ADAS ഉൾപ്പടെയുള്ള എല്ലാ ഫീച്ചറുകളും ഇതിലുണ്ട്, പുത്തൻ MG Hector എത്തുക ഒരൊറ്റ വേരിയന്റിൽ

ഇന്ത്യയിൽ എംജിയുടെ വേരോട്ടത്തിന് തുടക്കമിട്ടവനാണ് ഹെക്‌ടർ എസ്‌യുവി. 2019-ൽ അവതരിച്ചതിനു ശേഷം കൃത്യമായ ഇടവേളകളിൽ വാഹനത്തിനെ പരിക്കരിച്ച് കാലത്തിനൊപ്പം കൊണ്ടുനടക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിനായിട്ടുണ്ട്.

എംജി മോട്ടോർ ഇന്ത്യയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ഹെക്‌ടറിന് വീണ്ടും ഒരു പരിഷ്ക്കാരം നൽകാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. 2023-ന്റെ തുടക്കത്തിൽ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റുമായി എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തും.

ADAS ഉൾപ്പടെയുള്ള എല്ലാ ഫീച്ചറുകളും ഇതിലുണ്ട്, പുത്തൻ MG Hector എത്തുക ഒരൊറ്റ വേരിയന്റിൽ

എയർ ഇവിയുടെ ഔദ്യോഗിക അവതരണത്തിനൊപ്പം തന്നെ എംജി മോട്ടോർസ് ജനുവരി അഞ്ചിന് തന്നെ പുതുപുത്തൻ ഹെക്‌ടർ എസ്‌യുവിയെയും ഇന്ത്യക്കായി പരിചയപ്പെടുത്തും. അവതരണത്തിനൊപ്പം വില പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഏറ്റവും പുതിയ ആർടിഒ രേഖകൾ പ്രകാരം, പുതിയ 2023 എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് ഒരൊറ്റ വേരിയന്റിൽ മാത്രമാകും വിപണിയിലെത്തുക. അതായത് ടോപ്പ് എൻഡ് ഷാർപ്പ് വേരിയന്റിൽ മാത്രമാകും മിഡ്-സൈസ് എസ്‌യുവി ലഭ്യമാവുകയെന്ന് സാരം.

നിലവിൽ, ഹെക്‌ടർ എസ്‌യുവി മോഡൽ ലൈനപ്പ് സ്റ്റൈൽ, ഷൈൻ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിലായി 12 വേരിയന്റുകളിലാണ് വരുന്നത്. ഷാർപ്പ് EX CVT പെട്രോൾ, ഷാർപ്പ് CVT പെട്രോൾ, ഷാർപ്പ് ഡീസൽ മാനുവൽ മോഡലുകൾ യഥാക്രമം 19.72 ലക്ഷം, 19.73 ലക്ഷം, 20.36 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. എസ്‌യുവിയുടെ പ്രീ-ഫെസ്‌ലിഫ്റ്റ് പതിപ്പിനൊപ്പം പുതുക്കിയ ഹെക്ടർ ഷാർപ്പ് വേരിയന്റ് വിൽക്കാനും സാധ്യതയുണ്ട്.

അതായത് വരാനിരിക്കുന്ന പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ടോപ്പ് എൻഡ് ഷാർപ്പ് വേരിയന്റിൽ മാത്രം ഒതുങ്ങുമെന്ന് സാരം. പുതിയ ഹെക്ടറിന്റെ ഇന്റീരിയർ 'സിംഫണി ഓഫ് ലക്ഷ്വറി' ആയി സങ്കൽപ്പിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് എംജി മോട്ടോർസ് പറയുന്നത്. ഇതിന് ഡ്യുവൽ-ലെയർ ഡാഷ്‌ബോർഡും ഡി ആകൃതിയിലുള്ള എസി വെന്റുകളും പിയാനോ ബ്ലാക്ക് ആൻഡ് ക്രോം ട്രീറ്റ്‌മെന്റും ഉള്ള ഡ്യുവൽ-ടോൺ നിറവുമായിരിക്കും ലഭിക്കുക. ഇതോടെ നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയംനെസ് അകത്തളത്തിന് സമ്മാനിക്കാനാവും.

2023 എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിൽ 14 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നെക്സ്റ്റ്-ജെൻ ഐ-സ്മാർട്ട് സാങ്കേതികവിദ്യയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉണ്ടായിരിക്കുമെന്നതാണ് മറ്റ് ഹൈലൈറ്റുകൾ. ഇവയ്ക്കെല്ലാം പുറമെ എസ്‌യുവി സെഗ്മെന്റിലെ നിലവിലെ ട്രെൻഡായ ഒരു പ്രധാന ഫീച്ചർ അപ്‌ഗ്രേഡായി എസ്‌യുവിക്ക് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ലഭിക്കും. ഇതിനായി പൂർണമായും ഡിജിറ്റലായുള്ള 7 ഇഞ്ച് കോൺഫിഗർ ചെയ്യാവുന്ന ഇൻസ്ട്രുമെന്റ് കൺസോളും പുതിയ ഹെക്ടറിന് ലഭിക്കും.

അതേസമയം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, സ്പീഡ് അസിസ്റ്റ് സിസ്റ്റം, റിയർ ഡ്രൈവ് അസിസ്റ്റ്, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളായിരിക്കും പുതിയ എംജി ഹെക്‌ടർ എസ്‌യുവിയുടെ ADAS സ്യൂട്ട് വാഗ്ദാനം ചെയ്യുക. രൂപത്തിലും ഫീച്ചറുകളിലും എല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും അതിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് മോറിസ് ഗരാജസ് സ്ഥിരീകരിച്ചിരിക്കുന്നത്.

എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ലാത്തതിനാൽ പുതിയ 2023 എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിലും അതേ 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ്, 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെ ഉപയോഗിക്കും. പെട്രോൾ ഹൈബ്രിഡ് യൂണിറ്റ് 143 bhp പവറിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓയിൽ ബർണർ 170 bhp കരുത്തിൽ 350 Nm torque വരെയും നൽകും.

6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആയിരിക്കും. അതേസമയം പെട്രോൾ ഹൈബ്രിഡ് വേരിയന്റുകൾ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രം വിപണിയിൽ എത്തുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ മുഖം മിനുക്കി എത്തുമ്പോൾ പഴയ എതിരാളികളായ എംജി ഹെക്‌ടർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 തുടങ്ങിയ വമ്പൻമാരുമായി തന്നെയാവും 2023 മോഡൽ എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ മത്സരം. വിലയും നിലവിലെ എസ്‌യുവിയേക്കാൾ അൽപം കൂടുതലായിരിക്കുമെന്ന് തന്നെ ഊഹിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming 2023 mg hector facelift suv may come with only in one top end variant details
Story first published: Thursday, November 24, 2022, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X