ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

ഒരു കാലത്ത് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന ആൾട്ടോ K10 ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്താൻ ബാക്കിയുള്ളത് ദിവസങ്ങൾ മാത്രമാണ്. കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച മാരുതി സുസുക്കി ദേ ഇപ്പോൾ പുത്തൻ മോഡലിന്റെ ടീസർ ചിത്രങ്ങളും ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

മാരുതിയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ വരവിനൊരുങ്ങിയിട്ടുള്ള വാഹനമാണ് ആള്‍ട്ടോ K10. ഓഗസ്റ്റ് 18-ാം തീയതി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ അഡ്വാന്‍സ് തുക നല്‍കി മാരുതിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും പുതുതലമുറ ആള്‍ട്ടോ ഇപ്പോഴെ പ്രീ-ബുക്ക് ചെയ്യാം.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

ഔദ്യോഗികമായി വാഹനത്തിന്റെ മുൻഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടതിനു പിന്നാലെ ഇപ്പോൾ 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോയിലൂടെയാണ് കുട്ടികാറിനെ മാരുതി സുസുക്കി വീണ്ടും വെളിപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ആൾട്ടോ K10 മാരുതിയുടെ മറ്റ് ഹാച്ച്ബാക്ക് മോഡലുകളായ വാഗണ്‍ആര്‍, സെലേറിയോ തുടങ്ങിയ മോഡലുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹാർട്ട്ടെക്‌റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും നിർമിക്കുക.

MOST READ: മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

നിലവിലെ ആൾട്ടോ 800 മോഡലിനൊപ്പം വിൽക്കുകയും ചെയ്യും. എന്നാൽ പുതുക്കിയ സ്റ്റൈലിംഗിനൊപ്പം വലിപ്പത്തിന്റെ കാര്യത്തിലും അൽപം സമ്പന്നനായിരിക്കും. പുനർരൂപകൽപ്പന ചെയ്ത സ്റ്റൈലിംഗ് പുത്തൻ സെലേറിയോയിൽ നിന്നും ഉരുതിരിഞ്ഞതായിരിക്കും.

ടീസർ വീഡിയോയെ അടിസ്ഥാനമാക്കിയാൽ ആൾട്ടോയിൽ ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പുകളും ഒരു വലിയ സിംഗിൾ പീസ് ഫ്രണ്ട് ഗ്രില്ലും ഉണ്ടാകും. ഫോഗ് ലാമ്പുകൾക്ക് മിസ് നൽകിയിട്ടുണ്ട്. കവറുകളുള്ള സ്റ്റീൽ വീലുകളിലായിരിക്കും ആൾട്ടോ K10 വിപണിയിൽ എത്തുക.

MOST READ: ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, K10 ബാഡ്‌ജിംഗ്, ബമ്പർ മൗണ്ടഡ് നമ്പർ പ്ലേറ്റ് റീസെസ് എന്നിവയ്‌ക്കൊപ്പം ബോക്‌സി സ്റ്റാൻസായിരിക്കും ആൾട്ടോ സമ്മാനിക്കുക. പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രിൽ, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്സെന്റ് എന്നിവയെല്ലാം രൂപത്തെ കൂടുതൽ സവിശേഷമാക്കും.

ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എയർകണ്ടീഷണർ, ഫാബ്രിക് അപ്‌ഹോൾസ്റ്ററി എന്നിവയുള്ള ഓൾ-ബ്ലാക്ക് ക്യാബിനായിരിക്കും ഇന്റീരിയറിലെ പ്രത്യേകത. ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഉണ്ടാവും.

MOST READ: ഹാരിയറിനും ഹെക്‌ടറിനും ഒത്ത എതിരാളി! നോച്ച്‌ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

ഹാച്ച്ബാക്കിന് റിമോട്ട് കീ, ഫ്രണ്ട് പവർ വിൻഡോകൾ, മാനുവൽ എസി യൂണിറ്റ് എന്നിവയും ലഭിച്ചേക്കാം. സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി ഉണ്ടാകും.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

കൂടാതെ ആൾട്ടോ K10 നാല് വേരിയന്റുകളിലും ആറ് ബോഡി കളർ ഓപ്ഷനുകളിലും വാഗ്‌ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, സ്പീഡി ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, എർത്ത് ഗോൾഡ് എന്നിവയായിരിക്കും നിറങ്ങൾ.

MOST READ: പുതിയ രൂപം, കൂട്ടിന് ADAS ഫീച്ചറും; എസ്‌യുവി നിര കീഴടക്കാൻ പുത്തൻ MG Hector വരുന്നു

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

തങ്ങളുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് ഓഫറിൽ നിരവധി സൗകര്യങ്ങൾ, സുരക്ഷ, സൗകര്യം, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് (AGS) ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന കെ-സീരീസ് 1.0 ലിറ്റർ എഞ്ചിനാണ് പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തുക. ഇത് 65.7 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

എസ്-പ്രെസോയിലും സെലേറിയോയിലും കാണുന്ന അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷൻ തന്നെയാണിത്.3.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുതിയ ആൾട്ടോ K10 മാരുതി സുസുക്കി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരുങ്ങിയിറങ്ങി Alto K10, അവതരണത്തിന് മുമ്പായി പുതിയ ടീസർ വീഡിയോയും പുറത്തുവിട്ട് Maruti Suzuki

3530 mm നീളവും 1490 mm വീതിയും 1520 mm ഉയരവുമാണ് പുതിയ 2022 മാരുതി ആൾട്ടോ K10 മോഡലിനുള്ളത്. അതിനർഥം ഇത് നിലവിലുള്ള മോഡലിനേക്കാൾ നീളവും ഉയരവുമുള്ളതാണ് എന്നാണ്. വാഹനത്തിന്റെ വീൽബേസ് 2380 mm ആണ്. 17 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 177 ലിറ്റർ ബൂട്ട് സ്പേസും ഹാച്ചിൽ കമ്പനി ഒരുക്കിയിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
Upcoming maruti suzuki alto k10 teased ahead of launch
Story first published: Friday, August 12, 2022, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X