ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഒരു കോം‌പാക്‌ട് മാസ് മാർക്കറ്റ് ഇലക്‌ട്രിക് കാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എം‌ജി മോട്ടോർ. നമ്മുടെ നിരത്തുകൾക്കായുള്ള പുതിയ എംജി ഇവി അടുത്തിടെ ഗുജറാത്തിൽ പരീക്ഷണയോട്ടവും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

പുതിയ മിനി ഇലക്‌ട്രിക് കാറിനായുള്ള ഔദ്യോഗിക അവതരണം അടുത്ത വർഷത്തോടെ നടക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ അരങ്ങേറ്റം നടത്താനാണ് കമ്പനി ഇപ്പോൾ തയാറെടുക്കുന്നത്.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഇന്ത്യയിലേയ്‌ക്കുള്ള ചെറിയ എംജി ഇവിയുടെ ഇന്റീരിയർ ചിത്രങ്ങളും വിശദാംശങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന ഓൾ-ഇലക്‌ട്രിക് മിനി കാറിന്റെ ഇന്റീരിയർ ലേഔട്ട് ചൈനയിൽ വിൽക്കുന്ന ജനപ്രിയമായ വുലിംഗ് ഹോങ്‌വാങ് ഇവിയോട് സാമ്യമുള്ളതാണെങ്കിലും ഈ ചിത്രങ്ങളിൽ കാണുന്ന വൂലിംഗ് എയർ മോഡൽ ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് പതിപ്പായിരിക്കും.

MOST READ: ചാർജിംഗിന്റെ കാര്യത്തിൽ പുലികൾ, ഏറ്റവും വേഗതയേറിയ ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾ

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഈ കാർ ഉടൻ തന്നെ ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ഭാഗമായിണ് ഇത്തിരികുഞ്ഞൻ കാറിന്റെ അകത്തളത്തിലെ ചിത്രങ്ങൾ എംജി മോട്ടോർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് ഇന്ത്യയിലെത്തുന്ന മോഡലിന് സമാനമായിരിക്കുംമെന്നാണ് സൂചന. ഒരുപക്ഷേ മറ്റൊരു വിപണി നാമത്തിലും എംജി ബ്രാൻഡിംഗിലും എത്തുമെന്ന് മാത്രം.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഈ ചിത്രങ്ങളിൽ കാണുന്നത് പോലെ ഇന്ത്യയിലേക്കുള്ള ചെറിയ എംജി ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ ഒരു ഡ്യുവൽ-ടോൺ സെറ്റ്-അപ്പാണ് പിന്തുടർന്നിരിക്കുന്നത്. ലൈറ്റ് ഷേഡുകൾ ക്യാബിനിലുടനീളം ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് തികച്ചും മനോഹരമായിട്ടുണ്ടെന്നു വേണം പറയാൻ. വാഹനത്തിന്റെ വിശദാംശങ്ങളും മറ്റ് വിവരങ്ങളും നൽകുന്ന ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകളാണ് അകത്തളത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

MOST READ: നിരത്തുകളിൽ ഓടിയിറങ്ങാൻ റെഡി, പുത്തൻ Range Rover എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ച് Land Rover

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

HVAC കൺട്രോളുകൾക്കായി മൂന്ന് റൗണ്ട് നോബുകൾക്കൊപ്പം തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് എസി വെന്റുകളാണ് കാണാനാവുന്നത്. ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് താഴെയായാണ് ഇത് ഇടംപിടിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീൽ ഒരു റൗണ്ട് ബോസും ഓരോ വശത്തും രണ്ട് വ്യത്യസ്ത കൺട്രോൾ സെറ്റുകളുള്ള ഒരു ടൂ സ്‌പോക്ക് യൂണിറ്റുമാണ്.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

