ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

ഫോക്‌സ്‌വാഗൺ തങ്ങളുടെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (MEB) പ്ലാറ്റ്‌ഫോമിലുള്ള ഇലക്ട്രിക് കാർ പാർട്‌സുകൾ മഹീന്ദ്രക്ക് വിതരണം ചെയ്യും. ഇതിനായി രണ്ട് കമ്പനികളും ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്‌തിരിക്കുകയാണിപ്പോൾ.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

വാണിജ്യ, സാങ്കേതിക നിബന്ധനകൾക്കൊപ്പം പ്രാദേശിക ബാറ്ററി നിർമ്മാണത്തിനുള്ള സാധ്യതയും ധാരണാപത്രത്തിൽ ഉൾക്കൊള്ളുന്നു. 2022 അവസാനത്തോടെ ഇരു ബ്രാൻഡുകളും യഥാർത്ഥ കരാറിൽ ഒപ്പുവെക്കും. 10 ലക്ഷം മഹീന്ദ്ര ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ഭാഗങ്ങൾ ഫോക്‌സ്‌വാഗൺ നൽകുമന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

2024 മുതൽ അഞ്ച് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നുണ്ട് . കൂടാതെ പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾക്കായി ഇതിനകം തന്നെ INGLO എന്ന പുതിയ പ്ലാറ്റ്‌ഫോം കമ്പനി ഒരുക്കിയിട്ടുണ്ട്. MEB പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഭാഗങ്ങൾ മഹീന്ദ്രയ്ക്ക് നൽകുന്നതിനു പുറമേ, ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമനുമായി തന്ത്രപരമായ സഖ്യവും ഫോക്‌സ്‌വാഗൺ ആസൂത്രണം ചെയ്യുന്നു.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

പാർട്സ്‌ വിതരണത്തിനപ്പുറം ബാറ്ററി സെല്ലുകളുടെ പ്രാദേശിക നിർമ്മാണം, പുതിയ വാഹന പദ്ധതികൾ, ചാർജിംഗ്, എനർജി ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവയാണ് മഹീന്ദ്രയും ഫോക്‌സ്‌വാഗണും സഖ്യത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്ര ഇതിനകം സാന്നിധ്യമാറിയിച്ചിട്ടുണ്ടെങ്കിലും ഫോക്‌സ്‌വാഗൺ ഇതുവരെ ഇവിടെ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിട്ടില്ല. എന്നാൽ ആഗോളതത്തിൽ ഇലക്ട്രിക് വാഹന രംഗത്ത് വലിയ പോരാട്ടമാണ് ജർമൻ ബ്രാൻഡ് കാഴ്ചവെക്കുന്നത്.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

MEB പ്ലാറ്റ്‌ഫോമിന്റെ കരുത്തിലാണ് ജർമ്മൻ വാഹന നിർമ്മാതാക്കൾ ടെസ്‌ലയുടെ ഏറ്റവും ശക്തരായ എതിരാളികളായി മാറിയത്. മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നത് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിക്ക് വലിയ ഉണർവേകും .

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

സ്വാതന്ത്ര്യ ദിനത്തിൽ INGLO ഇലക്ട്രിക് ആർക്കിടെക്ചറും അതിനെ അടിസ്ഥാനമാക്കിയുള്ള അഞ്ച് ഇലക്ട്രിക് എസ്‌യുവികളും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

ഇലക്ട്രിക് എസ്‌യുവികളിൽ ആദ്യത്തേത് 2024 ഡിസംബറിൽ മാത്രമേ എത്തുകയുള്ളൂ.XUV400ലൂടെ മഹീന്ദ്ര EV വിപണിയിലേക്കിറങ്ങും. സെപ്റ്റംബർ ആറിന് XUV300-നെ പേര് മാറ്റി - XUV400 എന്ന ഇ .വി മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് റിപോർട്ടുകൾ.

ഇനി തീ പാറും; ഇവി വിപണി പിടിക്കാൻ മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു

നിലവിൽ എതിരാളികളില്ലതെ കുതിക്കുന്ന ടാറ്റ നെക്‌സോൺ EVക്ക് വെല്ലുവിളിയുയർത്താനാണ് മഹിന്ദ്ര ലക്ഷ്യമിടുന്നത്. 2025-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുകയെന്ന ലക്ഷ്യത്തോടെ, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന വിപണിയിൽ 3,000 കോടി രൂപനിക്ഷേപിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Volkswagen mahindra strategic alliance will supply meb platform electric car parts
Story first published: Wednesday, August 17, 2022, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X