കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ആഭ്യന്തര വിപണിയിൽ ഇന്ത്യ-സ്പെക്ക് ഹൈലക്സ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു. 1968 മുതൽ അന്താരാഷ്‌ട്ര വിപണികളിൽ ലഭ്യമായ ഹൈലക്സ് നെയിംപ്ലേറ്റ് നിലവിൽ എട്ടാം തലമുറയിലാണ് രാജ്യത്ത് എത്തുന്നത്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

2022 മാർച്ചിൽ ഹൈലക്സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ ഡെലിവറികൾ ഏപ്രിലിൽ ആരംഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി. ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവിയുടെയും ഇന്നോവ ക്രിസ്റ്റ എംപിവിയുടെയും അതേ IMV2 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണിത്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ലോകമെമ്പാടുമുള്ള 180 -ലധികം രാജ്യങ്ങളിൽ ഹൈലക്സ് റീട്ടെയിൽ ചെയ്യുന്നു, 2020 -ൽ മോഡലിന്റെ വിൽപ്പന 20 ദശലക്ഷം യൂണിറ്റ് പിന്നിട്ടു.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹൈലക്‌സ് ഡബിൾ-ക്യാബ് കോൺഫിഗറേഷനുമായി വരുന്നു, ഇത് ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ശ്രേണിയിൽ ഇസൂസു D-മാക്‌സ് V-ക്രോസിനെതിരെ കൂടുതൽ പ്രീമിയം പാക്കേജായി മത്സരിക്കുന്നു. അഞ്ച് സീറ്റുകളുള്ള ഈ വാഹനം ഒരു ഓഫ്-റോഡർ കൂടിയാണ്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഇതിന് 5,325 mm നീളവും 1,855 mm വീതിയും 1,815 mm ഉയരവും 3,085 mm വീൽബേസ് നീളവും ഉണ്ട്. 29-ഡിഗ്രി അപ്രോച്ച് ആംഗിളും 26-ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുമുള്ള വാഹനത്തിന് 6.4 മീറ്റർ ടേണിംഗ് റേഡിയസ് ഉണ്ട്. കാർഗോ ഡെക്കിനെ സംബന്ധിച്ചിടത്തോളം, ഇതിന് 1,500 mm നീളവും 1,500 mm വീതിയും 440 mm ഉയരവും 510 mm റിയർ ഗേറ്റും 435 കിലോഗ്രാം പേലോഡ് ശേഷിയും ഉണ്ട്.

Toyota Hilux Dimensions
Length 5,325mm
Width 1,855mm
Height 1,815mm
Wheelbase 3,085mm
Turning Radius 6.4 metres
Cargo Payload Capacity 435 kg
കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ഫോർച്യൂണറിൽ കാണുന്ന അതേ 2.8 -ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് GD സീരീസ് ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്സിലും ഉപയോഗിക്കുന്നത്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ പരമാവധി 204 bhp കരുത്തും 420 Nm torque ഉം, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ബന്ധിപ്പിക്കുമ്പോൾ 500 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടൊയാണ് വരുന്നത്.

Toyota Hilux Specs
Engine 2.8L turbocharged diesel
Power 204 PS
Torque 420 Nm (MT), 500 Nm (AT)
Transmission 6-speed MT / 6-speed AT
കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക്, ഇമോഷണൽ റെഡ്, വൈറ്റ് പേൾ ക്രിസ്റ്റൽ, സിൽവർ മെറ്റാലിക്, ഗ്രേ എന്നിവയാണ് ടൊയോട്ട ഓഫർ ചെയ്യുന്ന അഞ്ച് കളർ സ്കീമുകൾ.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

സൂപ്പർ വൈറ്റും ഗ്രേ മെറ്റാലിക്കും മാനുവൽ ട്രിമ്മിൽ മാത്രമേ വിൽക്കൂ, മറ്റ് മൂന്ന് ഷേഡുകൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലഭിക്കും. ആക്ടീവ് ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ അസിസ്റ്റീവ് ഫീച്ചറുകളുമായാണ് ടൊയോട്ട ഹൈലക്സ് വരുന്നത്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

ഇലക്ട്രോക്രോമിക് IRVM, MID ഡിറ്റക്ഷനുള്ള ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഏഴ് എയർബാഗുകൾ, ടയർ ആംഗിൾ മോണിറ്റർ, ഇലക്ട്രോണിക് റിയർ ഡിഫറൻഷ്യൽ ലോക്ക്, വലിയ 160 mm ക്രോസ്-സെക്ഷൻ അംഗങ്ങളുള്ള ഹൈ റിജിഡിറ്റി ഹെവി-ഡ്യൂട്ടി ഫ്രെയിം സ്ട്രക്ച്ചർ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

സോഫ്റ്റ് അപ്‌ഹോൾസ്റ്ററിയിലും മെറ്റാലിക് ആക്‌സന്റിലുമാണ് ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കിന്റെ ഉൾവശം ഒരുക്കിയിരിക്കുന്നത്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. പുറംഭാഗത്ത് ക്രോം സറൗണ്ടോടുകൂടിയ പിയാനോ-ബ്ലാക്ക് ട്രപസോയിഡൽ ഗ്രില്ലോടുകൂടിയ ഒരു ബോൾഡ് ഫ്രണ്ട് ഫാസിയയാണ് വാഹനത്തിനുള്ളത്.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പുതുതായി രൂപകൽപന ചെയ്ത 18 ഇഞ്ച് അലോയി വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ബോൾഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, വൈഡ് സെൻട്രൽ എയർ ഇൻടേക്ക്, സ്‌പോർട്ടി ഫോഗ് ലാമ്പ് ഹൗസിംഗുകൾ തുടങ്ങിയവയും കാണാം.

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; Hilux പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് Toyota

പിന്നിൽ വെർട്ടിക്കൽ ടെയിൽ ലാമ്പുകളാണ്. ഒരു കൺവെൻഷണൽ ഡെക്ക് ഓപ്പണറും വാഹനത്തിലുണ്ട്. 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമായാണ് ഹൈലക്സ് വരുന്നത്, മികച്ച 4×4 ശേഷിയുള്ള പ്രായോഗിക പിക്കപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് ആകർഷിക്കും എന്നത് തീർച്ച.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled all new hilux pickup truck in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X