കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

ഇലക്‌ട്രിക് വാഹന രംഗത്ത് ZS ഇവിയിലൂടെ പ്രശസ്‌തിയാർജിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഇതുവരെ ഒരു കംപ്ലിന്റും പോരായ്‌മകളൊന്നും കേൾപ്പിച്ചിട്ടില്ലാത്ത ZS ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലും ജനപ്രിയ മോഡലാണ്.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

ടാറ്റ നെക്‌സോൺ ഇവിയിൽ നിന്ന് വ്യത്യസ്തമായി എംജി ഇതുവരെ തീപിടുത്തങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിൽ ഒന്നാമത്തെ കാരണം. മാത്രമല്ല റേഞ്ചിന്റെ പോരായ്‌മകളും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് തങ്ങളുടെ ഇലക്‌ട്രിക് വാഹന നിര വിപുലൂകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

നിലവിൽ ZS ഇവി മാത്രമാണ് വൈദ്യുത വാഹന രംഗത്ത് മോറിസ് ഗാരേജസിനുള്ളത്. എന്നാൽ അടുത്ത വർഷത്തോടെ ഒരു മിനി ഇലക്‌ട്രിക് കാർ കൂടി ബ്രാൻഡ് നിരയിലേക്ക് എത്തും. വുലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ള മൈക്രോ കാറിന്റെ പരീക്ഷണ ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

അതുവരെ ഇലക്‌ട്രിക് രംഗത്ത് കൂടുതൽ സജീവമായി നിൽക്കുന്നതിന് എംജി ZS ഇലക്‌ട്രിക് എസ്‌യുവിയിലേക്ക് പുതിയ വേരിയന്റുകൾ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം ഇവി മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് ബ്രാൻഡ് വാഗ്ദാനം ചെയ്തത്.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

ആദ്യത്തെ ബേസ് വേരിയന്റിന് 21.99 ലക്ഷം രൂപയും രണ്ടാമത്തെ ടോപ്പ് വേരിയന്റിന് 25.88 ലക്ഷം രൂപയുമായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നതും. എക്‌സ്‌ക്ലൂസീവ് വേരിയന്റായ 50.3 kWh പതിനെ അപേക്ഷിച്ച് എക്‌സൈറ്റിന് 44.5 kWh ബാറ്ററി പായ്ക്ക് നൽകുന്നതാണ് വിലയിലെ വ്യത്യാസത്തിനുള്ള പ്രധാന കാരണം.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

രണ്ട് വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചെങ്കിലും എക്സ്ക്ലൂസീവ് വേരിയന്റ് മാത്രമാണ് എംജി ഇതുവരെ പുറത്തിറക്കിയത്. തുടർന്ന് എക്‌സൈറ്റ് വേരിയന്റ് 2022 ജൂലൈയിൽ അവതരിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തു.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

NCT ഡൽഹി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിൽ ഫയൽ ചെയ്ത രജിസ്‌ട്രേഷൻ പേപ്പറുകൾ പരിശോധിക്കുമ്പോൾ എക്‌സ്‌ക്ലൂസീവ് വേരിയന്റ് ഉള്ള രണ്ട് വേരിയന്റുകളോടൊപ്പം ബേസ് എക്‌സൈറ്റ് വേരിയന്റും ഹോമോലോഗ് ചെയ്‌തിരിക്കുന്നത് കാണാം. എല്ലാ വേരിയന്റുകളിലും ഒരേ 50.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്നതാണ് ശ്രദ്ധേയം.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

ഈ 50.3 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എംജി ZS ഇവിയുടെ ഈ വേരിയന്റിലെ ഇലക്ട്രിക് മോട്ടോർ 174 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്. വെറും 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വഗത കൈവരിക്കാനും എക്‌സൈറ്റ് പ്രാപ്‌തമായിരിക്കും.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

പുതിയ ബേസ് വേരിയന്റിന് ആകർഷകമായ വില നൽകുന്നതിനായി എംജി മോട്ടോർസ് പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ വെട്ടിക്കുറച്ചേക്കാമെന്നാണ് സൂചന.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

പുതിയ ZS ഇവിയുടെ ബേസ് എക്‌സൈറ്റ് വേരിയന്റിനൊപ്പം എം‌ജി രണ്ട് വേരിയന്റുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിലൊന്നിന് ഐവറി എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. മാത്രമല്ല ഇത് എക്‌സ്‌ക്ലൂസീവ് പതിപ്പിനായി മാത്രമുള്ളതാണ്. ഈ വേരിയന്റുകൾക്ക് അതിന്റെ പെട്രോൾ-പവർ ആസ്റ്ററിന് ലഭിക്കുന്ന ADAS സവിശേഷതകൾ ലഭിച്ചേക്കാം.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

ഈ ഫീച്ചറുകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, പൈലറ്റ് അസിസ്റ്റ്, ഫ്രണ്ട് കൂട്ടിയിടി മുന്നറിയിപ്പ്, എമർജൻസി ഓട്ടോ ബ്രേക്കിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

കമ്പനിയുടെ വെബ്‌സൈറ്റിൽ ഒരു ഇന്റീരിയർ നിറം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും എംജി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ എല്ലാ വേരിയന്റുകളിലും ഡാർക്ക് ഗ്രേ കളർ ഓപ്ഷൻ മാത്രമാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുള്ളൂ. ഇതിലേക്കാണ് ഐവറി ഓപ്ഷൻ ഉടൻ ചേർക്കുന്നത്. ഈ പുതിയ ഇന്റീരിയർ ഷേഡ് ക്യാബിന്റെ സ്ഥലത്തിന്റെ അർത്ഥം ഉയർത്തുകയും പനോരമിക് സൺറൂഫ് നൽകുന്ന വായുസഞ്ചാരത്തെ പൂർത്തീകരിക്കുകയും ചെയ്യും.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

വിലയിലേക്ക് നോക്കുമ്പോൾ ZS ഇവി എക്സൈറ്റ് പതിപ്പിന് 21.99 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. മോഡലിന്റെ അവതരണവേളയിൽ തന്നെ വിലകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു. ടാറ്റ മോട്ടോർസിന്റെ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ 3.7 ലക്ഷം രൂപ മാത്രമാണ് അധികമെന്നതിനാൽ ആളുകളുടെ ശ്രദ്ധനേടാനും പുത്തൻ വേരിയന്റിനാവും.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

അതേസമയം സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് വലിയ ബാറ്ററിയും കൂടുതൽ റേഞ്ചും, വേഗതയേറിയ ആക്സിലറേഷനും ഫാസ്റ്റ് ചാർജിംഗും പോലുള്ള മേൻമകളാണ് നെക്സോൺ ഇവി മാക്‌സിന്റെ പ്രത്യേകതകൾ. നിലവിലുള്ള എല്ലാ നെക്സോൺ ഇവി ഉടമകൾക്കും ക്രൂയിസ് കൺട്രോൾ, ക്രമീകരിക്കാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും അതിലേറെയും പോലുള്ള സൗജന്യ സവിശേഷതകൾ നൽകിക്കൊണ്ട് ടാറ്റ അവരുടെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിലേക്ക് മുന്നേറുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Zs ev base excite variant ready for sale mg motors completes the homologation process
Story first published: Monday, July 25, 2022, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X