YouTube

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി ഇറക്കിയ തുറുപ്പുചീട്ടാണ് വെന്യു. മാരുതി സുസുക്കി വിറ്റാര ബ്രെസയും ടാറ്റ നെക്സോണും മാത്രം സെഗ്മെന്റിൽ അരങ്ങു തകർത്തുകൊണ്ടിരുന്ന അക്കാലത്ത് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഫീച്ചർ ടെക്കിയായി പരിചയപ്പെടുത്തിയ വെന്യു വൻഹിറ്റാവുകയായിരുന്നു. പിന്നീട് അടിക്കടി ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പിടിച്ചുനിൽക്കാനും വാഹനത്തിനായി.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

കഴിഞ്ഞ വർഷം വെന്യൂവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി ലെവൽ ഒന്നു മാറ്റിപ്പിടിക്കുകയുണ്ടായി. ദേ വീണ്ടും ചെറിയ പരിഷ്ക്കാരങ്ങളുമായി 2023 മോഡൽ ഇയർ നവീകരണങ്ങൾ വെന്യുവിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. രൂപത്തിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ലെങ്കിലും പുതിയ ഡീസൽ എഞ്ചിൻ ഉൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങളാണ് സബ്-4 മീറ്റർ എസ്‌യുവിയിലേക്ക് ഇത്തവണ കടന്നുവന്നിരിക്കുന്നത്.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

ഫീച്ചർ നിരയിലും ചില പുതിയ സംഭവവികാസങ്ങൾ എസ്‌യുവിയിൽ കാണാനാവുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഈ പുതിയ നവീകരണങ്ങൾക്കൊപ്പം വെന്യുവിന്റെ വില 7.68 ലക്ഷം മുതൽ 13.11 ലക്ഷം രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ വരാനിരിക്കുന്ന രണ്ടാം ഘട്ടം പാലിക്കുന്നതിനായാണ് ഹ്യുണ്ടായി വെന്യുവിനെ ഒന്ന് മിനുക്കിയെടുത്തിരിക്കുന്നത്.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

പോയ വർഷം ജൂണിലാണ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിയത്. പിന്നീട് സെപ്റ്റംബർ മാസത്തിൽ എസ്‌യുവിയുടെ സ്പോർട്ടിയർ N ലൈൻ വേരിയന്റും വിൽപ്പനയ്ക്ക് എത്തുകയുണ്ടായി. ഇപ്പോൾ നിലവിലുണ്ടായിരുന്ന 100 bhp കരുത്തിൽ 240 Nm torque വരെ ഉത്പാദിപ്പിക്കാനാവുമായിരുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഹ്യുണ്ടായി വെന്യുവിൽ നിന്നും ഒഴിവാക്കി.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

പകരം ഹ്യുണ്ടായി ക്രെറ്റയിലെ 115 bhp ഡീസൽ എഞ്ചിനാണ് കോംപാക്‌ട് എസ്‍‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത് ഇത് ക്രെറ്റയുടേതിന് സമാനമായ പവർ കണക്കുകളാണ് നൽകുക. അതേസമയം ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 6 സ്പീഡ് മാനുവൽ മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക. ഇങ്ങനെ വിപണിയിൽ വെന്യു ഡീസലിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും ബ്രാൻഡിനാവും.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

പവർ കണക്കുകൾ ഉയരുന്നതിനു പുറമെ, ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്റർ ചേർത്തുകൊണ്ട് വെന്യുവിലെ കാര്യക്ഷമതയും ഉയർത്താൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്കായിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ വെന്യുവിലും ക്രെറ്റയിലും ഒരേ ട്യൂണിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് വരാനിരിക്കുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ മൂലമാണ്.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

ഇത് പാലിക്കാനുള്ള ചെലവ് കുറയ്ക്കാൻ ഹ്യുണ്ടായിയെ സഹായിക്കുന്ന നടപടിയാണ് ഒരേ എഞ്ചിൻ്റെ ഉപയോഗം. RDE മാനദണ്ഡങ്ങൾ പാലിക്കുന്നത് ഡീസൽ എഞ്ചിനുകൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടായ കാര്യമാണ്. കൂടുതൽ പവറും ടോർക്കും ഉള്ളതിനാൽ 2023 മോഡൽ വെന്യു ഡീസൽ പെർഫോമൻസിന് മുൻഗണന നൽകുന്ന ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്യും.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

വെന്യൂവിന്റെ മൊത്തത്തിലുള്ള വിൽപ്പനയിൽ ഡീസൽ വേരിയന്റുകളുടെ സംഭാവന വർധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. വെന്യു ഡീസൽ വിൽപ്പന 20 ശതമാനം മാത്രമാണ്. താരതമ്യപ്പെടുത്തുമ്പോൾ കിയ സോനെറ്റിന് മൊത്തത്തിലുള്ള വിൽപ്പനയിൽ 45 ശതമാനം ഡീസൽ വിഹിതമുണ്ട്.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

വെന്യൂ പെട്രോൾ എഞ്ചിനുകൾ മുമ്പത്തെ അതേ ക്രമീകരണങ്ങളുമായി തന്നെ തുടരും. 1.2 ലിറ്റർ കാപ്പ പെട്രോൾ 83 bhp പവറിൽ പരമാവധി 114 Nm torque നൽകുമ്പോൾ 1.0 ലിറ്റർ ടർബോ പെട്രോൾ 120 bhp കരുത്തിൽ 172 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ, ഓട്ടോമാറ്റിക്, iMT, ഡിസിടി എന്നീ നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

ഇനി വാഹനത്തിൽ വന്ന ഫീച്ചർ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ ഹ്യുണ്ടായി വെന്യൂവിന്റെ മിഡ് വേരിയന്റുകൾ ഇപ്പോൾ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാവുന്നുണ്ട്. വെന്യു S (O) വേരിയന്റ് മുതൽ സൈഡ് എയർബാഗുകൾ ഒരുക്കിയിട്ടുണ്ട്. നേരത്തെ ടോപ്പ് എൻഡ് SX (O) പതിപ്പിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. കൂടാതെ വെന്യു N ലൈനിന്റെ N6 വേരിയന്റിനൊപ്പവും സൈഡ് എയർബാഗുകളും അവതരിപ്പിച്ചിട്ടുണ്ട്.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ (HC), പാർക്കിംഗ് സെൻസറുകൾ, ഡൈനാമിക് ഗൈഡ്‌ലൈനോടു കൂടിയ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇമ്മൊബിലൈസർ, ബർഗ്ലർ അലാറം എന്നിവ സുരക്ഷാ ഫീച്ചറുകളായി ഹ്യുണ്ടായി വെന്യുവിൽ തുടരും.

ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!

ഇൻ്റീരിയറിൽ ഡീസൽ SX വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന ചില ഫീച്ചറുകൾ നിർത്തലാക്കിയിട്ടുണ്ട്. പിൻസീറ്റ് റിക്ലൈനർ, കപ്പ് ഹോൾഡറുള്ള ആംറെസ്റ്റ് എന്നിവയാണ് ഹ്യുണ്ടായി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഈ ഫീച്ചറുകൾ ഇപ്പോൾ ടോപ്പ് ഡീസൽ SX (O) വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഇവ കൂടാതെ മറ്റ് സവിശേഷതകളെല്ലാം കമ്പനി മുൻഗാമിക്ക് സമാനമായി നിലനിർത്തിയിട്ടുണ്ടെന്നു വേണം പറയാൻ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2023 hyundai venue launched with upgrades new diesel engine more safety and features
Story first published: Thursday, February 2, 2023, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X