ഞാനൊരു കൂപ്പെ എസ്‌യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്

ഇന്ത്യയിലെ ആഡംബര വിപണി കൈപ്പിടിയിലാക്കാനായി പഠിച്ചപണിയെല്ലാം പയറ്റുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡി. നിലവിൽ വൻജനപ്രീതിയുള്ള ബ്രാൻഡ് ആഭ്യന്തര തലത്തിൽ പുത്തൻ മോഡലുകൾ പുറത്തിറക്കി സജീവമായി തന്നെ നിൽക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പുത്തൻ Q3 സ്‌പോർട്ട്ബാക്കിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

സ്റ്റാൻഡേർഡ് Q3 എസ്‌യുവിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളുമായാണ് സ്പോർട്ട്ബാക്ക് എത്തുക. അതായത് കൂപ്പെ ശൈലിയിൽ ഒരുങ്ങിയാവും വണ്ടിയുടെ വരവെന്ന് സാരം. ചരിഞ്ഞ റൂഫ്‌ലൈൻ, വിൻഡ്‌സ്‌ക്രീൻ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് പുത്തൻ മോഡലിനെ ഒരുക്കിയെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന Q3 സ്പോർട്ട്ബാക്കിന്റെ ടീസർ ചിത്രങ്ങളും ഔഡി പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. എന്നാൽ അവതരണ തീയതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ജർമൻ ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

ഞാനൊരു കൂപ്പെ എസ്‌യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ Q3 എസ്‌യുവിയുടെ കൂപ്പെ പതിപ്പാണ് ഔഡി Q3 സ്‌പോർട്ട്ബാക്ക് എങ്കിലും രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കായിണ് നിർമിച്ചിരിക്കുന്നത്. ആകർഷകമായ രൂപം നൽകുന്ന ചരിഞ്ഞ കൂപ്പെ പോലുള്ള ശൈലി മാത്രം ഡിസൈനിൽ സ്വീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്-ഔട്ട് ക്രോം ആക്‌സന്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നുണ്ടെന്ന് പറയാം. ഫീച്ചറുകളാലും സമ്പന്നമാണ് ഈ ആഡംബര വാഹനമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

ഔഡി യൂസർ ഇന്റർഫേസിനൊപ്പം 8.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് Q3 സ്‌പോർട്ട്ബാക്കിന് ലഭിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, എംഎംഐ നാവിഗേഷൻ, ഓഡി സ്മാർട്ട്ഫോൺ ഇന്റർഫേസ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും ജർമൻ ബ്രാൻഡ് വാഹനത്തിൽ കോർത്തിണക്കും. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഔഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും മോഡലിനെ സമ്പുഷ്ടമാക്കും.

ഞാനൊരു കൂപ്പെ എസ്‌യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്

ഇതിനു പുറമെ പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ഡ്രൈവ് മോഡുകൾ, വയർലെസ് ചാർജിംഗ്, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി എന്നീ ഫീച്ചറുകളും ലക്ഷ്വറി കാറിൻ്റെ ഭാഗമാവും. പുതിയ Q3 സ്‌പോർട്ട്ബാക്കിൽ അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. ഏഴു സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ Q3 സ്പോർട്ട്ബാക്ക് 188 bhp പവറിൽ പരമാവധി 320 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൂടാതെ ഓഡിയുടെ ക്വാട്രോ AWD സിസ്റ്റവും ഇതിലുണ്ടാവും. Q3 സ്‌പോർട്‌ബാക്കിലേക്ക് സ്‌പോർട്ടിയർ ആകർഷണം കൊണ്ടുവരാൻ ഔഡിക്ക് ടുതൽ ശക്തമായ 45 TFSI വേരിയന്റും ഇന്ത്യയിലേക്ക് കൊണ്ടുവരാനാകും. ഈ പതിപ്പ് 188 bhp കരുത്തിൽ 370 Nm torque ആണ് നൽകുന്നത്. Q3 എസ്‌യുവിക്ക് മുകളിലായിരിക്കും പുതിയ ഔഡി Q3 സ്‌പോർട്ട്ബാക്ക് സ്ഥാനംപിടിക്കുക. 44.89 ലക്ഷം മുതലാണ് സ്റ്റാൻഡേർഡ് വേരിയന്റിന് വിലയെങ്കിൽ പുതിയ കൂപ്പെ മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ ഏകദേശം 50 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നേക്കും.

ഞാനൊരു കൂപ്പെ എസ്‌യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്

കൂടാതെ കുറഞ്ഞത് രണ്ട് വേരിയന്റുകളിലെങ്കിലും മോഡൽ ലഭ്യമാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. പ്രീമിയം പ്ലസ് ആൻഡ് ടെക്നോളജി എന്നീ വേരിയന്റുകളായിരിക്കും ഇന്ത്യയിലെത്തുക. സെഗ്‌മെന്റിൽ മെഴ്‌സിഡസ് ബെൻസ് GLA, ബിഎംഡബ്ല്യു X1, വോൾവോ XC40 എന്നിവയുമായാവും പുതിയ ഔഡി Q3 സ്‌പോർട്ട്ബാക്ക് മാറ്റുരയ്ക്കുക. കൂപ്പെ എസ്‌യുവി ഈ മാസം അവസാനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2023 ജനുവരി 1 മുതല്‍ എല്ലാ കാറുകളുടെയും എസ്‌യുവികളുടെയും എക്സ്‌ഷോറൂം വില 1.7 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇന്‍പുട്ടും പ്രവര്‍ത്തന ചെലവും ഉയർന്നതാണ് വില വർധനവിന് വഴിവെച്ചത്. 2022-ലെ കലണ്ടര്‍ വര്‍ഷത്തിലെ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 4,187 ആഡംബര കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2021-നെ അപേക്ഷിച്ച് വിൽപ്പനയിൽ 27 ശതമാനത്തോളം ഉയർച്ചയാണുണ്ടായിരിക്കുന്നത്. ഔഡി Q7, A8 L, Q3 തുടങ്ങിയ പുതിയ ലോഞ്ചുകളാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi q3 sportback suv coupe launch soon in india teaser image out
Story first published: Sunday, February 5, 2023, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X