ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവി ഇന്ത്യക്കായി പരിചയപ്പെടുത്തി കമ്പനി. ഈ ഉത്സവ സീസണിൽ വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന് വിളിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ടൊയോട്ട പ്രദർശിപ്പിച്ചിരിക്കുന്നത്.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

4.3 മീറ്ററോളം നീളമുള്ള ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, നിസാൻ കിക്‌സ് തുടങ്ങിയ വമ്പൻമാരുമായാണ് മാറ്റുരയ്ക്കാൻ എത്തുന്നത്.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ആന്തരികമായി D22 എന്ന കോഡ്‌നാമമുള്ള ഈ എസ്‌യുവി ടൊയോട്ടയും സുസുക്കിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് എന്നതാണ് ഏറ്റവും പ്രധാന ഹൈലൈറ്റ്. ടൊയോട്ടയുടെ ആഭ്യന്തര നിരയിൽ അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിക്ക് മുകളിലായാണ് ഹൈറൈഡർ സ്ഥാനംപിടിക്കുക.

MOST READ: കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ശരിക്കും പറഞ്ഞാൽ രണ്ടാം തലമുറ മാരുതി സുസുക്കി ബ്രെസയെ അടിസ്ഥാനമാക്കി ഒരുക്കിയ മിഡ്-സൈസ് മോഡലാണ് ഇതെന്നെ ആദ്യ കാഴ്ച്ചയിൽ തോന്നുകയുള്ളൂ.എന്നാൽ ആഗോള വിപണികളിലൂള്ള ടൊയോട്ട എസ്‌യുവികളിൽ നിന്ന് ധാരാളം പ്രചോദനം ഉൾക്കൊണ്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് മുൻവശത്ത് ഡ്യുവൽ ലെയർഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഷാർപ്പ് പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഗ്രില്ലിൽ നൽകിയിരിക്കുന്നത് തികച്ചും വ്യത്യസ്‌തമായൊരു രൂപം സമ്മാനിക്കുന്നുണ്ട്.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ടൊയോട്ടയുടെ സിഗ്‌നേച്ചർ ബാഡ്ജ് സ്ലീക്ക് ക്രോം സ്ട്രിപ്പും മുൻവത്തെ ഗ്രില്ലിന് കുറുകെ നീളുന്നതു കാണാം. മുൻ ബമ്പറിന് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററാൽ ചുറ്റപ്പെട്ട ഒരു പ്രമുഖ എയർ ഇൻലെറ്റിനൊപ്പം ആക്രമണാത്മക രൂപകൽപ്പനയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

MOST READ: Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, ടെയിൽഗേറ്റിലേക്ക് നീളുന്ന സ്റ്റൈലിഷ് സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഇരട്ട സി ആകൃതിയിലുള്ള എൽഇഡി പാർക്കിംഗ് ലാമ്പുകൾ എന്നിവയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മറ്റ് ഹൈലൈറ്റുകൾ.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

പിൻവശത്ത് ടെയിൽ ലാമ്പുകളുമായി ലയിക്കുന്ന ക്രോം സ്ട്രിപ്പും വൃത്തിയായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

MOST READ: സേഫ്റ്റി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പുത്തൻ ബ്രെസയുടെ ഉത്തരം ഇങ്ങനെ

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ഇത് 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 136.8 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനായിരിക്കും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ലഭ്യമാവുക.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

അതേസമയം മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 116 bhp പവറുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരിക്കും തെരഞ്ഞെടുക്കാനാവുക. ഇത് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാവും എത്തുകയെന്നാണ് സൂചന. ഒരു സെഗ്മെന്റ്-ഫസ്റ്റ് AWD സിസ്റ്റവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഉണ്ടാവും.

MOST READ: പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

10.50 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും ഹൈറൈഡറിന്റെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. പുത്തൻ ടൊയോട്ട മിഡ്-സൈസ് എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ എന്റർടെയ്ൻമെന്റ്, കംഫർട്ട്, കൺവീനിയൻസ്, കണക്റ്റിവിറ്റി, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സവിശേഷതകളാൽ സമ്പന്നമായിരിക്കും.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ MID സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സോഫ്റ്റ്-ടച്ച് ലെതർ ഫിനിഷ് എന്നിങ്ങനെ ധാരാളം പ്രീമിയം സജ്ജീകരണങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ കാണാനാവും.

ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ലെതർ സീറ്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകൾ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ അത്യാധുനിക സജ്ജീകരണങ്ങളും ക്രെറ്റയെയും സെൽറ്റോസിനെയും വെല്ലുവിളിക്കാനെത്തിയ പുത്തൻ അവതാരത്തിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled the much awaited urban cruiser hyryder mid size suv in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X