Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

ഇന്ത്യൻ വിപണിയിൽ ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗന്റെ ഒരു മിഡ് സൈസ് സെഡാൻ ഓഫറാണ് വിർട്ടസ്. രാജ്യത്ത് ലോഞ്ച് ചെയ്യുമ്പോൾ ഇത് ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് പകരമാകും.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, സ്കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കും. ഫോക്‌സ്‌വാഗണ്‍ വിർട്ടസിന്റെ ഡെലിവറി 2022 ജൂണിൽ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

തങ്ങളുടെ വരാനിരിക്കുന്ന പുതിയ സെഡാനെ കുറിച്ചുള്ള ആവേശം നിലനിർത്തുന്നതിനായി, ഫോക്‌സ്‌വാഗൺ ഇന്ത്യ വിർട്ടസിന്റെ പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്. ഏഴ് സ്പീഡ് DSG -യുമായി ഘടിപ്പിച്ച 150 PS പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് നൽകുന്ന ടോപ്പ് ഓഫ് ദി ലൈൻ GT ലൈൻ വേരിയന്റാണ് ഇതിൽ അവതരിപ്പിക്കുന്നത്.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

വിർട്ടസും സ്ലാവിയയും ഒരേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമാണെങ്കിലും, രൂപകൽപ്പനയിൽ രണ്ടും വ്യത്യസ്തമാണ്. സ്ലാവിയയിലെ മസ്റ്റാഷ് പോലുള്ള ഗ്രില്ലിൽ നിന്ന് വിർറ്റസിന്റെ മുൻഭാഗത്തിന് കാര്യമായ വ്യത്യാസമുണ്ട്. കൂടാതെ വാഹനത്തിന്റെ ടെയിൽ സെക്ഷനും ഒരു റിവിഷൻ ലഭിക്കുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

രണ്ട് സെഡാനുകളുടെയും ഇന്റീരിയർ വ്യത്യസ്തമാണ്. ലളിതവും എന്നാൽ മനോഹരവുമായ ഡിസൈൻ തീം വാഗ്ദാനം ചെയ്യുന്ന വിർട്ടസിൽ എല്ലാം കൂടുതൽ പ്രീമിയം ആയി കാണപ്പെടുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

വിർട്ടസ് സ്റ്റാൻഡേർഡ് വേരിയന്റിനും GT വേരിയന്റിനുമിടയിൽ ഫോക്‌സ്‌വാഗൺ വ്യത്യസ്ത സ്റ്റൈലിംഗ് ബിറ്റുകളും ചേർത്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റം മുൻവശത്താണ്. വിർട്ടസ് GT ഫാസിയയ്ക്ക് ബ്ലാക്ക് നിറമുണ്ട്.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

ഹെഡ്‌ലൈറ്റുകൾക്കും ടെയിൽലൈറ്റുകൾക്കും ബ്ലാക്ക് & റെഡ് ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് സ്മോക്ക്ഡ് ഇഫക്റ്റ് ലഭിക്കും. ഇതിന് റെഡ് ബ്രേക്ക് ക്യാലിപ്പറുകളും ബ്ലാക്ക് നിറത്തിൽ ഫിനിഷ് ചെയ്ത സൂക്ഷ്മമായ ലിപ് സ്‌പോയിലറും ലഭിക്കുന്നു. അത് വാഹനത്തിന് കൂടുതൽ സ്പോർട്ടി ആകർഷണം നൽകുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

ഇന്ത്യയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബ്രാൻഡിന്റെ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ വിർട്ടസ് ഒരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോം ടൈഗൂൺ, സ്കോഡ കുഷാഖ്, സ്ലാവിയ എന്നിവയ്ക്കും അടിവരയിടുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

വിർട്ടസ് സെഡാനിൽ 179 mm ഗ്രൗണ്ട് ക്ലിയറൻസ് ഫോക്‌സ്‌വാഗൺ സമർത്ഥമായി സജ്ജീകരിച്ചിട്ടുണ്ട്, അതിനാൽ വിയർക്കാതെ നമ്മുടെ റോഡുകളെ നേരിടാൻ ഇതിന് കഴിയും. മാന്യമായ ഗ്രൗണ്ട് ക്ലിയറൻസിനായി എസ്‌യുവികളിലേക്ക് നീങ്ങുന്ന ഒരു വിഭാഗം കാർ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇത് വിർട്ടസിനെ സഹായിക്കും.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

വിർട്ടസിന് സ്ലാവിയയുടേതിന് സമാനമായ അളവുകൾ ഉണ്ട്. എഞ്ചിനുകൾ പോലും അതേ 1.0 TSI യൂണിറ്റും 1.5 TSI മോട്ടോറുമാണ്. ഇവയും ഒരേ ട്യൂണിംഗിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 TSI പെട്രോൾ എഞ്ചിൻ 114 bhp കരുത്തും 178 Nm torque ഉം വികസിപ്പിക്കുന്നു, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് torque കൺവെർട്ടർ ഗിയർബോക്സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

Virtus -ന്റെ ആരാവാരങ്ങൾ നിലനിർത്താൻ പുത്തൻ TVC പങ്കുവെച്ച് Volkswagen

1.5 TSI എഞ്ചിൻ ഏറ്റവും മികച്ച GT ട്രിമ്മിൽ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇത് 148 bhp പവറും 250 Nm പീക്ക് torque ഉം വികസിപ്പിക്കുകയും ഏഴ് സ്പീഡ് DSG യൂണിറ്റുമായി യോജിപ്പിക്കുകയും ചെയ്യുന്നു. ഈ എഞ്ചിനിൽ മാനുവൽ ട്രാൻസ്മിഷൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

2022 വിർട്ടസിന് സ്ലാവിയയെക്കാൾ കുറഞ്ഞ ചിലവ് പ്രതീക്ഷിക്കുന്നു. വാഹനത്തിനുള്ള ബുക്കിംഗ് നേരത്തെ തന്നെ ജർമ്മൻ വാഹന നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗന്റെ ചക്കൻ പ്ലാന്റിൽ വിർട്ടസ് സെഡാൻ സീരീസിന്റെ ഉൽപ്പാദനവും ബ്രാൻഡ് ആരംഭിച്ചു.

Most Read Articles

Malayalam
English summary
Volkswagen shared new tvc of upcoming virtus mid size sedan
Story first published: Saturday, April 23, 2022, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X