വരാനിരിക്കുന്ന 2023 ടൊയോട്ട ഇന്നോവ ഹൈബ്രിഡിന്റെ ബുക്കിംഗും ആരംഭിച്ചു.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

പുതിയ ഇന്നോവ ഹൈബ്രിഡിന് ഒരു പുതിയ പ്ലാറ്റ്‌ഫോം, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ, മറ്റ് അപ്‌ഡേറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് എന്നിവ ലഭിക്കും, ഇത് ഇന്ത്യയിലും സുഖകരവും മികച്ച ബിൾഡ് ക്വാളിറ്റിയുമുള്ളതായ എം‌പി‌വിക്കായി തിരയുന്ന ഉപഭോക്താക്കൾക്ക് യോഗ്യമായ അപ്‌ഗ്രേഡായി മാറും.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

പുതിയ ടൊയോട്ട ഹൈബ്രിഡിന്റെ ബുക്കിംഗ് ഇന്തോനേഷ്യയിൽ Rp 15 മില്യൺ അതായത് ഏകദേശം 80,000 രൂപ ടോക്കൺ തുകയ്ക്കാണ് കമ്പനി തുറന്നിരിക്കുന്നത്.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡിന്റെ വില Rp 400 മില്യണിൽ നിന്ന് പ്രതീക്ഷിക്കാം, അതായത് ഇന്തോനേഷ്യൻ വിപണിയിലെ ബേസ് വേരിയന്റിന് ഏകദേശം 21.33 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം വില. G, V, വെഞ്ചറർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡിൽ വിൽപ്പനയ്‌ക്കെത്തും.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണമുള്ള പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇന്നോവ, കൂടാതെ 2860 mm നീളമുള്ള വീൽബേസും വാഹനത്തിനുണ്ട്, അതേസമയം മറ്റ് അളവുകളും മുമ്പത്തേക്കാൾ വലുതാണ്. എക്സ്റ്റീരിയർ സ്‌റ്റൈലിംഗ് വളരെയധികം പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ സങ്കീർണ്ണവും പ്രീമിയവും ആണെന്ന് പറയേണ്ടതില്ലല്ലോ.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

ടൊയോട്ടയുടെ പുതിയ 2.0 ലിറ്റർ ഹൈബ്രിഡ് പെട്രോൾ ഓപ്ഷൻ പുതിയ ടൊയോട്ട ഇന്നോവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്, അതേസമയം ഈ പുതിയ എംപിവിയ്‌ക്കൊപ്പം 1.8 ലിറ്റർ ഹൈബ്രിഡ് സജ്ജീകരണം വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

ഈ മോട്ടോർ THS II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) -ന്റെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ഈ സംവിധാനത്തിൽ ശക്തമായ "സ്റ്റെപ്പ്-ഓഫ്" torque, ഫ്യുവൽ ഇക്കോണമി കണക്കുകൾ എന്നിവയ്ക്കായി ട്വിൻ മോട്ടോർ സജ്ജീകരണം അടങ്ങിയിരിക്കുന്നു. പുതിയ ഇന്നോവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളും നമുക്ക് ലഭിച്ചേക്കാം.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

സുരക്ഷയുടെ കാര്യത്തിൽ, പുതിയ ഇന്നോവയ്ക്ക് ADAS സഹിതം ടൊയോട്ട സേഫ്റ്റി സെൻസ് (TSS) സ്യൂട്ടും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, പ്രീ-കൊളീഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഉയർന്ന ബീമുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

അടുത്തിടെ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ പെട്രോൾ ലിമിറ്റഡ് എഡിഷൻ വേരിയന്റ് അവതരിപ്പിച്ചിരുന്നു. വളരെ ജനപ്രിയമായ ഡീസൽ മോഡലുകളുടെ ബുക്കിംഗുകൾ കമ്പനി താൽകാലികമായി നിർത്തലാക്കിയതിന് പിന്നാലെയായിരുന്നു ഈ ലോഞ്ച്.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

17.45 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. നിരവധി ഫീച്ചർ അപ്പ്ഡേറ്റുകളോടെയാണ് ഈ വേരിയന്റിനെ ജാപ്പനീസ് വാഹന ഭീമൻ അവതരിപ്പിച്ചിരിക്കുന്നത്.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

CAFE നോർമ്സ് പ്രകാരമുള്ള കാർബൺ ന്യൂട്രാലിറ്റി ലെവൽ നിലനിർത്താൻ ടൊയോട്ടയ്ക്ക് സാധിക്കാത്തതിനാലാണ് ബ്രാൻഡ് ഇപ്പോൾ പെട്രോൾ ഓപ്ഷനുകൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.

Crysta ഇനി ഹൈബ്രിഡ് കരുത്തിൽ; ഡീസലിന്റെ വിടവ് നികത്താനൊരുങ്ങി Toyota

ഡീസലിനേക്കാൾ മൈലേജിന്റെ കാര്യത്തിൽ പെട്രോൾ പവർട്രെയിൻ പിന്നിലായതിനാൽ ഇപ്പോഴും ഡീസലിനുള്ള ഡിമാൻഡ് വൻ തോതിലാണ്. എന്നാൽ ഹൈബ്രിഡ് മോഡൽ വിപണിയിൽ എത്തുന്നതോടെ ഇത് മാറി മറിയും എന്ന് പ്രതീക്ഷിക്കാം. നിലവിലെ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റിനുള്ള നൂനതകളും മറ്റും പരിഹരിച്ച് ഹൈബ്രിഡ് സിസ്റ്റം സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കും എന്ന് നിസംശയം പറയാനാവും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to launch new hybrid powertrain for innova crysta
Story first published: Friday, September 23, 2022, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X