പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ID.എയ്റോ എന്ന കണ്‍സെപ്റ്റ് മോഡലിനെ വെളിപ്പെടുത്തി ജര്‍മ്മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഈ മോഡലിന്റെ വരവോടെ സീറോ എമിഷന്‍ ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ ടെസ്‌ല മോഡല്‍ 3, ബിഎംഡബ്ല്യു i4 എന്നിവയ്ക്കെതിരെ മത്സരിക്കും.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ഫോർ ഡോര്‍ ഫാസ്റ്റ്ബാക്ക് അടുത്ത വര്‍ഷം മുതല്‍ ചൈനീസ് വിപണിയില്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ID.എയ്റോ കണ്‍സെപ്റ്റ് ID.4, ID.3 മോഡലുകളുടെ അതേ അടിസ്ഥാനത്തിലാകും ഒരുങ്ങുക.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ എത്തുന്ന മോഡല്‍ സമീപഭാവിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ് തുടങ്ങിയ വിപണികളിലേക്കും എത്തി തുടങ്ങും. കൂടാതെ ഇതിന് ഓരോ വിപണിയിലും പ്രത്യേക മാറ്റങ്ങള്‍ ഉണ്ടായിരിക്കുകയും ജര്‍മ്മനിയില്‍ നിര്‍മ്മിക്കുകയും ചെയ്യും.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ പറയുന്നതനുസരിച്ച് ഉയര്‍ന്ന ക്ലാസ് ചൈനീസ് കുടുംബങ്ങളെയാണ് എയ്റോ ലക്ഷ്യമിടുന്നത്. ഫോക്‌സ്‌വാഗണ്‍ ID.എയ്റോ അതിന്റെ പേരിന് അനുസൃതമായി 0.23 ഡ്രാഗ് കോഫിഫിഷ്യന്റ് നല്‍കുകയും ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

77kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കിനൊപ്പം ഈ ലോ ഡ്രാഗ് ഫിഗര്‍, WLTP ടെസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 620 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ID.എയ്‌റോയെ അനുവദിക്കുന്നു. അതേസമയം ഇലക്ട്രിക് മോട്ടോറുകളെ കുറിച്ചോ ചാര്‍ജിംഗ് വേഗതയെ കുറിച്ചോ ഉള്ള കണക്കുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ ID.എയ്റോ ഗ്രൂപ്പിന്റെ MEB ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏകദേശം 5 മീറ്റര്‍ നീളമുള്ള ഇലക്ട്രിക് സെഡാന്‍ കണ്‍സെപ്റ്റില്‍ ചെറിയ ഓവര്‍ഹാംഗുകള്‍, നീളമുള്ള വീല്‍ബേസ്, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്ന ഹൈലൈറ്റുകള്‍.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ID.എയ്റോ കണ്‍സെപ്റ്റ് ഒരു ചെറിയ മുന്‍ഭാഗം അവതരിപ്പിക്കുന്നു, അതില്‍ എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകള്‍ പോലെ തോന്നിക്കുന്ന മധ്യഭാഗത്തുള്ള ഫോക്‌സ്‌വാഗണ്‍ ബാഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്ന റീസെസ്ഡ് ഹെഡ്‌ലൈറ്റുകള്‍ കാണാന്‍ സാധിക്കും. ഫ്രണ്ട് ബമ്പര്‍ ഓരോ വശത്തും ലംബമായി അടുക്കിയിരിക്കുന്ന മൂന്ന് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

കൂപ്പെ പോലെയുള്ള റൂഫാണ് വാഹനത്തില്‍ കാണാന്‍ സാധിക്കുന്നത്. കൂടാതെ ഹെഡ്‌ലൈറ്റുകളെ ടെയില്‍ലൈറ്റുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതീക ലൈനും അതിന്റെ വശങ്ങളില്‍ കാണാന്‍ സാധിക്കും. ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ID.എയ്റോ കണ്‍സെപ്റ്റില്‍ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 22 ഇഞ്ച് അലോയ് വീലുകളും ഉള്‍പ്പെടുന്നു.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

