കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ഏതാനും ആഴ്ച്ചകൾക്കു മുമ്പ് പരിചയപ്പെടുത്തിയ അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപനം 2022 ഓഗസ്റ്റ് 16-ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ഇതിന്റെ ഭാഗമായി എസ്‌യുവിയുടെ ഉത്പാദനം അടുത്ത മാസം ആരംഭിക്കുമെന്നും അറിയിച്ച കമ്പനി കർണാടകയിലെ ടൊയോട്ടയുടെ ബിഡാദിയിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും നിർമിക്കും. വില പ്രഖ്യാപിനത്തിന് മുന്നോടിയായി ഉപഭോക്താക്കളിലേക്ക് വാഹനം കൂടുതൽ എത്തുന്നതിനായി ഹൈറൈഡറിന്റെ ഡിസ്‌പ്ലേ യൂണിറ്റുകൾ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ എത്തുകയും ബുക്കിംഗും ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട് ടൊയോട്ട.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് ഇന്ത്യയിൽ 9.50 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പുറത്തുവരുന്ന സൂചനകൾ. കൂടാതെ ഇത് മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ മാരുതി സുസുക്കിയുമായി പങ്കിടുകയും ചെയ്യും.

MOST READ: Tata Tigor Xpres-T ഇവിയ്ക്ക് ലഭിച്ചത് 1000 ഓര്‍ഡറുകള്‍; EC വീല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

വില നിർണയം നിർണായകമായ വസ്‌തുതയായതിനാൽ കമ്പനി എത്തരത്തിലാവും പുത്തൻ മിഡ്-സൈസ് എസ്‌യുവി സ്ഥാപിക്കുക എന്നാണ് വാഹന ലോകം കാത്തിരിക്കുന്നത്. ടൊയോട്ടയുടെ പുത്തൻ വാഹനം E, S, G, V വേരിയന്റുകളിലായിരിക്കും വിപണിയിലേക്ക് എത്തുക.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

അതേസമയം ടൊയോട്ടയുടെ ഈ മേഖലയിലെ വൈദഗ്ധ്യത്തിൽ നിന്ന് ഉയർന്നുവരുന്ന ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എഞ്ചിൻ ഓപ്ഷനോടു കൂടിയ അർബൻ ക്രൂയിസർ ഹൈറൈഡർ S, G, V വേരിയന്റുകളിലായിരിക്കും ലഭ്യമാവുക. അതായത് ബേസ് മോഡലിൽ ഒഴികെ എല്ലാ പതിപ്പിലും ഈ ടെക്നോളജി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്ന് സാരം.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ഇതിനു പുറമെ 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് ഫോർ സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 101 bhp കരുത്തും 4,000 rpm-ൽ പരമാവധി 135 Nm torque ഉം വരെ വികസിപ്പിക്കാൻ പര്യാപ്തമായ എഞ്ചിൻ ഓപ്ഷനും ഹൈറൈഡർ എസ്‌യുവിക്ക് ഉണ്ടായിരിക്കുമെന്ന് സാരം.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

മാരുതി സുസുക്കി എർട്ടിഗ, XL6, പുതിയ ബ്രെസ എന്നിവയിലും കാണാവുന്ന ഇതേ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായായിരിക്കും ജോടിയാക്കിയാക്കുക. ഈ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ AWD കോൺഫിഗറേഷൻ വിൽക്കുകയുള്ളൂവെന്നാണ് നിലവിൽ ടൊയോട്ട അറിയിച്ചിരിക്കുന്നത്.

MOST READ: എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇനി ഈ സവിശേഷതകളുണ്ടാവും, പകരം വില ഒന്ന് കൂട്ടുമെന്നു മാത്രം

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

സെഗ്മെന്റിൽ ആദ്യമായി സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിൽ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്മി പെട്രോൾ എഞ്ചിൻ THS (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, ഇത് ഒരു ഇ-ഡ്രൈവ് ട്രാൻസ്മിഷൻ ഉപയോഗിച്ച് എത്തും. പെട്രോൾ എഞ്ചിൻ 91 bhp കരുത്തും 122 Nm torque ഉം മികച്ചതാണ്.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

79 bhp കരുത്തിൽ 141 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ സംയോജിച്ച് പരമാവധി 114 bhp പവർ പുറത്തെടുക്കാനും വാഹനത്തെ ശേഷിയുള്ളതാക്കും. സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണം ഒരു സമർപ്പിത ഇവി മോഡും അവതരിപ്പിക്കുന്നുണ്ട്.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

സാധാരണ ഇന്റേണൽ കമ്പഷൻ മിഡ്-സൈസ് എസ്‌യുവികളേക്കാൾ ഉയർന്ന ഇന്ധനക്ഷമത ഇതിന് ഉണ്ടാകും. ഏഴ് സിംഗിൾ-ടോൺ, നാല് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകളിൽ ടൊയോട്ട ഹൈറൈഡർ വാഗ്ദാനം ചെയ്യും. ശക്തമായ ഹൈബ്രിഡ് എഞ്ചിന് സിറ്റി ട്രാഫിക്ക് സാഹചര്യങ്ങളിൽ ചെറിയ ദൂരത്തേക്ക് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കാൻ കഴിയും.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ എംഐഡിയുള്ള സെമി-ഡിജിറ്റൽ ക്ലസ്റ്റർ, ലേയേർഡ് ഡാഷ്‌ബോർഡ്, ബ്ലാക്ക് ആൻഡ് ബ്രൗൺ ഇന്റീരിയർ തീം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളും ഹൈറൈഡർ എസ്‌യുവിയിൽ ടൊയോട്ട ഉൾപ്പെടുത്തും.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ഓട്ടോ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ വാഷർ, വൈപ്പർ, (ഫ്രണ്ട്) സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും അർബൻ ക്രൂയിസർ ഹൈറൈഡറിനെ വ്യത്യസ്‌തമാക്കും. വില പ്രഖ്യാപനം അടുത്ത മാസത്തോടെ നടക്കുമെങ്കിലും ടൊയോട്ട ഹൈറൈഡർ ഓഗസ്റ്റ് രണ്ടാം പകുതിയോടെ വിൽപ്പനയ്ക്ക് സജ്ജമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, നിസാൻ കിക്ക്‌സ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ വമ്പൻമാരുമായാവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota will announce the prices of upcoming urban cruiser hyryder suv on 2022 august 16
Story first published: Tuesday, July 26, 2022, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X