കീശ കീറുവോ അതോ വില കുറയുമോ? പുത്തൻ Toyota Fortuner എസ്‌യുവിയുടെ വരവ് കാത്ത് ആരാധകർ

ഫോർഡ് എൻഡവർ കളമൊഴിഞ്ഞതോടെ ഇന്ത്യയിലെ ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ എതിരാളികൾ ഇല്ലാതായി മാറിയ വാഹനമാണ് ടൊയോട്ട ഫോർച്യൂണർ. ഈ വിഭാഗത്തിൽ അതികായകനായി വിലസുന്ന പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഓൺ-റോഡ് വിലയെ കുറിച്ചുള്ള ചർച്ചാ വിഷയങ്ങൾ അടുത്തിടെ ഇന്റർനെറ്റിൽ ട്രെൻഡിംഗാണ്.

ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണ് ഫോർച്യൂണർ സ്വന്തമാക്കാൻ ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇക്കാര്യം പലരേയും വാഹനം വാങ്ങുന്നതിൽ നിന്നും പിന്നോട്ടുവലിക്കുന്ന ഘടകവുമാണ്. ഉടൻ തന്നെ എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ടൊയോട്ടയിപ്പോൾ. പുതിയ തലമുറ ഫോർച്യൂണർ കൊണ്ടുവരുന്നതിലൂടെ നേട്ടം കൂടുതൽ വിപുലപ്പെടുത്താനാണ് ജാപ്പനീസ് ബ്രാൻഡ് ആഗ്രഹിക്കുന്നത്. ഈ ഫോർച്യൂണർ നിലവിലെ മോഡലിനേക്കാൾ വിലകുറഞ്ഞതായിരിക്കുമോ എന്നതാണ് പലരും ആരായുന്ന പ്രധാന കാര്യം.

പുതുതായി എത്തിയ ഇന്നോവ ഹൈക്രോസുമായി നിരവധി സാമ്യതകളും പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ അതികായകനായ ഫോർച്യൂണറിനും ഉണ്ടായേക്കും. ആയതിനാൽ വില പിടിച്ചു നർത്താൻ കമ്പനിക്ക് സാധിച്ചേക്കാം. പുതിയ TNGA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ഇന്നോവ ഹൈക്രോസ് ഒരുക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ പ്ലാറ്റ്‌ഫോം ഇത്ര പ്രത്യേകതയുള്ളതെന്നാവും പലരും ഇപ്പോൾ ചോദിക്കുന്നത്? ടൊയോട്ടയും ലെക്സസും ലാൻഡ് ക്രൂയിസറിലും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നതിനാൽ വരാനിരിക്കുന്ന ഫോർച്യൂണറും ഇതേ ആർക്കിടെക്ച്ചിറിനെ അടിസ്ഥാനമാക്കിയായിരിക്കും രൂപപ്പെടുത്തുക.

കൂടാതെ പുതിയ ഫോർച്യൂണറിൽ ടൊയോട്ട ഒരു പുതിയ മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും ഉൾക്കൊള്ളും. ഈ സംവിധാനത്തിൽ പുതിയ ഫോർച്യൂണർ ഒരു ആൾട്ടർനേറ്ററുമായാണ് വരിക. ഇത് ആക്‌‌സിലറേഷൻ സമയത്ത് സഹായകരമാവുന്ന ഘടകമാണ്. കുറഞ്ഞ ആർപിഎമ്മുകളിൽ കാറിന് പവർ നൽകാനാണ് ഈ സജ്ജീകരണം എസ്‌യുവിക്ക് സമ്മാനിക്കുക. ഇതുവരെ ആധുനിക കാലത്തെ ഫീച്ചറുകൾക്കൊന്നും കാര്യമായ പ്രധാനം കൊടുക്കാതിരുന്ന ടൊയോട്ട തങ്ങളുടെ നിലപാട് പാടെ മാറ്റുന്ന കാഴ്ച്ചയാണ് ഇന്നോവ ഹൈക്രോസിലൂടെ കണ്ടത്.

