213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

പുതിയ വെർട്ടിസ് ജിടി റേസ് കാറിനെ പരിചയപ്പെടുത്തി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ മോട്ടോർസ്‌പോർട്ട് ഇന്ത്യ. ഇന്ത്യൻ ടൂറിംഗ് കാർ (ITC) നിയന്ത്രണങ്ങൾക്കായാണ് കമ്പനി പുത്തൻ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ഈ വർഷം പുറത്തിറക്കിയ ഫോക്‌സ്‌വാഗന്റെ സി-സെഗ്‌മെന്റ് സ്റ്റാൻഡേർഡ് വെർട്ടിസ് സെഡാനെ അടിസ്ഥാനമാക്കിയാണ് റേസ് കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും. പുതിയ ഫോക്‌സ്‌വാഗൺ വെർട്ടിസ് റേസ് കാർ പ്രധാനമായും വെന്റോ ഐടിസിയെ പതിപ്പിന്റെ പിൻഗാമിയായിണ് എത്തുന്നത്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

മാത്രമല്ല സ്റ്റോക്ക് മോഡലിൽ നിന്നും ധാരാളം പരിഷ്ക്കാരങ്ങളുമാണ് പ്രീമിയം സെഡാനിൽ കമ്പനി നടപ്പിലാക്കിയിരിക്കുന്നതും. കരുത്തുറ്റ ഷാസി, ലോവർ സസ്‌പെൻഷൻ, എംആർഎഫ് ടയറുകളുള്ള വലിയ 17 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് ഹെഡ്‌ലാമ്പുകൾ, ടെയിൽലൈറ്റുകൾ എന്നിവയാണ് വെർട്ടിസ് ജിടി റേസ് കാർ മോഡലിന് ലഭിക്കുന്ന പ്രധാന മാറ്റങ്ങൾ.

MOST READ: ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ഇതിന് ഒരു റേസിംഗ് ബക്കറ്റ് സീറ്റും ലഭിക്കുന്നുണ്ട്. ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി റേസ് കാർ 1.5 ലിറ്റർ TSI ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഇത് പരമാവധി 213 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

സ്റ്റോക്ക് കണ്ടീഷനിൽ സെഡാൻ 148 bhp പവറിൽ 250 Nm torque വരെയാണ് സാധാരണ നൽകാറ്. റേസിംഗിനായി ട്യൂൺ ചെയ്‌തിരിക്കുന്ന ഈ ടിഎസ്ഐ പെട്രോൾ എഞ്ചിൻ 6 സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്കിന് പകരമാണ് പുതിയ ട്രാൻസ്മിഷൻ കമ്പനി നൽകിയിരിക്കുന്നത്.

MOST READ: മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

സ്റ്റാൻഡേർഡ് മോഡലിനേ പോലെ തന്നെ ഫ്രണ്ട് വീൽ ഡ്രൈവ് തന്നെയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി റേസ് കാർ. വെർട്ടിസിന്റെ കാർ 2022 ഒക്ടോബർ എട്ടിന് ട്രാക്കിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ജർമൻ ബ്രാൻഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

കഴിഞ്ഞ VW പോളോ കപ്പ് ചാമ്പ്യനായ ഡ്രൈവർമാരായ സന്ദീപ് കുമാറും കഴിഞ്ഞ തവണ ഫോക്‌സ്‌വാഗൺ അമിയോ കപ്പ് ചാമ്പ്യനായ ജീത് ജബാഖും ഈ ITC മോഡലിന്റെ പരീക്ഷണം നടത്തും. ഇന്ത്യൻ ടൂറിംഗ് കാർ വിഭാഗത്തിലെ ഗ്രിഡിലെ ഏറ്റവും വേഗതയേറിയ മെഷീനുകളിലൊന്നാണ് വെർട്ടിസ് റേസ് കാർ എന്നാണ് വാദം.

MOST READ: Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

പ്രത്യേകിച്ചും നിലവിലുള്ള റേസർമാർക്ക് ഇത് എങ്ങനെ ക്രമം മാറ്റുന്നു എന്നത് അറിയാൻ രസകരമായിരിക്കും. വരാനിരിക്കുന്ന ഐടിസി ചാമ്പ്യൻഷിപ്പ് തീർച്ചയായും ആവേശകരമായ അനുഭവമായിരിക്കും ഒരുക്കുക.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

വൈൽഡ് ചെറി റെഡ് കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന വെർട്ടിസ് റേസ് കാറിന്റെ പിൻവശത്തെ ഡോർ, സി-പില്ലറുകൾ, ബൂട്ട് എന്നിവയിൽ ഗ്രാഫിക്‌സോടുകൂടിയ ഫോക്‌സ്‌വാഗൺ മോട്ടോർസ്‌പോർട്ട്, ജിടി ലെറ്ററിംഗ് ബാനറുകളും വാഹനത്തിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ഫോക്‌സ്‌വാഗൺ മോട്ടോർസ്‌പോർട്ട് ഇന്ത്യ കാറിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും റോൾ കേജിന്റെയും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അകത്തളവും ചിത്രങ്ങളിൽ നിന്നും കാണാനാവും. സ്റ്റോക്ക് കാറിൽ നിന്നുള്ള ഡാഷ്‌ബോർഡും ക്ലോക്കുകളും മാത്രം നിലനിർത്തിക്കൊണ്ട് മറ്റ് മാറ്റങ്ങളും കമ്പനി നടപ്പിലാക്കുമെന്നാണ് സൂചന.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ഇന്ത്യയിൽ ഈ വർഷം ജൂലൈയിലാണ് പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിലേക്ക് ഫോക്‌സ്‌വാഗൺ വെർട്ടിസ് കടന്നുവരുന്നത്. ജനപ്രിയമായിരുന്ന വെന്റോയുടെ പകരക്കാരനായി എത്തിയ വാഹനത്തിന് വിപണിയിൽ നിന്നും ഗംഭീര സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ 4,000-ത്തിലധികം ബുക്കിംഗുകളുമായി വാഹനത്തിന് മികച്ച പ്രാരംഭ പ്രതികരണം ലഭിച്ചു. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ 5,000 യൂണിറ്റ് ഡെലിവറികളും കമ്പനി പൂർത്തിയാക്കിയതായും ബ്രാൻഡ് അറിയിച്ചിരുന്നു.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

ഈ ഇടത്തരം ജർമൻ സെഡാന്റെ എക്‌സ്‌ഷോറൂം വില നിലവിൽ 11.22 ലക്ഷം മുതൽ 17.92 ലക്ഷം രൂപ വരെയാണ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണിത്. ടൈഗൂൺ എസ്‌യുവി ഒരുക്കിയിരിക്കുന്ന അതേ MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വെർട്ടിസും.

213 bhp കരുത്തിൽ കുതിക്കാൻ Virtus! സെഡാനെ റേസ് കാറാക്കി മാറ്റി Volkswagen

മുകളിൽ പറഞ്ഞ 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനു പുറമെ ഒരു 1.0 ലിറ്റർ ടിഎസ്ഐ ഓപ്ഷനും സെഡാനിലുണ്ട്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി തെരഞ്ഞെടുക്കാനാവുന്ന ഈ യൂണിറ്റിന് പരമാവധി 113 bhp പവറിൽ 178 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Volkswagen introduced new virtus gt race car with 213 bhp power
Story first published: Wednesday, September 21, 2022, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X