ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ

ഉപഭോക്താക്കളുടെ മനസറിഞ്ഞ് വാഹനം നൽകാൻ ഇപ്പോഴും ടാറ്റ മോട്ടോർസ് തന്നെയാണ് മുന്നിൽ. അത് മറ്റൊന്നും കൊണ്ടല്ല. അവർക്ക് അറിയാം ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന്. പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല നിർമാതാക്കൾ തിരഞ്ഞെടുത്ത മോഡലുകൾക്ക് 60,000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ നൽകുന്നത്. അതിന് വേണ്ടി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തുടനീളം ഒരു നാഷണൽ എക്‌സ്‌ചേഞ്ച് കാർണിവൽ ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

12 ദിവസം നീണ്ടു നിൽക്കുന്ന ഒരു പ്രോഗ്രാമിനാണ് സാധ്യത.250 നഗരങ്ങളിലായി ഫെബ്രുവരി 15 വരെ ആയിരിക്കും എക്‌സ്‌ചേഞ്ച് കാർണിവൽ. നാഷണൽ എക്‌സ്‌ചേഞ്ച് കാർണിവലിൽ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ടാറ്റ കാർ വാങ്ങുവാനും എക്സ്ചേഞ്ച് ചെയ്യുവാനും സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ

ടാറ്റയുടെ നിലവിലുള്ള കാര്‍ ലൈനപ്പിന്റെ വൈദ്യുതീകരണം വളരെ വേഗതയില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ നെക്‌സോണ്‍ ഇലക്ട്രിക്കുമായി ഈ വിഭാഗത്തില്‍ വലിയ മുന്നേറ്റം നടത്തുകയാണ് കമ്പനി ഇപ്പോള്‍. ടിഗോര്‍ ഇവിയും ഇതില്‍ ശ്രദ്ധേയമായ സംഭാവന ബ്രാന്‍ഡിന് നല്‍കുന്നുവെന്ന് വേണം പറയാന്‍. കമ്പനിയുടെ എന്‍ട്രി ലെവല്‍ ടിയാഗോ ഹാച്ച്ബാക്കാണ് പൂര്‍ണ്ണമായ ഇലക്ട്രിക് റൂട്ടിലേക്ക് ഇറങ്ങുന്ന ഏറ്റവും പുതിയ ICE മോഡല്‍. നിലവില്‍ വിപണിയില്‍ കണ്ടിരിക്കുന്ന ഡിസൈനാണ് ഇലക്ട്രിക് പരിവേഷത്തിലും വാഹനത്തിന് ലഭിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ കുറച്ച് മാറ്റങ്ങള്‍ അവിടെയും ഇവിടെയും ആയി കാണാനും സാധിക്കും.

ഇന്ത്യന്‍ ഇവി വിപണിയെ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് ഇവി സ്വീകാര്യത ത്വരിതപ്പെടുത്തുക എന്നതാണ് ടിയാഗോ ഇവി വിപണിയിലെത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 8.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപ ആമുഖ വിലയിലാണ് ടാറ്റ ടിയാഗോ ഇവി ലോഞ്ച് ചെയ്തത്. 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില നീളുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലുള്ള സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം.

മള്‍ട്ടി-മോഡ് റീജന്‍ മോഡുകളും സിറ്റി, സ്പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളടക്കം നിരവധി സവിശേഷതകള്‍ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.

ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. 45 കണക്റ്റഡ് ഫീച്ചറുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെഗ്മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്സ് ടെക്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഈ ഇവി സ്വന്തമാക്കാന്‍ സാധിക്കും.

ടാറ്റ ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2024-ല്‍ ടാറ്റ ഹാരിയര്‍ ഇലക്ട്രിക് അവതരിപ്പിക്കുമെന്നാണ് സൂചന. ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്ന ടാറ്റയുടെ മറ്റൊരു കണ്‍സെപ്റ്റ് മോഡലായ സിയറ ഇവിയുടെ ലോഞ്ചും അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായേക്കും. കഷ്ടപ്പെട്ട് നേടിയെടുത്ത ഇലക്ട്രിക് വാഹന വിപണിയിലെ സിംഹാസനം ഏതായാലും ടാറ്റ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ സമീപകാലത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Best time to buy a car great discount by tata motors
Story first published: Sunday, February 5, 2023, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X