ഇതേ നിലപാടാവും ടൊയോട്ട പുതുതലമുറ ഫോർച്യൂണറിലും സ്വീകരിക്കുക. വയർലെസ് ഫോൺ പ്രൊജക്ഷൻ, പനോരമിക് സൺറൂഫ്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ലഭിക്കും. ADAS എന്ന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്നോവയിൽ ഇടംപിടിച്ചിരിക്കുന്നതിനാൽ ഇത് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയിലും എത്തിയേക്കും. പുതിയ ഫോർച്യൂണറിൽ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് എന്ന പേരിൽ ആയിരിക്കും കമ്പനി അവതരിപ്പിക്കുക എന്നു മാത്രം.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ എന്നീ സുരക്ഷാ സംവിധാനങ്ങളാവും ഫോർച്യൂണറിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുക. ഇതിനു പുറമെ നിലവിലുള്ള ഹൈഡ്രോളിക് സ്റ്റിയറിംഗ് വീലിന് പകരം ഇലക്ട്രിക് പവർ യൂണിറ്റ് സ്ഥാപിക്കും. വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി) സംവിധാനവുമായാണ് പുതിയ ഫോർച്യൂണർ എത്തുക.

ഇനി പ്രധാന പ്രധാന ചോദ്യത്തിലേക്ക് വരാം... നിലവിലെ മോഡലിനേക്കാൾ വില കുറവായിരിക്കുമോ പുത്തൻ ഫോഡച്യൂണറിന് എന്നു ചോദിച്ചാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒന്നാമതായി, കാർ TNGA-F പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്നതിനാൽ ഇത് വില വർധിക്കാനുള്ള ഒരു പ്രധാന കാരണായിരിക്കും. എന്നാൽ ബോഡി-ഓൺ-ഫ്രെയിം നിർമാണത്തിൽന്റെ ഓഫ്-റോഡിംഗ് സവിശേഷതകൾ സംരക്ഷിക്കപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട. അതേസമയം, ഹൈബ്രിഡ് സജ്ജീകരണവും എസ്‌യുവിയെ ചെലവേറിയതാക്കി മാറ്റുമെന്നതിൽ സംശയമൊന്നും വേണ്ട.

നിലവിൽ 9 വേരിയന്റുകളിലായി വരുന്ന ടൊയോട്ട ഫോർച്യൂണറിന് 32.59 ലക്ഷം മുതൽ 50.34 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതുതലമുറ ആവർത്തനത്തിലെ വിലയെ ന്യായീകരിക്കാനായി ടൊയോട്ട നിരവധി പുതിയ ഫീച്ചറുകൾ നൽകുന്നുണ്ട്. അതിനാൽ പുതിയ ഫോർച്യൂണറിന് വേരിയന്റുകൾ അനുസരിച്ച് കുറഞ്ഞത് 3 മുതൽ 4 ലക്ഷം വരെ വില വർധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2023-ൽ എപ്പോഴെങ്കിലും പുതിയ ഫോർച്യൂണർ പുറത്തിറക്കാനാണ് ടൊയോട്ട പദ്ധതിയിട്ടിരിക്കുന്നത്.

ആദ്യത്തെ ടൊയോട്ട പുതിയ ഫോർച്യൂണർ തായ്‌ലൻഡിൽ അവതരിപ്പിക്കും. ഇന്ത്യയിലെ അവതരണത്തെ കുറിച്ച് പറഞ്ഞാൽ 2024-ൽ എപ്പോഴെങ്കിലും നടന്നേക്കാം. മിക്കവാറും 2024-ന്റെ ആദ്യ പകുതിയിലായിരിക്കും പുതുതലമുറ ടൊയോട്ട ഫോർച്യണർ എസ്‌യുവി അരങ്ങേറുക. ഡീസൽ എഞ്ചിൻ ശ്രേണിയിലുണ്ടാവുമോ എന്ന ചോദ്യത്തിന് ഇപ്പോൾ കൃത്യമായ മറുപടി പറയാൻ സാധിക്കില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) പ്രയോജനപ്പെടുത്തുന്ന 1GD-FTV 2.8 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ ഫോർച്യൂണർ ഉപയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
What could be the prices of upcoming new gen fortuner suv
Story first published: Monday, November 28, 2022, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X