ഇതൊക്കെ സിംപിൾ അല്ലേ;മാരുതി എന്നും നമ്പർ വൺ തന്നെ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2023 ജനുവരി 9-ന് തങ്ങൾ 25 ദശലക്ഷം ആഭ്യന്തര വിൽപ്പന എന്ന നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചിരിക്കുകയാണ്. 1982-ൽ, മാരുതി സുസുക്കിയുടെ മുൻഗാമിയായ മാരുതി ഉദ്യോഗുമായി സുസുക്കി ഒരു സംയുക്ത സംരംഭ കരാർ ഒപ്പിടുന്നതോടെ 1983 ഡിസംബറിൽ ആദ്യ കാറായ മാരുതി 800 പുറത്തിറക്കുകയും ചെയ്യുകയായിരുന്നു.

അതിനുശേഷമാണ്, കമ്പനി ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ ബ്രാൻഡുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ വിപണി പിടിക്കുവാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാനും മാരുതി സുസുക്കിക്ക് കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ്. നിലവിൽ, 17 മോഡലുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്.

ഇതൊക്കെ സിംപിൾ അല്ലേ;മാരുതി എന്നും നമ്പർ വൺ തന്നെ

അത് മാത്രമല്ല വളർന്നുകൊണ്ടിരിക്കുന്ന എസ്‌യുവി മോഡലുകളിൽ കമ്പനി തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഹൈബ്രിഡ്, സിഎൻജി മോഡലുകൾ ജനപ്രിയമാക്കാനുള്ള ശ്രമവും മാരുതി സുസുക്കി നടത്തിക്കൊണ്ടിരിക്കുന്നു. സിഎൻജി, ഹൈബ്രിഡ് മോഡലുകളുടെ വിൽപ്പന 2.1 ദശലക്ഷം യൂണിറ്റുകളായി ഉയർന്നതായും മാരുതി സുസുക്കി അറിയിക്കുന്നുണ്ട്.

43 ശതമാനത്തിലധികം വിപണി വിഹിതമുണ്ട് രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് പാസഞ്ചർ വെഹിക്കിൾ സെഗ്‌മെൻ്റിൽ. 2012 ഫെബ്രുവരിയിൽ 1 കോടി വിൽപ്പനയും 2019 ജൂലൈയിൽ 2 കോടി വിൽപ്പന നാഴികക്കല്ലും 2023 ജനുവരിയിൽ 2.5 കോടി വിൽപ്പനയും കമ്പനി കൈവരിച്ചു. 2023ലെ ഓട്ടോ എക്‌സ്‌പോയിൽ, മാരുതി സുസുക്കി തങ്ങളുടെ ജിംനി 5-ഡോർ, ഫ്രോങ്‌ക്‌സ് എസ്‌യുവികൾ അവതരിപ്പിച്ചിരുന്നു, 2023 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

യൂറോപ്പിലെ തങ്ങളുടെ ഭാവി പദ്ധതികളുടെ ഭാഗമായി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട് ജിംനി. 2035-ഓടെ യൂറോപ്പില്‍ ഐസിഇ വാഹനങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അധികൃതര്‍ നേരത്തെ കൈക്കൊണ്ടിരുന്നു. അതിനാല്‍ തന്നെ മാരുതി ജിംനി ഉടന്‍ ഇലക്ട്രിക് അവതാരത്തില്‍ എത്തുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി സ്ഥിരീകരിച്ചു. ജപ്പാനീസ് ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക് ലൈനപ്പിനെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും വ്യക്തമാക്കുന്ന തന്ത്രപ്രധാന രേഖയിലാണ് ഇക്കാര്യം ഉറപ്പിക്കുന്നത്.

2023 ലെ ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ബലേനോയിൽ നിന്ന് പ്രചോദനമുൾകൊണ്ട ഫ്രോങ്ക്സ് കൂപ്പെ എസ്‌യുവിയാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. മോഡലിന്റെ ബുക്കിംഗ് നിലവിൽ നടക്കുന്നുണ്ടെങ്കിലും, അതിന്റെ ലോഞ്ചും വില പ്രഖ്യാപനവും വരും മാസങ്ങളിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം.പുതിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് വലിയ ഗ്രില്ലോടുകൂടിയ നേരായ മുൻഭാഗമാണ്. ഗ്രില്ലിന്റെ മുകൾ ഭാഗത്തുള്ള സുസുക്കി ബാഡ്ജ്, മിനുസമാർന്ന എൽഇഡി ഡിആർഎല്ലു-ളുമായി ബന്ധിപ്പിച്ചിരിക്കുന്നത് കാണാം.

മുൻ ബമ്പറിലെ സ്വന്തം എൻക്ലോസറുകളിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ ഒരുക്കിയിരിക്കുന്നതും ഒരു പ്രത്യേക ലുക്കാണ് കാറിന് നൽകുന്നത്. ഫ്രണ്ട് ബമ്പറിന് താഴെ ഒരു ചെറിയ എയർ ഡാമും കാണാം. അതിന് ഗ്രേ നിറത്തിലുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകൾ നൽകിയിരിക്കുന്നത് ഫ്രോങ്ക്സിനെ എസ്‌യുവി രൂപത്തിലേക്ക് ചേർക്കുന്നു. ഡിസൈൻ ടീമിന്റെ മികച്ച ശ്രമങ്ങൾക്കിടയിലും എസ്‌യുവിയുടെ വശക്കാഴ്ച്ചയിൽ ബലേനോയുടെ രൂപം കലർന്നിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ മസ്‌ക്കുലർ ബിറ്റുകളും കർവി എലമെന്റുകളുടേയും സംയോജനം മൊത്തത്തിൽ പ്രാവർത്തികമായിട്ടുണ്ട്. അങ്ങനെ എസ്‌യുവി കൂപ്പെയ്ക്ക് ഒരു എയറോഡൈനാമിക് രൂപം നൽകുകയും ചെയ്യുന്നു. ഫ്രോങ്ക്സിന്റെ സി-പില്ലറിൽ കറുത്ത നിറത്തിലുള്ള ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്.

എന്തൊക്കെ ആണെങ്കിലും മാരുതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം തകർക്കാൻ എത്ര പേർ ശ്രമിച്ചാലും നടക്കില്ല എന്നതാണ് സത്യം. കാരണം മറ്റൊന്നുമല്ല ഇത്രയും വർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണ് അത്. മാരുതി ഇലക്ട്രിക് മേഖലയിലേക്കും കൂടെ കടക്കുകയാണെങ്കിൽ പിടിച്ചാൽ കിട്ടില്ല. വാഹനത്തിൻ്റെ വിലയും പാർട്സിൻ്റെ വിലകുറവുമാണ് ഉപഭോക്താക്കളെ മാരുതി സുസുക്കിയിലേക്ക് അടുപ്പിക്കുന്നത്. അത് മാത്രമല്ല വാഹനത്തിൻ്റെ റീസെയിൽ വിലയും വലിയ ഒരു ഘടകമാണ്. മാരുതിയുടെ വാഹനത്തിനെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ഏത് മുറുക്കാൻ കടയിലും പാർട്സ് കിട്ടുമെന്ന്. അത് ഒരു തരത്തിൽ പറഞ്ഞാൽ വളരെ ശരിയാണ്. ഉപയോഗിക്കുവാനും, അത് പോലെ തന്നെ പരിപാലന ചിലവും കുറവ് എന്നതാണ് ഏറ്റവും പ്രത്യേകത

Most Read Articles

Malayalam
English summary
25 million domestic sales milestone achieved by maruti
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X