എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി വിപണിയില്‍ എത്തിയ മോഡലാണ് ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ടൈഗൂണ്‍. അതുപോലെ തന്നെ സ്‌കോഡയില്‍ നിന്നും വിപണിയില്‍ എത്തിയ മോഡലായിരുന്നു കുഷാക്ക്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

ഈ മോഡലുകള്‍ക്കെല്ലാം, വലിയ ജനപ്രീതിയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നതും. ഇത് മനസ്സിലാക്കിയ ഫോക്‌സ്‌വാഗണ്‍-സ്‌കോഡ ബ്രാന്‍ഡുകള്‍ വെര്‍ട്ടിസ്, സ്ലാവിയ തുടങ്ങി നിരവധി മോഡലുകളെ ഈ തന്ത്രത്തിന്റെ ഭാഗമായി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

ഇത്തരത്തില്‍ ടൈഗൂണ്‍, ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന് പ്രതിമാസ വില്‍പ്പനയില്‍ മികച്ച സ്വീകാര്യതയാണ് നേടിക്കൊടുക്കുന്നത്. എന്നിരുന്നാലും, സമീപകാലത്തായി നിരവധി ഉപയോക്താക്കളാണ് ടൈഗൂണിന്റെ എസിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തുന്നത്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

1.0 ലിറ്റര്‍ പെട്രോള്‍ മോട്ടോറുള്ള കുഷാക്ക്, ടൈഗൂണ്‍, സ്ലാവിയ എന്നിവയുടെ വകഭേദങ്ങള്‍ക്കാണ് ഇത് പ്രധാനമായും ബാധകമായി കാണുന്നത്. ഇതിനെല്ലാം തെളിവായി, ഇപ്പോഴിതാ ഒരു പുതിയ ടൈഗൂണ്‍ ഉടമ എസിയിലെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഉടമകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, വാഹനം കുറഞ്ഞ വേഗതയില്‍ നീങ്ങുമ്പോഴാണ് എസി പ്രശ്നം ഉണ്ടാകുന്നത്. കനത്ത ട്രാഫിക്കിലൂടെ കാര്‍ നിങ്ങുമ്പോഴെല്ലാം ഇത് സംഭവിക്കുന്നു. കുറഞ്ഞ വേഗതയില്‍ നീങ്ങുമ്പോള്‍, കംപ്രസര്‍ ട്രിപ്പ് ഓഫ് ചെയ്യുകയും താപനില ഉയരാന്‍ തുടങ്ങുകയും ചെയ്യുന്നു.

വീഡിയോയില്‍, ടൈഗൂണ്‍ ഉടമ ഒരു ഡിജിറ്റല്‍ ടെമ്പറേച്ചര്‍ മീറ്ററിന്റെ സഹായത്തോടെ എസി പ്രശ്‌നം കാണിക്കുന്നതും കാണാന്‍ സാധിക്കും. ഡിജിറ്റല്‍ തെര്‍മോമീറ്ററിന്റെ സെന്‍സര്‍ താപനില കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ എസി വെന്റിനു മുകളില്‍ നേരിട്ട് സ്ഥാപിച്ചിരിക്കുന്നു.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ കാണിക്കുന്നതിനെ അപേക്ഷിച്ച് കാറിനുള്ളിലെ യഥാര്‍ത്ഥ താപനില എപ്പോഴും ഉയര്‍ന്നതായിരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ടൈഗൂണിന്റെ എസി നന്നായി പ്രവര്‍ത്തിക്കുന്നത് ഒരു തുറന്ന റോഡിലൂടെ ഉടമ ഡ്രൈവ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ്. താപനില മീറ്റര്‍ ഏകദേശം 15 ഡിഗ്രി സെല്‍ഷ്യസ് റീഡിംഗ് കാണിക്കുകയും ചെയ്യുന്നു.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

എസി പ്രശ്‌നം സാധ്യമായ ഏറ്റവും എളുപ്പമുള്ള രീതിയില്‍ വിവരിക്കാന്‍, ഉടമ തിരക്കേറിയ റോഡിലൂടെ കാര്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. ബമ്പറിലേക്ക് ബമ്പര്‍ ട്രാഫിക്കിലേക്ക് കാര്‍ സാവധാനം ഇഴയുകയും ഗിയറുകള്‍ ഇടയ്ക്കിടെ മാറ്റുകയും ചെയ്യുന്നതിനാല്‍, എസി കംപ്രസര്‍ ട്രിപ്പ് ചെയ്യാന്‍ തുടങ്ങുന്നു. തല്‍ഫലമായി, യഥാര്‍ത്ഥത്തില്‍ ചൂട് വായു വീശാന്‍ തുടങ്ങുമ്പോള്‍ എസി ചൂടാകാന്‍ തുടങ്ങുന്നു.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

തുറന്ന റോഡുകളില്‍ തണുത്ത 15 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന്, തിരക്കേറിയ ട്രാഫിക്കില്‍ ഒരു നിശ്ചിത സമയത്ത് താപനില 32 ഡിഗ്രി സെല്‍ഷ്യസിലേക്ക് വര്‍ദ്ധിക്കുന്നു. പിന്നീട് ടൈഗൂണ്‍ തുറന്ന റോഡിലേക്ക് തിരികെ കൊണ്ടുപോകുമ്പോള്‍, എസി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും കാണാം.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

കാര്‍ നിഷ്‌ക്രിയമായിരിക്കുമ്പോള്‍ എസിയും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ഇന്നുവരെ, സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ എസി പ്രശ്നങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വ്യക്തതയോടെ പ്രശ്‌നം വിവരിക്കുന്നത് ഇതാദ്യമാണ്. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പോലെ, ഇത് കാര്യങ്ങള്‍ ശരിക്കും വ്യക്തമാക്കുന്നു.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

ടൈഗൂണ്‍ ഉടമയെ സംബന്ധിച്ചിടത്തോളം മറ്റൊരു നിരാശ, ഫോക്‌സ്‌വാഗണ്‍ ഉപഭോക്തൃ പിന്തുണയ്ക്ക് ഇക്കാര്യത്തില്‍ ഒരു യഥാര്‍ത്ഥ സഹായവും നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

സര്‍വീസ് സെന്ററിനെ സംബന്ധിച്ചിടത്തോളം, ഉപയോഗപ്രദമായ ഒരു പരിഹാരവും നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കംപ്രസറില്‍ കൂടുതല്‍ റഫ്രിജറന്റ് ചേര്‍ക്കുക എന്നതാണ് അവര്‍ ചെയ്ത ഏറ്റവും മികച്ചത്. എന്നിരുന്നാലും, എസി പ്രശ്‌നം തുടരുന്നുവെന്നാണ് ഉപഭോക്താവ് പറയുന്നത്.

എസിയിലെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയാതെ Taigun; വീഡിയോയുമായി ഉടമ

എന്താണ് എസി പ്രശ്നത്തിന് കാരണമെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. ചില ഉപയോക്താക്കള്‍ പറയുന്നത്, ചെറിയ കപ്പാസിറ്റിയുള്ള 1.0-ലിറ്റര്‍ എഞ്ചിനാണ് പ്രശ്‌നം കാരണം. മറ്റ് ഉപയോക്താക്കള്‍ ഇത് കാറിന്റെ ECU- യുടെ പ്രശ്‌നമാകാം എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Volkswagen taigun ac problem continues owner installs thermometer on ac vent read to find more
Story first published: Friday, June 3, 2022, 20:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X