ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

ഒന്നര പതിറ്റാണ്ടിന് ശേഷം മൂന്നാം തലമുറ സെക്വോയ എസ്‌യുവിയെ പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഫുൾ-സൈസ് എസ്‌യുവി ഇത്തവണ വിപണിയിൽ എത്തുന്നത്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

ഏറ്റവും പുതിയ തണ്ട്ര പിക്കപ്പ് ട്രക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് 2022 ടൊയോട്ട സെക്വോയയെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. വരും മാസങ്ങളിൽ അമേരിക്കയിലെ ഡീലർഷിപ്പുകളിൽ വാഹനം എത്തിതുടങ്ങുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

ജീപ്പ് വാഗനീർ, ഫോർഡ് എക്‌സ്‌പെഡിഷൻ, ഷെവി താഹോ എന്നിവയ്‌ക്കെതിരെ മത്സരിക്കാനുള്ള എല്ലാ കഴിവുകളുമായാണ് ടൊയോട്ടയുടെ മൂന്നാം തലമുറ സെക്വോയ എസ്‌യുവി എത്തുന്നത്. കൂടുതൽ ആക്രമണാത്മകവും ഷാർപ്പുമായ സ്‌റ്റൈലിങ്ങിന് അനുകൂലമായി ഒഴുകുന്ന ഘടകങ്ങളെ ഒഴിവാക്കിയതിനാൽ പുറംഭാഗം സമഗ്രമായ പുനർരൂപകൽപ്പനയ്ക്കാണ് വിധേയമായിരിക്കുന്നത്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

പുത്തൻ സെക്വോയ എസ്‌യുവിയുടെ മുൻഭാഗം തണ്ട്ര പിക്കപ്പിനോട് സാമ്യമുള്ളതാണ്. പ്രധാനവും നിവർന്നുനിൽക്കുന്നതുമായ ഗ്രിൽ സെക്ഷന്റെയും ടി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളുടെയും സാന്നിധ്യം വാഹനത്തിന് ഗംഭീര റോഡ് പ്രെസൻസാകും സമ്മാനിക്കുക. അതേസമയം ചതുരാകൃതിയിലുള്ള ഫെൻഡറുകൾ മുമ്പത്തേതിനേക്കാൾ ബോൾഡുമാണ്. എ-പില്ലറുകൾ കറുപ്പ് നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

പരന്ന മേൽക്കൂരയും ഗ്രേ നിറത്തിലുള്ള റൂഫ് റെയിലുകളുമുള്ള വലിയ ഹരിതഗൃഹത്തിന് ഒരു സംയോജിത ബൂട്ട് സ്‌പോയിലർ, പുതുതായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വീലുകൾ, ഷാർപ്പർ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ സെക്വോയ ബാഡ്‌ജിംഗ്, ബോക്‌സി ടെയിൽഗേറ്റ് മുതലായവയും ടൊയോട്ട സെക്വോയ എസ്‌യുവിയുടെ തലമുറ മാറ്റത്തിന് മാറ്റേകുന്നുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

കൂടാതെ TRD സ്‌പോർട്ട് പായ്ക്ക് 20 ഇഞ്ച് മാറ്റ് ബ്ലാക്ക് വീലുകൾ പ്രാപ്‌തമാക്കുന്നു. ട്യൂൺ ചെയ്ത സസ്പെൻഷൻ, ബിൽസ്റ്റീൻ ഷോക്ക് അബ്സോർബറുകൾ, ഉള്ളിൽ അലുമിനിയം പെഡലുകൾ തുടങ്ങിയവയും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനെ കൂടുതൽ പ്രായോഗികമാക്കുന്നുമുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ, 18 ഇഞ്ച് അലോയ് വീലുകൾ, റെഡ് ഫ്രണ്ട് ഡ്രൈവ്ഷാഫ്റ്റ്, ടിആർഡി-ട്യൂൺ ചെയ്ത ഷോക്ക് അബ്സോർബറുകൾ, സ്പ്രിംഗുകൾ എന്നിവയോടൊപ്പം പുതിയ സെക്വോയയെ മികച്ച ഓഫ്-റോഡറായി മാറ്റുന്നതിൽ 2022 ടൊയോട്ട സെക്വോയ ടിആർഡി ഓഫ്-റോഡ് പായ്ക്കേജിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

