ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

മഹീന്ദ്രയ്ക്ക് ഒരു മുഖം സമ്മാനിച്ച മോഡലാണ് സ്കോർപിയോ. 2022-ൽ പുറത്തിറങ്ങിയതു മുതൽ ഇന്നു വരെ വിൽപ്പനയിലും കാര്യമായ തളച്ചകളില്ലാതെ ഈ എസ്‌യുവി നിരത്തുകളിൽ ചീറിപായുകയാണ്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ പുതുതലമുറ മോഡലിനെയും ചിത്രങ്ങളിലൂടെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പ് തികച്ചും പുതിയ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം ഇത് ചില പ്രധാന പരിവർത്തനങ്ങൾക്ക് വിധേയമായെന്ന് സാരം. പുത്തൻ സ്‌കോർപ്പിയോ സ്‌പോർട്ടിയർ സ്‌റ്റൈലിംഗിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

'സ്കോർപിയോ N' എന്ന പുതിയ പേരിൽ അറിയപ്പെടുന്ന എസ്‌യുവി കൂടുതൽ വിശാലവും പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിക്കുകയും ചെയ്യും. മാത്രമല്ല വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനുകളും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൂന്നാംതലമുറ മോഡലിന്റെ പെർഫോമൻസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

MOST READ: ഇലക്ട്രിക്കിലും കൈവെയ്ക്കാന്‍ Kia; EV6-ന്റെ റിവ്യൂ വിശേഷങ്ങള്‍ ഇതാ

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

പ്രതീക്ഷിച്ചിരുന്നതു പോലെ സ്കോർപിയോ N മോഡലിന് 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുക. ഇവ ഥാറിലും പിന്നീട് XUV700 എസ്‌യുവിയിലും മഹീന്ദ്ര അവതരിപ്പിച്ച അതേ യൂണിറ്റാണ്. എന്നിരുന്നാലും സ്കോർപിയോയിൽ എഞ്ചിനുകൾ വ്യത്യസ്തമായ ട്യൂൺ അവസ്ഥയിലായിരിക്കും പ്രവർത്തിക്കുക. പവറിന്റെയും ടോർക്ക് ഔട്ട്‌പുട്ടിന്റെയും കാര്യത്തിൽ ഥാറിനും XUV700 എസ്‌യുവിക്കും ഇടയിലാണ് സ്‌കോർപിയോ N സ്ഥാപിച്ചിരിക്കുന്നത്.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

പുതിയ മഹീന്ദ്ര സ്കോർപിയോ N ഡീസലിന്റെ താഴ്ന്ന വേരിയന്റുകളിൽ പവർ കണക്കുകൾ 130 bhp ആയിരിക്കും. ഇത് ഥാറിൽ ലഭ്യമായതിന് സമാനമാണ്. സ്കോർപിയോ N എസ്‌യുവിയുടെ ടോപ്പ് എൻഡ് ഡീസൽ വേരിയന്റുകൾക്ക് 160 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും.

MOST READ: പുത്തൻ ഹൈബ്രിഡ് എസ്‌യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

താരതമ്യപ്പെടുത്തുമ്പോൾ XUV700 ഡീസൽ വേരിയന്റുകളുടെ പവർ ഔട്ട്പുട്ട് 155 bhp, 185 bhp പരിധിയിലാണ്. നിലവിലുള്ള സ്കോർപിയോയും സമാനമായ ഒരു സമീപനം ഉപയോഗിക്കുന്നു. ഇതിൽ അടിസ്ഥാന മോഡലിന് 120 bhp പവറാണുള്ളത്. മറ്റ് വേരിയന്റുകൾ 140 bhp കരുത്തും ഉത്പാദിപ്പിക്കും.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

സ്കോർപിയോ N പെട്രോൾ വേരിയന്റുകളുടെ പവർ ഔട്ട്പുട്ട് ശ്രേണിയിലുടനീളം 170 bhp ആയിരിക്കും. താരതമ്യപ്പെടുത്തുമ്പോൾ ഥാർ, XUV700 വേരിയന്റുകളുടെ പവർ യഥാക്രമം 150 bhp, 200 bhp എന്നിങ്ങനെയാണ്.