പിന്‍ഭാഗത്ത്, കണ്‍സെപ്റ്റ് കാറിന്റെ മുഴുവന്‍ വീതിയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായി പൊതിയുന്ന ലൈറ്റ് ബാര്‍ സെക്ഷനുകളാല്‍ മധ്യഭാഗത്തുള്ള ബ്രാന്‍ഡിന്റെ ലൈറ്റിനിംഗ് ലോഗോയുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ID.എയ്റോ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഫോക്‌സ്‌വാഗന്റെ പ്യുവര്‍ ഇവി ID ലൈനപ്പിലെ ആറാമത്തെ കാറായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 2023-ന്റെ രണ്ടാം പകുതിയില്‍ ഇത് വില്‍പ്പനയ്ക്കെത്തും.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ID.എയ്റോയുടെ പ്രൊഡക്ഷന്‍ പതിപ്പ് ആദ്യം ലഭിക്കുന്നത് ചൈനീസ് വിപണിയായിരിക്കും. പിന്നാലെ യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ വിപണികളിലും മോഡല്‍ ലഭ്യമാകും. നിലവില്‍ പാസാറ്റ് സെഡാന്‍ നിര്‍മ്മിക്കുന്ന ജര്‍മ്മനിയിലെ ഫോക്സ്വാഗന്റെ എംഡന്‍ പ്ലാന്റിലാണ് ഐഡി എയ്റോ നിര്‍മ്മിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

അതേസമയം ഇലക്ട്രിക്കിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി, ജര്‍മ്മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്‌യുവി ID.4 അടുത്ത വര്‍ഷം രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് സൂചന. ലോഞ്ച് ചെയ്യപ്പെടുകയാണെങ്കില്‍, പോര്‍ട്ട്‌ഫോളിയോയിലെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ നാലാമത്തെ വാഹനമായി ID.4 മാറും.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

അന്താരാഷ്ട്രതലത്തില്‍, ഫോക്‌സ്‌വാഗണ്‍ ID-യുടെ രണ്ടാമത്തെ മോഡലാണ് ID.4 ഇലക്ട്രിക് ക്രോസ്ഓവര്‍ എസ്‌യുവി. MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുങ്ങുന്നതും. റിയര്‍ ആക്സിലില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍-കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ID.4-ല്‍ ഘടിപ്പിച്ചിരിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

മോട്ടോര്‍ 109-150 kW (148-204 bhp, 146-201 bhp) പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കിടയിലുള്ള ഓപ്ഷനും ഇതിലുണ്ട്. ആദ്യത്തേത് 55 kWh ബാറ്ററി പാക്കും മറ്റൊന്ന് 82 kWh പാക്കും ആണ്.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ഗ്രീന്‍ മൊബിലിറ്റിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍, ലോകത്തിലെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ, പ്രമുഖ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് വലിയ താല്‍പ്പര്യത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

ഇന്ത്യയില്‍, ഫോക്‌സ്‌വാഗന്റെ ഇവി ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് കാറിനെതിരെ മത്സരിക്കും - സിറ്റി e:HEV. ഇതിന് 19.5 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വരാനിരിക്കുന്ന മിറായി ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനവുമായും ഇത് മത്സരിക്കും.

പൂര്‍ണ ചാര്‍ജില്‍ 620 കിലോമീറ്റര്‍ റേഞ്ച്; ID.Aero കണ്‍സെപ്റ്റിനെ അവതരിപ്പിച്ച് Volkswagen

കൂടാതെ, 2028-ഓടെ ആറ് ബാറ്ററി മോഡലുകള്‍ പുറത്തിറക്കുമെന്നും ഈ വര്‍ഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ എസ്‌യുവിയായ അയോണിക് 5 പുറത്തിറക്കുമെന്നും ഹ്യുണ്ടായിയും വ്യക്തമാക്കി കഴിഞ്ഞു. മറ്റ് പല ഒഇഎമ്മുകളും സമീപഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen unveiled id aero concept with 620 km range will rival tesla model 3
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X