ക്രാൾ കൺട്രോൾ, മൾട്ടി-ടെറൈൻ സെലക്ട്, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയും മറ്റ് നിരവധി സാങ്കേതിക വിദ്യകളും മൂന്നാം തലമുറ ആവർത്തനത്തിലേക്ക് കടന്ന സെക്വോയ എസ്‌യുവിയിലുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഫോക്‌സ് ഇന്റേണൽ ബൈപാസ് ഷോക്ക് അബ്‌സോർബറുകൾ, മാർക്കർ ലൈറ്റുകളുള്ള ടൊയോട്ട ബ്രാൻഡഡ് ഗ്രിൽ, ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് ബാർ, റൂഫ് റാക്ക്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, ബ്ലാക്ക് ആക്‌സന്റഡ് ഇന്റീരിയർ തുടങ്ങിയവ ഉൾപ്പെടുത്തി ഓഫ് റോഡ് പായ്ക്കിലാണ് ടിആർഡി പ്രോ പായ്ക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

അകത്ത് ചില ബോക്‌സി ഇന്റീരിയർ ഡിസൈൻ ഘടകങ്ങളുള്ള ക്യാബിന് വളരെ വിശാലമായ ലേഔട്ടാണ് ലഭിക്കുന്നത്. ഡാഷ്‌ബോർഡിലെ മധ്യഭാഗത്ത് വലിയ എട്ട് അല്ലെങ്കിൽ 14 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് കാണാനാവുക.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

അതോടൊപ്പം കൂറ്റൻ എസി വെന്റുകളും രണ്ടാം നിരയിൽ ഓപ്ഷണൽ ക്യാപ്റ്റൻ സീറ്റുകളും ഉണ്ട്. മാത്രമല്ല പിന്നിൽ കൂടുതൽ കാർഗോ ഫ്ലെക്സിബിലിറ്റിക്കായി മൂന്നാമത്തെ നിരയ്ക്ക് ആറ് ഇഞ്ച് സ്ലൈഡുചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

വാഹനത്തിന്റെ ഇന്റീരിയറിൽ 14 ഇഞ്ച് ടൊയോട്ട ഓഡിയോ മൾട്ടിമീഡിയ സിസ്റ്റം, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ കൺസോൾ, ഹാൻഡ്‌സ് ഫ്രീ പവർഡ് ടെയിൽഗേറ്റ്, 14 സ്പീക്കർ ജെബിഎൽ ഓഡിയോ, പനോരമിക് മൂൺ‌റൂഫ്, എച്ച്‌യുഡി തുടങ്ങിയവയെല്ലാമാണ് ടൊയോട്ട സമ്മാനിച്ചിരിക്കുന്നതും.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

കൂറ്റൻ എസി വെന്റുകളും രണ്ടാം നിരയിൽ ഓപ്ഷണൽ ക്യാപ്റ്റൻ സീറ്റുകളും ഉണ്ട്. മാത്രമല്ല, പിന്നിൽ കൂടുതൽ കാർഗോ ഫ്ലെക്സിബിലിറ്റിക്കായി മൂന്നാമത്തെ നിരയ്ക്ക് ആറ് ഇഞ്ച് സ്ലൈഡുചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പുതിയ മൂന്നാംതലമുറ ടൊയോട്ട സെക്വോയ എസ്‌യുവിക്ക് കൂടുതൽ ശക്തമായ 3.5 ലിറ്റർ iForce Max ട്വിൻ-ടർബോചാർജ്ഡ് V6 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പമാണ് പ്രവർത്തിക്കുന്നതും. ഈ ഹൈബ്രിഡ് സിസ്റ്റം 443 bhp കരുത്തിൽ 790 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

കൂടാതെ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സെക്വോയ എസ്‌യുവിയുടെ V6 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. 2022 ടൊയോട്ട തണ്ട്രയുടെ അതേ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിനെയും കമ്പനി നിർമിച്ചിരിക്കുന്നത്.

ഇതാണ് ശരിക്കും എസ്‌യുവി! 437 bhp കരുത്തുമായി പുതുതലമുറ Toyota Sequoia വിപണിയിൽ

കൂടാതെ 9,000 പൗണ്ട് (4082 കിലോഗ്രാം) ഭാരവും ഇതിനുണ്ട്. അതായത് മുൻ മോഡലിനെ അപേക്ഷിച്ച് 22 ശതമാനം പുരോഗതിയാണ് ടൊയോട്ട സെക്വോയയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് സാരം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota unveiled the third gen sequoia full size suv after a decade
Story first published: Thursday, January 27, 2022, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X