സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

വെന്റോയുടെ പകരക്കാരനായി വിപണിയിലേക്ക് എത്തിയ വെർട്ടിസ് സെഡാനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ജൂണിൽ പുറത്തിറക്കിയ മിഡ്-സൈസ് സെഡാന് 4,000-ലധികം പ്രീ-ബുക്കിംഗുകളോടെ മികച്ച പ്രതികരണം ലഭിച്ചത് ഒരു തുടക്കം മാത്രമായിരുന്നു.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

ഔദ്യോഗികമായി അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ ഡെലിവറി 9,000 യൂണിറ്റുകൾ കടന്നതായി കമ്പനി അറിയിച്ചു. നിലവിൽ 11.32 ലക്ഷം മുതൽ 18.42 ലക്ഷം വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

പുതിയ ഫോക്‌സ്‌വാഗൺ വെർട്ടിസിനും ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയും കളത്തിൽ എത്തിയതോടെ വിൽപ്പനയുടെ കാര്യത്തിലും ജർമൻ ബ്രാൻഡ് ഏറെ മുന്നോട്ടുകുതിക്കുകയാണ്. 2022 സെപ്റ്റംബറിൽ 4,103 യൂണിറ്റുകളാണ് കമ്പനി മൊത്തം വിറ്റഴിച്ചിരിക്കുന്നത്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

അതായത് പോയ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോൾ 60 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയെന്ന് സാരം. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് പുതിയ വെർട്ടിസ് സി-സെഗ്മെന്റ് സൊഡാൻ.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

ആദ്യത്തേത് ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയായിരുന്നു. സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും കടമെടുത്താണ് വെർട്ടിസിനെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യ-നിർദ്ദിഷ്ട MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നു സാരം.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

ചുരുക്കി പറഞ്ഞാൽ സഹകമ്പനിയായ സ്കോഡയുടെ സ്ലാവിയയുടെ റീബാഡ്‌ജ് പതിപ്പാണ് വെർട്ടിസ്. രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

അതിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ പരമാവധി 113 bhp കരുത്തിൽ 178 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണ്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

148 bhp പവറിൽ 250 Nm torque നിർമിക്കുന്ന 1.5 ലിറ്റർ TSI എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷൻ. ഈ എഞ്ചിൻ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രം സ്വന്തമാക്കാം. ഫോക്‌സ്‌വാഗൺ ഇന്ത്യ അടുത്തിടെ തങ്ങളുടെ എല്ലാ കാറുകളുടെയും വില 2 ശതമാനം വരെ വർധിപ്പിച്ചിരുന്നു.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ഹൈലൈൻ എടി, ടോപ്‌ലൈൻ, ടോപ്‌ലൈൻ എടി, ജിടി പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ് സെഡാൻ ലഭ്യമാണ്. എസ്‌യുവിയുടെ ബേസ് വേരിയന്റിന് 10,000 രൂപ വില വർധനവ് ലഭിച്ചപ്പോൾ ടോപ്പ് എൻഡ് ജിടി പ്ലസ് വേരിയന്റിന് 50,000 രൂപയോളമാണ് ഉയർത്തിയിരിക്കുന്നത്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

അങ്ങനെ വെർട്ടിസിന് ഇനി മുതൽ 11.32 ലക്ഷം മുതൽ 18.42 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം രൂപയായി മുടക്കേണ്ടി വരിക. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി എന്നിങ്ങനെ 4 വേരിയന്റ് തലങ്ങളിലാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ ആനിവേഴ്‌സറി എഡിഷനും അടുത്തിടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

ടോപ്‌ലൈൻ ഓട്ടോമാറ്റിക്, ജിടി പ്ലസ് വേരിയന്റുകൾക്ക് 26,000 രൂപയും 11,000 രൂപയും വില വർധിപ്പിച്ചപ്പോൾ, ബാക്കി വേരിയന്റുകൾക്ക് 16,000 രൂപയം പരിഷ്ക്കാരമാണ് ജർമൻ ബ്രാൻഡ് നൽകിയിരിക്കുന്നത്.

സെഡാൻ മോഡൽ വേണ്ടെന്ന് ആരാ പറഞ്ഞേ... 4 മാസംകൊണ്ട് 9,000 ഉപഭോക്താക്കളെ കണ്ടെത്തി Volkswagen Virtus

ഫോക്‌സ്‌വാഗൺ ടൈഗൂൺ ആനിവേഴ്‌സറി എഡിഷന്റെ വിലയിൽ 30,000 രൂപ കുറച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഫോക്‌സ്‌വാഗൺ ടൈഗൺ അടിസ്ഥാന മോഡലിന് 11.56 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് ജിടി പ്ലസ് വേരിയന്റിന് 18.71 ലക്ഷം രൂപയുമാണ് ഇപ്പോൾ വില.

Most Read Articles

Malayalam
English summary
Volkswagen india delivered more than 9000 units of the virtus sedan within four months
Story first published: Friday, October 7, 2022, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X