MOST READ: Ather ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

ഡീസൽ, പെട്രോൾ എഞ്ചിനുകൾക്ക് 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഉണ്ട്. പുതിയ മഹീന്ദ്ര സ്കോർപിയോയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 4×4 ഓപ്ഷൻ ലഭ്യമാകും.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

സിഗ്നേച്ചർ ബോക്‌സി ഡിസൈനിന്റെ ഭൂരിഭാഗവും നിലനിർത്തിയെങ്കിലും നിലവിലെ സ്‌കോർപ്പിയോയെ അപേക്ഷിച്ച് അരികുകൾ ഇപ്പോൾ കൂടുതൽ വൃത്താകൃതിയിലാണ് മഹീന്ദ്ര പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

പുതിയ സ്ലാറ്റഡ് ഗ്രിൽ, പുതിയ മഹീന്ദ്ര ലോഗോ, സ്ലീക്ക് ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, സി ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ എന്നിവ ഉപയോഗിച്ച് ഫ്രണ്ട് ഫാസിയ പൂർണമായും നവീകരിച്ചു.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

സ്കോർപിയോ N പതിപ്പിന്റെ എയർ ഡാം, ബമ്പർ എന്നിവയും കമ്പനി നവീകരിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ കട്ടിയുള്ള ബോഡി ക്ലാഡിംഗും പ്രമുഖ വീൽ ആർച്ചുകളുമുണ്ട്. എസ്‌യുവിക്ക് പുതിയ 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. പിൻഭാഗത്ത് സ്കോർപിയോ N ലംബമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാമ്പുകളാണ് അവതരിപ്പിക്കുന്നത്.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

മുൻഗാമികളെപ്പോലെ തന്നെ ഇത് ഒരു സൈഡ്-ഹിംഗ്ഡ് ടെയിൽഗേറ്റ് ഉപയോഗിക്കുന്നത് തുടരും. മിനുസമാർന്ന രൂപത്തിനും ഭാവത്തിനുമായി പിൻ ബമ്പറും ബ്രാൻഡ് പരിഷ്ക്കാരത്തിന് വിധേയമാക്കിയിട്ടുണ്ട്. അകത്തളത്തിൽ മഹീന്ദ്ര സ്കോർപിയോ N ഒരു സമഗ്രമായ സവിശേഷതകളാൽ സമ്പന്നമായിരിക്കുമെന്ന് മഹീന്ദ്ര ഉറപ്പു നൽകിയിട്ടുണ്ട്.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഇലക്ട്രിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം നിലവാരമുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് ക്യാബിൻ അനുഭവം മെച്ചപ്പെടുത്തും. പുതിയ സ്കോർപിയോയ്ക്ക് അലക്സാ കണക്റ്റിവിറ്റിയും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും വരെ ലഭിക്കും.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

പുതിയ സ്കോർപിയോ N പതിപ്പിന് ചില പ്രധാന അപ്‌ഗ്രേഡുകൾ കാണാൻ കഴിയുന്ന മറ്റൊരു മേഖലയാണ് സുരക്ഷ. സുരക്ഷാ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സൈഡ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് ക്യാമറ, 360° സറൗണ്ട് വ്യൂ എന്നിവ ഉൾപ്പെടാം.

ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കാൻ സാധ്യതയുണ്ട്. ഇത് എസ്‌യുവിടെ മറ്റൊരു പ്രധാന യുണീക് സെല്ലിംഗ് പോയിന്റ് ആയിരിക്കും. വില നിർണയമായിരിക്കും പുത്തൻ സ്കോർപിയോ N മോഡലിന്റെ വിജയം എങ്ങനെയായിരിക്കുമെന്ന് നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming new gen mahindra scorpio suv engine specs leaked ahead of official launch
Story first published: Thursday, May 26, 2022, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X