സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

പോയ വർഷങ്ങളെ അപേക്ഷിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഈ കലണ്ടർ വർഷം ആഭ്യന്തര വിപണിയിൽ ഒരു കൂട്ടം പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് തയാറെടുക്കുന്നത്.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

വർഷങ്ങളായി ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള പുതിയ വിഭാഗങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുമ്പോൾ തന്നെ ഇതിനകം തന്നെ ശക്തമായ സാന്നിധ്യമുള്ള സെഗ്‌മെന്റുകളിൽ ബ്രാൻഡിന്റെ സാന്നിധ്യം വർധിപ്പിക്കുക എന്നതാണ് പുതിയ ലോഞ്ചുകൾ ലക്ഷ്യമിടുന്നത്.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തിറക്കിയ രണ്ടാം തലമുറ സെലേറിയോയുടെ സിഎൻജി പതിപ്പ് വരും ആഴ്ച്ചകളിൽ മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഫെബ്രുവരിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ബലേനോയും നിരത്തിലെത്താൻ സാധ്യതയുണ്ട്. ഇതിനുശേഷം പുതുതലമുറ ബ്രെസ കോംപാക്‌ട് എസ്‌യുവിയുടെ ബ്രാൻഡ് നിരയിലേക്ക് ചേരും.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

രണ്ടും ഗണ്യമായ പരിഷ്ക്കാരങ്ങളുമായി എത്തുന്നെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കേട്ടിരിക്കുന്നത്. ഈ വർഷം അവസാന ഘട്ടത്തിൽ മാരുതി സുസുക്കിയും ടൊയോട്ടയും സഹകരിച്ച് വികസിപ്പിച്ച മിഡ്-സൈസ് എസ്‌യുവികളും കളംനിറയുന്ന വർഷമായിരിക്കും ഇത്. കൂടാതെ, എർട്ടിഗയുടെയും XL6 എംപിവിയുടെയും ചെറുതായി പരിഷ്ക്കരിച്ച പതിപ്പുകളും ഒരു പുതിയ ആൾട്ടോയും ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുമെന്നാണ് അണിയറ സംസാരം.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

പുതിയ തലമുറയിലേക്ക് ചേക്കേറുന്ന മാരുതി സുസുക്കി ആൾട്ടോ ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ 2023 ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യപ്പെടാം. ആൾട്ടോ എൻട്രി ലെവൽ ഹാച്ച്ബാക്ക് വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. വരാനിരിക്കുന്ന മോഡൽ അകത്തും പുറത്തും നിരവധി മാറ്റങ്ങളായിരിക്കും പരിചയപ്പെടുത്തുക.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

അടുത്തിടെ പുറത്തിറക്കിയ സെലേറിയോ, വാഗൺആർ തുടങ്ങിയ മോഡലുകളുടെ അതേ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ എൻട്രി ലെവൽ കാർ ഒരുങ്ങുകയെന്നാണ് സൂചന. അങ്ങനെ കൂടുതൽ വലിപ്പമുള്ള ഇന്റീരിയർ, ബൂട്ട് എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മൊത്തത്തിലുള്ള അനുപാതങ്ങളിലും കാർ സമ്പന്നമായിരിക്കും.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

2022 മാരുതി സുസുക്കി ആൾട്ടോയുടെ സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതു പോലെ തന്നെ പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ സെക്ഷൻ, പുതിയ ഹെഡ്‌ലാമ്പുകളും ബമ്പറും, ട്വീക്ക് ചെയ്ത ബോണറ്റ് ഘടന, റേക്ക് ചെയ്ത ഫ്രണ്ട് വിൻഡ്‌ഷീൽഡ്, നവീകരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ്, വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ് മുതലായവയെല്ലാം വാഹനത്തിന് ഒരു പുതുരൂപം തന്നെയായിരിക്കും സമ്മാനിക്കുക.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

വരാനിരിക്കുന്ന ആൾട്ടോ ഹാച്ച്ബാക്കിലെ മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ റീസ്റ്റൈൽ ചെയ്ത ടെയിൽഗേറ്റ്, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, വീലുകൾ, പുതുക്കിയ പിൻ ബമ്പറും ഉയരമുള്ള പില്ലറുകൾ തുടങ്ങിയവും ഉൾപ്പെടുന്നു. ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, അപ്‌ഡേറ്റ് ചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് മുതലായവ ലഭിക്കുമെന്നതിനാൽ ഇന്റീരിയർ നിലവിലുള്ള മോഡലിനേക്കാൾ പ്രീമിയം ആയിരിക്കുമെന്നാണ് പ്രാഥമിക അനുമാനം.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ 796 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായി 2022 മാരുതി സുസുക്കി ആൾട്ടോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ F8D പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 47 bhp കരുത്തും 3,500 rpm-ൽ 69 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

ഇതിനു പുറമെ റെനോ ക്വിഡുമായുള്ള മത്സരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ സെലേറിയോയിൽ കാണപ്പെടുന്ന ഒരു പുതിയ 1.0 ലിറ്റർ K10C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഉയർന്ന ഇന്ധനക്ഷമത റേറ്റിംഗിൽ മാരുതി ആൾട്ടോയിലേക്ക് എത്തിയേക്കുമെന്ന സൂചനയുമുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബജറ്റ് കാറാണ് സെലേറിയോയുടെ രണ്ടാംതലമുറ മോഡൽ.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

ഇത് ആൾട്ടോയിലേക്ക് കൂടി എത്തുന്നതോടെ കൂടുതൽ പ്രായോഗികമാകും. നിലവിൽ ആൾട്ടോയുടെ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത പെട്രോളിന് 22.05 കിലോമീറ്ററും സി‌എൻ‌ജിയ്ക്ക് 31.56 കിലോമീറ്ററും ആണ്. 20 വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച ഈ കുഞ്ഞൻ കാർ ഇന്ധനക്ഷമത, പ്രായോഗികത, താങ്ങാനാവുന്ന വില എന്നിവ കാരണം വിപണിയിൽ ഒരു തരംഗം തന്നെയാണ് സൃഷ്‌ടിച്ചത്.

സെലേറിയോയുടെ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, ഒരുപിടി മാറ്റങ്ങളുമായി പുതിയ Maruti Alto വരുന്നു

കഴിഞ്ഞ 16 വർഷത്തിനിടെ 40 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട ഒരേയൊരു മോഡലുകൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. സുരക്ഷയുടെ കാര്യത്തിൽ ഡ്രൈവർ എയർബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് അലേർട്ട്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയാണ് ഇപ്പോൾ മാരുതി സുസുക്കി ആൾട്ടോയുടെ സുരക്ഷാ സവിശേഷതകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Upcoming new gen maruti suzuki alto could offer new petrol engine from celerio
Story first published: Monday, January 17, 2022, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X