രണ്ടും സിൽവർ നിറത്തിലാണ് എംജി പൂർത്തിയാക്കിയിരിക്കുന്നത്. ഓഡിയോ, നാവിഗേഷൻ എന്നിവയ്‌ക്കായുള്ള ഈ ഹൗസ് കൺട്രോളുകളും മറ്റ് ഫംഗ്‌ഷനുകൾക്കൊപ്പം ഇൻഫോടെയ്ൻമെന്റിനുള്ള വോയ്‌സ് കമാൻഡുകളും മിനി കാറിന്റെ പ്രത്യേകതകളായിരിക്കും. ഡോർ പാഡുകൾ, ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവയിൽ വൈറ്റ്, ഗ്രേ നിറങ്ങളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

MOST READ: പേരിടൽ ചടങ്ങിനൊപ്പം ബുക്കിംഗും ആരംഭിച്ചു; വരുന്നത് ഗ്രാൻഡ് വിറ്റാര എസ്‌യുവിയെന്ന് Maruti Suzuki

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ക്യാബിൻ നാല് പേർക്ക് യാത്ര ചെയ്യാൻ വേണ്ടിയുള്ളതാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആവശ്യത്തിന് സ്പേസ് നൽകിയാണ് എംജി ഇത് ഒരുക്കിയെടുത്തിരിക്കുന്നത്. കൂടുതൽ ലെഗ്‌റൂം സ്വതന്ത്രമാക്കാൻ പിൻ സീറ്റുകൾ പിന്നിലേക്ക് തള്ളിയതായി തോന്നുന്നുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് വളരെ ചെറുതായിരിക്കാനാണ് സാധ്യത.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

സെൻട്രൽ കൺസോൾ ഡാഷ്‌ബോർഡിലേക്ക് നീളുന്നില്ല, അതുകൂടാതെ ട്രാൻസ്മിഷൻ ടണലും എംജിയുടെ മിനി ഇലക്ട്രിക് കാറിനില്ല. കുറഞ്ഞ സ്റ്റോറേജ് സ്പേസ്, ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പവർ വിൻഡോ സ്വിച്ചുകൾ എന്നിവയാണ് ഈ ഇലക്ട്രിക് കാറിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.

MOST READ: ഇതൊക്കെ ചെയ്‌തില്ലെങ്കിൽ പണിയാവും; യൂസ്‌ഡ് കാർ വാങ്ങിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

സിൽവർ ഫിനിഷ്ഡ് സ്വിച്ച് ഗിയർ പുതിയ മെർസിഡീസ് ബെൻസ് മോഡലുകളിൽ കാണുന്നതു സമാനമാണെന്നു പറയാം.ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡൽ രണ്ട് റേഞ്ച് ഓപ്ഷനുകളോടെ വരുമെന്നാണ് വുലിംഗ് വ്യക്തമാക്കിയിരിക്കുന്നത്.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഇന്ത്യയും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കാം. വുലിംഗ് എയർ ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പ് കുറഞ്ഞത് 200 കിലോമീറ്റർ റേഞ്ചുമായി വരും. അതേസമയം എക്സ്റ്റൻഡഡ് റേഞ്ച് മോഡൽ 300 കിലോമീറ്റർ വാഗ്ദാനം ചെയ്യും.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

വരാനിരിക്കുന്ന പുതിയ എംജി മിനി ഇലക്ട്രിക് കാറിന് ടാറ്റ ഓട്ടോകോമ്പിൽ നിന്ന് പ്രാദേശികമായി ലഭിക്കുന്ന ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് വിവരം.

ഫീച്ചറുകളാൽ സമ്പന്നം, വരാനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറിന്റെ ഇന്റീരിയർ പുറത്തുവിട്ട് MG

ഇത് രാജ്യത്തെ ബാറ്ററി പായ്ക്കുകളുടെ രൂപകൽപ്പന, നിർമാണം, വിതരണം, സേവനങ്ങൾ എന്നിവയ്ക്കായി ചൈനീസ് ബാറ്ററി വിതരണക്കാരായ ഗോഷനുമായുള്ള സംയുക്ത സംരംഭമാണ്. ഇവിടെ വിൽക്കുന്ന ജനപ്രിയമായ നെക്സോൺ ഇവിയിൽ കാണുന്നതു പോലെയുള്ള LFP സെല്ലുകളും ഇത് ഉപയോഗിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming mg small ev for india to come loaded with features
Story first published: Tuesday, July 12, 2022, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X