Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

സ്‌കോഡ സ്ലാവിയയുടെയും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന്റെയും മിഡ്-സ്‌പെക്ക് അല്ലെങ്കില്‍ റേഞ്ച്-ടോപ്പിംഗ് വേരിയന്റുകള്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍?. എന്നാല്‍ അത്തരത്തില്‍ ഈ വേരിയന്റുകള്‍ കാത്തിരിക്കുന്നവരെ തേടി അത്ര സന്തോഷകരമല്ലാത്തൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ രണ്ട് സെഡാനുകളില്‍ നിന്നും പ്രീമിയം 10-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കമ്പനി പിന്‍വലിക്കുകയും, പകരം പാനസോണിക്കില്‍ നിന്ന് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടര്‍ന്ന് വാഗ്ദാനം ചെയ്യുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

സ്‌കോഡ സ്ലാവിയയിലും ഫോക്‌സ്‌വാഗണ്‍ വെര്‍്ട്ടിസിലും വാഗ്ദാനം ചെയ്യുന്ന 10.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു പ്രീമിയം ലുക്കിംഗ് യൂണിറ്റാണ്, കൂടാതെ ഈ രണ്ട് കാറുകളും ഉള്‍പ്പെടുന്ന മിഡ്-സൈസ് സെഡാനുകളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച മോഡലുകളുമാണ്.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

ഈ 10.0 ഇഞ്ച് യൂണിറ്റ് മൈ സ്‌കോഡ പ്ലേ ആപ്പുകള്‍, മൈ സ്‌കോഡ കണക്റ്റ് (മൈ ഫോക്‌സ്‌വാഗണ്‍ പ്ലേ ആപ്സ്, മൈ ഫോക്‌സ്‌വാഗണ്‍ കണക്ട് വെര്‍ട്ടിസ്) എന്നിവയ്ക്കൊപ്പം ഇന്‍-ബില്‍റ്റ് കണക്റ്റിവിറ്റിയും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുമായി ജോടിയാക്കുകയും ചെയ്യാവുന്നതാണ്.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

ഈ പ്രത്യേക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിനകം തന്നെ അതിന്റെ മികച്ച ഡിസ്‌പ്ലേയ്ക്കും ഷാര്‍പ്പായിട്ടുള്ള ഗ്രാഫിക്സിനും മികച്ച സെഗ്മെന്റായി മാറിയിരുന്നു. രണ്ട് കാറുകളിലും നല്ല ശബ്ദമുള്ള 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റത്തിനുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു, ഇത് ഒരു സബ്-വൂഫര്‍ സഹായത്തോടെ കൂടുതല്‍ മികച്ചതായി മാറുകയും ചെയ്തിരുന്നു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

മ്യൂസിക് സിസ്റ്റത്തില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും, പാനസോണിക് 8.0 ഇഞ്ച് യൂണിറ്റ് അതിന്റെ സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി തന്നെ രണ്ട് കാറുകളുടെയും താഴത്തെ സെന്റര്‍ കണ്‍സോളില്‍ ഉള്ള വയര്‍ലെസ് ചാര്‍ജിംഗ് പാഡ് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

ഈ വാര്‍ത്തയെക്കുറിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യമാണ് ഇരുബ്രാന്‍ഡുകള്‍ക്കും തിരിച്ചടിയായത്. അടുത്തിടെ കുഷാക്കിന്റെ ലോവര്‍-സ്‌പെക് വേരിയന്റുകള്‍ക്ക് റിയര്‍ വ്യൂ മിററുകളുടെ ഇലക്ട്രിക്കല്‍ ഫോള്‍ഡിംഗ് ഓപ്പറേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ നഷ്ടപ്പെട്ടതിനാല്‍ ഈ കുറവ് സമീപകാലത്ത് സ്‌കോഡയ്ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

