Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായിരുന്ന വെന്റോയ്ക്ക് പകരമായി ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കോംപാക്ട് സെഡാനായ വെര്‍ട്ടിസ് നാളെ (ജൂണ്‍ 09) നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

കമ്പനിയുടെ പുനെയിലെ ചകന്‍ പ്ലാന്റില്‍ അടുത്തിടെയാണ് പുതിയ കാറിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ കോംപാക്ട് എസ്‌യുവിക്ക് ശേഷം ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള ഫോക്‌സ്‌വാഗന്റെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് പുതിയ വെര്‍ട്ടിസ്. പുതിയ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

പ്ലാറ്റ്‌ഫോം

ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ബ്രാന്‍ഡിന്റെ മോഡുലാര്‍ ആര്‍ക്കിടെക്ചറിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പായ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഒരുങ്ങുന്നത്.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ബ്രാന്‍ഡ് ഇതിനോടകം തന്നെ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ട്. കോംപാക്ട് എസ്‌യുവിയുടെ കീഴിലാണ് വെര്‍ട്ടിസ് സ്ഥാനം പിടിക്കുക. പ്രാദേശികവല്‍ക്കരിച്ച പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ വിലയും പിടിച്ച് നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

എക്സ്റ്റീരിയര്‍

വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന് ഒരു മസ്‌കുലര്‍ ലുക്കാണ് മുന്നില്‍ കാണാന്‍ സാധിക്കുന്നത്. സിംഗിള്‍ സ്ലാറ്റ് ഗ്രില്ലും ചുറ്റും ക്രോം ഗാര്‍ണിഷും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് Mahindra Scorpio N -ന്റെ കളർ ഓപ്ഷനുകൾ ഉൾപ്പടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ സ്‌പോര്‍ട്ടിയായി കാണപ്പെടുകയും ചെയ്യുന്നു. ഷാര്‍പ്പ് ലൈനുകളും എഡ്ജി ഡിസൈനും ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഒരു പൊതു സ്വഭാവമാണ്, കൂടാതെ വെര്‍ട്ടിസിലും ഇത് വളരെ വ്യക്തമാണ്.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

GT ബാഡ്ജ് പെര്‍ഫോമന്‍സ് ലൈനില്‍ ഇത് പ്രത്യേകമായി കാണാനും സാധിക്കും. 16 ഇഞ്ച് അലോയ് വീലുകള്‍ കാറിന്റെ മൊത്തത്തിലുള്ള നിലപാടിനെ പൂരകമാക്കുന്നു.

MOST READ: P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

ഡോര്‍ ഹാന്‍ഡിലുകള്‍, കോണ്‍ട്രാസ്റ്റ് ബ്ലാക്ക് ഒആര്‍വിഎം, റൂഫ് എന്നിവയ്ക്കായുള്ള ക്രോം ഇന്‍സേര്‍ട്ടുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബൂട്ട് ലിഡിലെ വെര്‍ട്ടിസ് അക്ഷരങ്ങള്‍, ബൂട്ട് മൌണ്ട് ചെയ്ത നമ്പര്‍ പ്ലേറ്റ് റീസെസ് എന്നിവ കാറിന്റെ പിന്‍ഭാഗത്തെ പ്രൊഫൈല്‍ പൂര്‍ത്തിയാക്കുന്നു.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

ഇന്റീരിയര്‍ & ഫീച്ചറുകള്‍

ഉള്ളിലേക്ക് വരുമ്പോള്‍, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന് ബ്ലാക്ക് & ബീജ് ഇന്റീരിയര്‍ തീമാണ് ലഭിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌കോഡ സ്ലാവിയയ്ക്ക് സമാനമാണ്.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

അതേസമയം നിങ്ങള്‍ക്ക് 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ലഭിക്കും, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം മുന്‍വശത്തുള്ള യാത്രക്കാര്‍ക്കായി വായുസഞ്ചാരമുള്ള സീറ്റുകളും. ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും വെര്‍ട്ടിസിന് ലഭിക്കുന്നു.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

എഞ്ചിന്‍

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് കോംപാക്ട് സെഡാന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും - 1.0 ലിറ്റര്‍ TSI പെട്രോളും 1.5 ലിറ്റര്‍ TSI പെട്രോളും.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

ഇതില്‍ ആദ്യത്തേത് 113 bhp കരുത്തും 178 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കും, രണ്ടാമത്തേത് 148 bhp കരുത്തും 250 Nm torque വികസിപ്പിക്കും.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

1.0-ലിറ്റര്‍ TSI എഞ്ചിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓപ്ഷണല്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കും, കൂടാതെ 1.5-ലിറ്റര്‍ TSI എഞ്ചിന് വിപുലമായ 7-സ്പീഡ് DSG ട്രാന്‍സ്മിഷന്‍ ഉണ്ടായിരിക്കും.

Vento-യ്ക്ക് പകരക്കാരനായി Volkswagen Virtus; ലോഞ്ച് നാളെ

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ വെര്‍ട്ടിസ് ഒട്ടും പിന്നില്‍ അല്ലെന്നാണ് ഫോക്‌സ്‌വാഗണ്‍ വ്യക്തമാത്തുന്നത്. അതിനാല്‍ 6-എയര്‍ബാഗുകള്‍, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ ഡിഫ്‌ലേഷന്‍ മുന്നറിയിപ്പ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ 40-ല്‍ അധികം ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

Most Read Articles

Malayalam
English summary
Volkswagen virtus will be launch tomorrow in india read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X