വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

C3 എന്ന മോഡലിനെ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ബജറ്റ് കാർ സെഗ്മെന്റിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ് സിട്രൺ. C5 എയർക്രോസുമായി രാജ്യത്ത് സാന്നിധ്യമുറപ്പിച്ച ഫ്രഞ്ച് ബ്രാൻഡിന്റെ സുപ്രധാന ഉത്പന്നമായിരിക്കും ഈ വരാരിക്കുന്ന സബ്-4 മീറ്റർ വാഹനം.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

സ്‌പോർട്ടി ഹാച്ച്ബാക്ക് അല്ലെങ്കിൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി എന്നുവിളിക്കാവുന്ന C3 ജൂണിൽ തന്നെ വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി വരാനിരിക്കുന്ന C3 മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പ് തലത്തിൽ ആരംഭിച്ചിരിക്കുകയാണ് സിട്രൺ ഇപ്പോൾ.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയെ നേരിടാൻ എത്തുന്ന സിട്രൺ C3 മോഡലിനെ 2021 സെപ്റ്റംബറിൽ പരിചയപ്പെടുത്തിയ വാഹനത്തിനെ ബ്രാൻഡിന്റെ C-ക്യൂബ്‌ഡ് പ്രോഗ്രാമിന് കീഴിൽ വികസിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ മോഡലായിരിക്കും. തെക്കേ അമേരിക്ക, ഇന്ത്യ തുടങ്ങിയ വളർന്നുവരുന്ന വിപണികൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് C3 എന്നതും ശ്രദ്ധേയമാണ്.

MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

90 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ പ്രാദേശികമായി ഈ മോഡലിനെ നിർമിക്കുന്നത്. അങ്ങനെ കമ്പനിയെ ആക്രമണാത്മക വില നിർണയം കൈവരിക്കാൻ സഹായിക്കുന്നു. അതിനാൽ മറ്റ് ബ്രാൻഡുകൾക്കിടയിൽ സുപ്രധാന സാന്നിധ്യമാവാനും സിട്രണെ ഈ പദ്ധതി ഏറെ സഹായിക്കും.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

വിചിത്രമായ ഡിസൈൻ ഘടകങ്ങൾ C3 ഹാച്ച്ബാക്കിനെ രസകരമാക്കുന്നുവെന്നു വേണം പറയാൻ. ഇതിന്റെ സ്ലീക്ക് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലൈറ്റും C5 എയർക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ബോഡിയിലുടനീളം ധാരാളം ബോഡി ക്ലാഡിംഗ് രൂപകൽപ്പനയ്ക്ക് പരുക്കൻ ശൈലി നൽകാനും സഹായകരമായിട്ടുണ്ട്.

MOST READ: ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

അതേസമയം പിന്നിൽ ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളുടെ ഒരു ലളിതമായ സെറ്റ് ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൽ ലളിതമാക്കാനും സിട്രൺ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

സി‌എം‌പി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ സിട്രോൺ ചെറുകാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അത് വരാനിരിക്കുന്ന ജീപ്പ് സബ്-4 മീറ്റർ എസ്‌യുവിയിലും ഉപയോഗിക്കും. 3.98 മീറ്റർ നീളവും ഉയർന്ന ബോണറ്റും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എലവേറ്റഡ് സീറ്റിംഗ് പൊസിഷനുമാണ് സിട്രൺ C3 ഹാച്ചിനെ വേറിട്ടു നിർത്തുന്നത്.

MOST READ: പൊലിസ് വാഹന ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച സെഡാന്‍ കാറുകള്‍ ഇതൊക്കെ

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രാൻഡിന്റെ സിഗ്നേച്ചർ ഡബിൾ സ്ലാറ്റ് ഗ്രിൽ പുതിയ സിട്രൺ C3 വഹിക്കുന്നു. കറുത്ത ക്ലാഡിംഗിനൊപ്പം ഫ്ലേർഡ് വീൽ ആർച്ചുകളും അതിന്റെ എസ്‌യുവി-ഇഷ് രൂപത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. ഒന്നിലധികം മോണോടോണുകളിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ഹാച്ച് വാഗ്ദാനം ചെയ്യും.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

ഒരു മിനിമലിസ്റ്റിക് ഡാഷ്‌ബോർഡ് ലേഔട്ടോടു കൂടിയാണ് ഇന്റീരിയർ വരുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഇതിന്റെ ഡാഷ്‌ബോർഡിന് ടെക്‌സ്‌ചർ ചെയ്‌ത പാനലും ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ്ങിൽ മൗണ്ടഡ് കൺട്രോളുകളുമുണ്ട്. സിട്രൺ C3 മോഡലിന് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്.

MOST READ: വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

മാനുവൽ എയർ കണ്ടീഷനിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, കീലെസ് എൻട്രി എന്നിവകൊണ്ട് C3 ബേസ് വേരിയന്റ് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം. ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷ സവിശേഷതകളും പായ്ക്കു ചെയ്യും.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

പുതിയ സിട്രൺ C3 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾക്കൊപ്പമായിരിക്കും വിപണിയിൽ എത്തുക. ഇവ യഥാക്രമം 80 bhp, 108 bhp/128 bhp പവർ എന്നിവ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഹനത്തിന് മാനുവൽ, ഓട്ടോമാറ്റിക് സജ്ജീകരണങ്ങളാവും ഉണ്ടാവുക.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

എന്നിരുന്നാലും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭ്യമായേക്കൂവെന്നാണ് വാർത്തകൾ. 5.5 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്ന സിട്രണിന്റെ ഇന്ത്യയിലെ ഏറ്റവും ചെറിയ കാറായിരിക്കും C3.

വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയുൾപ്പെടെയുള്ള സബ്-4 മീറ്റർ എസ്‌യുവികൾക്കെതിരെ അതിന്റെ താഴ്ന്ന വകഭേദങ്ങൾ മത്സരിക്കും. പുതിയ സിട്രൺ ചെറുകാറിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത മാസത്തോടെ പൂർണമായും അറിയാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Upcoming citroen c3 unofficial booking started at dealership level
Story first published: Wednesday, May 25, 2022, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X