അതേസമയം ജൂണ്‍ 1 മുതല്‍ സ്ലാവിയയുടെ വില 50,000 രൂപ വരെ സ്‌കോഡ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ലാവിയ ഒരു മത്സരാധിഷ്ഠിത വിലയിലായിരുന്നു സമാരംഭിച്ചത്, അത് അതിന്റെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളിലൊന്നായി മാറുകയും ചെയ്തു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

പ്രാരംഭ വില നിര്‍ണ്ണയ കാലയളവിനുശേഷം, വിലകള്‍ ഉടന്‍ പരിഷ്‌കരിക്കാന്‍ പോകുന്നുവെന്നാണ് സ്‌കോഡ പറയുന്നത്. സ്ലാവിയ വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ വില കൂടും. ജൂണ്‍ 1 മുതല്‍ ഡെലിവറി എടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും, പഴയ വിലകളില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്കും പുതിയ വിലകള്‍ ബാധകമാകും.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

സ്ലാവിയയുടെ നിലവിലെ വില ലോഞ്ച് സമയത്ത് പ്രഖ്യാപിച്ചതിന് തുല്യമാണ്. ഫെബ്രുവരിയില്‍, 1.0 ലിറ്റര്‍ പെട്രോള്‍ വേരിയന്റ് 10.69 ലക്ഷം മുതല്‍ 15.39 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വില പരിധിയില്‍ അവതരിപ്പിച്ചു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

മാര്‍ച്ചില്‍, 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റ് 16.19 ലക്ഷം മുതല്‍ 17.79 ലക്ഷം രൂപ വരെ വിലയില്‍ അവതരിപ്പിച്ചു. 1.0 ലിറ്റര്‍ വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും, 1.5 ലിറ്റര്‍ വേരിയന്റുകള്‍ മൊത്തത്തിലുള്ള ബുക്കിംഗില്‍ 30 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

സ്ലാവിയ 1.0 ലിറ്റര്‍ TSI പെട്രോള്‍ മോട്ടോര്‍ പരമാവധി 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. 1.5 ലിറ്റര്‍ എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DSG എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാം.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

പരിഷ്‌കരിച്ച ഉപകരണങ്ങളുടെ പട്ടികയില്‍ പോലും, സ്‌കോഡ സ്ലാവിയ ഒരു ആകര്‍ഷകമായ തെരഞ്ഞെടുപ്പായി തുടരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടോപ്പ്-സ്‌പെക്ക് സ്ലാവിയ വേരിയന്റുകളായ സ്‌റ്റൈല്‍ NSR, സ്‌റ്റൈല്‍ എന്നിവയില്‍ മൈസ്‌കോഡ കണക്ട് എന്ന് പേരിട്ടിരിക്കുന്ന ഒരു സമര്‍പ്പിത കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

ഉപയോക്താക്കള്‍ക്ക് തത്സമയ ട്രാക്കിംഗും വേഗതയും, ഡ്രൈവിംഗ് പെരുമാറ്റം, ജിയോഫെന്‍സ്, പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ കണ്ടെത്തല്‍, റൂട്ട് ട്രാക്കിംഗ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, ഡിവൈസ് ടാമ്പറിംഗ് അലേര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ ഒരു ശ്രേണി ആക്സസ് ചെയ്യാന്‍ കഴിയും.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ക്ക് സ്ലാവിയയും മുന്‍ഗണന നല്‍കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Virtus, Slavia മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ വലിപ്പം 10.0-ല്‍ നിന്നും 8.0 ഇഞ്ചായി കുറച്ചു; വിലയും വര്‍ധിപ്പിച്ചു

കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫ്‌ലോട്ടിംഗ് കോഡ് സംവിധാനമുള്ള എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ആന്റി തെഫ്റ്റ് അലാറം എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്‍.

Most Read Articles

Malayalam
English summary
Virtus and slavia touchscreen size reduced from 10 to 8 inch read to find more
Story first published: Tuesday, May 24, 2022, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X