വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

ഈ മാസത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്ന പേരില്‍ പുതിയ മിഡ്-സൈസ് സെഡാന്‍ പുറത്തിറക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് കമ്പനി ഈ മോഡലിനെ വിപണിയില്‍ എത്തിച്ചതും.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

പുറത്തുവരുന്ന കണക്കുകള്‍, കമ്പനിയുടെ പ്രതീക്ഷകളെ ശരിവെയ്ക്കുന്നതാണ് ഈ മോഡലിന്റെ പ്രകടനമെന്ന് വേണം പറയാന്‍. ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ 4,000-ലധികം ബുക്കിംഗുകളുമായി ഇതിന് മികച്ച പ്രാരംഭ പ്രതികരണം ലഭിച്ചിരുന്നു.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

ഇപ്പോള്‍, ഉപഭോക്തൃ ഡെലിവറി കൂടുതല്‍ സവിശേഷമാക്കുന്നതിന്, കമ്പനി അതിന്റെ 'ബിഗ് ബൈ ഡെലിവറി' എന്ന മെഗാ ഡെലിവറി പ്രോഗ്രാം ആരംഭിച്ചു. ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 2,000-ലധികം യൂണിറ്റ് വെര്‍ട്ടിസ് ഡെലിവറി ചെയ്തതായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

പുതുതായി പുറത്തിറക്കിയ വെര്‍ട്ടിസ് സെഡാന്‍ അടുത്തിടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്'സിലും ഇടം നേടിയിരുന്നു. ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു ദിവസം 150 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ഏക സെഡാന്‍ എന്ന റെക്കോര്‍ഡാണ് വാഹനം സൃ്ഷ്ടിച്ചത്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കേരളത്തിലെ ഡീലര്‍ പങ്കാളിയായ EVM മോട്ടോര്‍സ് ആന്‍ഡ് വെഹിക്കിള്‍സാണ് ഈ റെക്കോര്‍ഡ് ബ്രാന്‍ഡിന് സമ്മാനിച്ചത്.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

പ്രഖ്യാപനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു, ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞത്, ''ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍, അതിശയകരമായ രൂപകല്‍പ്പനയിലൂടെയും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയും ജര്‍മ്മന്‍ എഞ്ചിനീയറിംഗിലൂടെയും പുതിയ വെര്‍ട്ടിസിലൂടെ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന മെഗാ ഡെലിവറി പ്രോഗ്രാമിലൂടെ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിനോടുള്ള സ്നേഹവും ആദരവും അതിശയകരമായ പ്രതികരണവും കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

'തങ്ങളുടെ പുതിയ ഉപഭോക്താക്കളെ ഞങ്ങള്‍ വളരെ വിനയത്തോടെ സ്വാഗതം ചെയ്യുന്നു, ഒപ്പം അവര്‍ക്ക് ഫോക്‌സ്‌വാഗന്റെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ആശിഷ് ഗുപ്ത വ്യക്തമാക്കി.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയെ പിന്‍വലിച്ച ശേഷമാണ് വെര്‍ട്ടിസിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വെന്റോയെക്കാള്‍ വലുതും പ്രീമിയം മോഡലുമായിട്ടാണ് വെര്‍ട്ടിസ് എത്തുന്നത്. പ്രാരംഭ പതിപ്പിന് 11.21 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 17.91 ലക്ഷം രൂപയുമാണ് വിപണിയില്‍ എക്സ്ഷോറൂം വില.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

115 bhp കരുത്തും 178 Nm torque ഉം നല്‍കുന്ന 1.0-ലിറ്റര്‍ TSI ത്രീ-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിലാണ് വെര്‍ട്ടിസ് ശ്രേണി ആരംഭിക്കുന്നത്, അത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി ജോടിയാക്കുന്നു.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

കൂടുതല്‍ ശക്തമായ 150 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5-ലിറ്റര്‍ TSI ഫോര്‍-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

ഇന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും വലിയ മിഡ്-സൈസ് സഡാനാണ് വെര്‍ട്ടിസ്. ഇതിന്റെ നീളം 4,651 mm ആണ്. ഉയരം 1,507 mm, വീതി 1,752 mm. 2651 mm വീല്‍ബേസും വാഹനത്തിന് ലഭിക്കുന്നു. മറ്റ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ നാം കണ്ടിട്ടുള്ള രൂപകല്‍പ്പനയാണ് വെര്‍ട്ടിസിന്റെ സവിശേഷത. മുകളിലും താഴെയുമായി ക്രോം ഔട്ട്ലൈനുകളുള്ള നേര്‍ത്ത ഗ്രില്ലാണ് മുന്‍വശത്തെ സവിശേഷത.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

ക്രോം ലൈനുകള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളിലൂടെ എല്‍ഇഡി ഡിആര്‍എല്ലുകളിലേക്ക് ലയിക്കുന്നു. ബമ്പറിന്റെ താഴത്തെ പകുതിയില്‍ ഒരു വലിയ ബ്ലാക്ക് എയര്‍ ഡാമും ഇരുവശത്തും ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഫോഗ് ലാമ്പുകളും ഉണ്ട്.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

വശങ്ങളില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്. പിന്‍ഭാഗത്ത് ബ്ലാക്ക്-ഔട്ട് എല്‍ഇഡി ടെയില്‍ലാമ്പുകളും ബമ്പറിന്റെ താഴത്തെ പകുതിയില്‍ ഒരു ക്രോം ഘടകവും ലഭിക്കുന്നു.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

GT വേരിയന്റിന് ഗ്രില്ലിലും ഫ്രണ്ട് ഫെന്‍ഡറുകളിലും GT ബാഡ്ജ്, ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ റൂഫ്, ബ്ലാക്ക് ORVM-കള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍ എന്നിവ ലഭിക്കുന്നു.

വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

കളര്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, കുര്‍ക്കുമ യെല്ലോ, റിഫ്ലെക്സ് സില്‍വര്‍, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ 6 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Volkswagen virtus deliveries cross 2 000 units read to find more
Story first published: Wednesday, June 29, 2022, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X