ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ഹ്യുണ്ടായിയുടെ വക കിടിലൻ മാറ്റങ്ങൾ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി, ഇന്ത്യയിലെ ഉപഭോക്താക്കളെ ആകർഷിക്കാനായി ടെക്നോളജിയിൽ വലിയ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ട് ബ്രാൻഡ് തങ്ങളുടെ എൻട്രി ലെവൽ ഗ്രാൻഡ് i10 നിയോസ് മുതൽ മുൻനിര അയോണിക് 5 ഇലക്ട്രിക് എസ്‌യുവി വരെ ഒരു ഫുൾ പാക്കേജ് വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ബ്രാൻഡ് തങ്ങളുടെഎൻട്രി ലെവൽ മോഡലായ ഗ്രാൻഡ് ഐ10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് പരമാവധി സ്റ്റൈലിഷ് ഫ്രണ്ട് ഡിസൈനോട് കൂടി ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. പുതിയ DRL-കൾ സ്വെപ്റ്റ്-ബാക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ അതോടൊപ്പം തന്നെ ഡയമണ്ട് കട്ട് അലോയ് വീലുകളും നൽകി വാഹനത്തെ കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ് കമ്പനി. മികച്ച ടെയിൽ ലാമ്പുകൾ നൽകി പിൻഭാഗവും വളരെ ഭംഗിയുളളതാക്കിയിട്ടുണ്ട്.

ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ഹ്യുണ്ടായിയുടെ വക കിടിലൻ മാറ്റങ്ങൾ

നാല് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നുണ്ട്. ഈ ഫീച്ചർ നൽകുന്ന ആദ്യത്തെ എൻട്രി ലെവൽ കാറാണ് ഇത്. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ആറ് എയർബാഗുകളും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത. നാല് എയർബാഗ് മാത്രമല്ല എബിഎസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത്രയും ഫീച്ചേഴ്സ് കമ്പനി നൽകുന്നത് കൊണ്ടാണ് ഗ്രാൻഡ് i10 നിയോസിനെ സെഗ്‌മെന്റിലെ ഏറ്റവും മികച്ചതും ഫുളളി ലോഡഡ് ഫീച്ചേഴ്സുളള വഹാനമാക്കി മാറ്റുന്നത്.

പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 83 ബിഎച്ചപിയും 114 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. സിഎൻജി എഞ്ചിൻ നോക്കുകയാണെങ്കിൽ 70 പിഎസ് പവർ ഔട്ട്പുട്ടും 95 എൻഎം ടോർക്കും നൽകുന്നുണ്ട്. ഗ്രാൻഡ് ഐ10 മാത്രമല്ല കോംപാക്ട് സെഡാനായ ഹ്യുണ്ടായി ഓറയും ഇതേ ,സവിശേഷതകളോടെ തന്നെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ചെയ്ഞ്ച് വേണമത്രേ ചെയ്ഞ്ച്; ഹ്യുണ്ടായിയുടെ വക കിടിലൻ മാറ്റങ്ങൾ

ഗ്രാൻഡ് ഐ10 നിയോസിന് സമാനമായ പെട്രോൾ, സിഎൻജി പവർട്രെയിനുകളിൽ കാർ ലഭ്യമാണ്. പെട്രോൾ എൻജിൻ 83 പിഎസ് കരുത്തും 114 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. സിഎൻജി എഞ്ചിൻ 70 പിഎസ് പവർ ഔട്ട്പുട്ടും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സൺറൂഫ്, കണക്റ്റഡ് കാർ ടെക്‌നോളജി, പ്രീമിയം ഇന്റീരിയറുകൾ, പെട്രോൾ, ഡീസൽ പവർട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള മുൻനിര ഫീച്ചറുകളോടെ ഹ്യുണ്ടായ് വെന്യു, ക്രെറ്റ എസ്‌യുവികൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് പവർ ഔട്ട്പുട്ടും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0L ടർബോ പെട്രോൾ എഞ്ചിനുമായാണ് വെന്യു വരുന്നത്.

പരമാവധി വിപണി പിടിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ ഇലക്ട്രിക് വിപണി കൂടി പിടിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ അടുത്ത ഇലക്ട്രിക് വാഹനമായ അയോണിക് 6 ഇവിടെ അവതരിപ്പിച്ചത്. 2023 ഓട്ടോ എക്സ്പോയില്‍ ഹ്യുണ്ടായിയുടെ പവലിയനിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു അയോണിക് 6 ഇവി സെഡാന്റെ ഷോകേസ്.

2022 ജൂണില്‍ ആഗോളതലത്തില്‍ അനാച്ഛാദനം ചെയ്ത അയോണിക് 6 ബ്രാന്‍ഡിന്റെ e-GMP സ്‌കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്ന മോഡലാണ്. ഇതേ ആര്‍ക്കിടെക്ച്ചര്‍ തന്നെയാണ് അയോണിക് 5, കിയ ഇവി6 എന്നിവയ്ക്കും അടിവരയിടുന്നത്. ഈ ഓള്‍-ഇലക്ട്രിക് സെഡാന്‍, 2020 ഓട്ടോ എക്സ്പോയില്‍ ഹ്യുണ്ടായി കണ്‍സ്‌പെറ്റ് മോഡലായി ആദ്യമായി പ്രിവ്യൂ ചെയ്തിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ജൂണില്‍, കമ്പനി അതിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറക്കുകയും അതിന് ഇന്നത്തെ പേര് നല്‍കുകയും ചെയ്തു.

അയോണിക് 6 -ന് യഥാക്രമം 4,855 mm നീളവും, 1,880 mm വീതിയും, 1,495 mm ഉയരവും ഉണ്ട്. ഇത് കൂടാതെ 2,950 എംഎം വീല്‍ബേസും ടെസ്‌ല 3, ബിഎംഡബ്ല്യു i4 എന്നിവയുമായി അടുത്ത മത്സരത്തില്‍ ഇടംപിടിക്കുകയും ചെയ്യുന്നുണ്ട്. അയോണിക് 5-ല്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നത് പോലെ പിക്സല്‍-സ്‌റ്റൈല്‍ എല്‍ഇഡികളുള്ള എല്ലാ എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങളും ഇതിന് ലഭിക്കുന്നുണ്ട്, 20-ഇഞ്ച് വരെ റിമ്മുകളും ഒരു നോച്ച്ബാക്ക് പിന്‍ഭാഗവും ഇതിന് വളരെ സ്പോര്‍ട്ടി നിലപാട് നല്‍കുന്നു. അയോണിക് 6-ന്റെ രൂപകല്‍പ്പന, ഡ്രാഗ് കോഫിഫിഷ്യന്റ് 0.21 ല്‍ എത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai offering comprehensive features for entry level cars
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X