ടിയാഗോ ഇവിയ്ക്ക് ചലഞ്ചുമായി eC3; ഇലക്ട്രിക് ഹാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് സിട്രൺ

ഇന്ത്യൻ വിപണിയിൽ അടുത്തിടെയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ തങ്ങളുടെ മൂന്നാമത്തെ മോഡലായി eC3 -യെ അവതരിപ്പിച്ചത്. ബ്രാൻഡിന്റെ ഇന്ത്യയിലെ അദ്യ ഇവി മോഡൽ കൂടെയാണിത്. ഇപ്പോൾ സിട്രൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് 25,000 രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിരിക്കുകയാണ്.

ഏതെങ്കിലും അംഗീകൃത സിട്രൺ ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായോ വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. വില പ്രഖ്യാപനത്തിന് ശേഷം ഫെബ്രുവരിയിൽ ഇവി ഹാച്ചിന്റെ ഡെലിവറികൾ ബ്രാൻഡ് ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ, പുതിയ സിട്രൺ ഇലക്ട്രിക് കാർ എൻട്രി ലെവൽ മാസ്-മാർക്കറ്റ് ലക്ഷ്യമാക്കി 8.49 ലക്ഷം രൂപ മുതൽ 11.79 ലക്ഷം രൂപ വരെ എക്സ്‌-ഷോറൂം വില വരുന്ന ടാറ്റ ടിയാഗോ ഇവിക്കെതിരെ മത്സരം ഉയർത്തും എന്ന് വിശ്വസിക്കാം.

ടിയാഗോ ഇവിയ്ക്ക് ചലഞ്ചുമായി eC3; ഇലക്ട്രിക് ഹാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് സിട്രൺ

വാഹനത്തിന്റെ ICE പതിപ്പിന് സമാനമായി, eC3 മോഡൽ ലൈനപ്പ് ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തും. ഇരു വേരിയന്റുകളിലും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറിലേക്ക് പവർ നൽകുന്ന 29.2 kWh ബാറ്ററി പാക്ക് പായ്ക്ക് സിട്രൺ ഓഫർ ചെയ്യും. ഇലക്ട്രിക് മോട്ടോർ 57 bhp മാക്സ് പവറും 143 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ഇതിനാൽ ഇലക്ട്രിക് ഹാച്ച്ബാക്കിന് 6.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഇതേ പവർട്രെയിനിൽ മണിക്കൂറിൽ പരമാവധി 107 കിലോമീറ്റർ വേഗതയും വാഹനം വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് ഹാച്ച്ബാക്കിന് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ ഉണ്ടായിരിക്കും. സിംഗിൾ ചാർജിൽ ARAI റേറ്റുചെയ്ത 320 കിലോമീറ്റർ റേഞ്ച് സിട്രൺ eC3 നൽകുമെന്ന് ഫ്രഞ്ച് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

DC ഫാസ്റ്റ് ചാർജർ, 3.3 kW ഓൺബോർഡ് AC ചാർജർ എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുകളോടെയാണ് പുതിയ സിട്രൺ ഇലക്ട്രിക് ഹാച്ച് സജ്ജമാക്കിയിരിക്കുന്നത്. DC ഫാസ്റ്റ് ചാർജറിന് 57 മിനിറ്റിനുള്ളിൽ വാഹനത്തിന്റെ ബാറ്ററി പാക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും, AC ചാർജർ യൂണിറ്റിന് ബാറ്ററി പൂർണ്ണമായി ജ്യൂസ് ചെയ്യാൻ 10.5 മണിക്കൂർ സമയം എടുക്കും. ബാറ്ററി പാക്കിന് ഏഴ് വർഷം അല്ലെങ്കിൽ 1,40,000 കിലോമീറ്റർ വാറന്റി, ഇലക്ട്രിക് മോട്ടോറിന് അഞ്ച് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റി, വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ 1,25,000 കിലോമീറ്റർ വാറന്റി എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ സിട്രൺ eC3 -യുടെ ടോപ്പ് സ്പെക് വേരിയന്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് വരുന്നത്. ഇതോടൊപ്പം 35 കണക്റ്റഡ് കാർ ഫീച്ചറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാഹനത്തിന്റെ ബാറ്ററി ചാർജിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്ത് പോവുന്ന റൂട്ടിലെ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും eC3 -യ്ക്ക് സാധിക്കും.

മറ്റ് ഫീച്ചറുകളിൽ മികച്ച തൈ സപ്പോർട്ടുള്ള ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഡ്യുവൽ എയർബാഗുകൾ, EBD (ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ) സംവിധാനമുള്ള ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ജിയോ ഫെൻസിംഗ്, 315 ലിറ്റർ ബൂട്ട് സ്പെയ്സ് എന്നിവ ഉൾപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ചത് പോലെ eC3 -യുടെ ഡിസൈനും സ്റ്റൈലിംഗ് നോർമൽ ICE മോഡൽ C3 -യ്ക്ക് സമാനമാണ്. ഫെവ്റോൺ ഇൻസ്പയർഡ് ലോഗോയും സ്പിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പും, ഗ്രില്ലും DRL -കളും ചേർന്ന് ഒരുക്കുന്ന ഫ്രണ്ട് ഫാസിയയിലെ X -ഷെയ്പ്പ് ഡിസൈൻ എലമെന്റുകളും എല്ലാം അതേപടി സിട്രൺ നില നിർത്തിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. സൈഡ് പ്രൊഫൈലിലും റിയറിലും ഡിസൈനുകൾക്ക് മാറ്റം ഒന്നും തന്നെ സിട്രൺ വരുത്തിയിട്ടില്ല എന്ന് നമുക്ക് കാണാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen opens bookings for its all new ec3 electric hatchback in india
Story first published: Monday, January 23, 2023, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X