160 PS മാക്സ് പവറും കൂടുതൽ അപ്പ്ഡേറ്റുകളുമായി കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2023 മധ്യത്തിൽ എത്തും

സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി കിയ ഇന്ത്യൻ കാർ വിപണിയിൽ അടുത്ത വലിയ ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. പുതുക്കിയ കിയ സെൽറ്റോസ് 2023 മധ്യത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ ഉത്സവ സീസണിന് തൊട്ടുമുമ്പ് എത്തിയേക്കുമെന്നാണ് ഇതിനർത്ഥം.

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം തന്നെ പല ആഗോള കാർ വിപണികളിലും ലോഞ്ച് കിയ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ഇത് ഇന്ത്യയിൽ ഔദ്യോഗികമായി എത്തിയിട്ടില്ല. 2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ സെൽറ്റോസ് പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ ഇവന്റിൽ എസ്‌യുവിയെ എവിടെയും നമുക്ക് കാണാൻ കഴിഞ്ഞില്ല.

160 PS മാക്സ് പവറും കൂടുതൽ അപ്പ്ഡേറ്റുകളുമായി കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2023 മധ്യത്തിൽ എത്തും

ആഗോള മോഡലിനെപ്പോലെ, പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയർ ലേയൗട്ടിലും മാറ്റങ്ങൾ ഉണ്ടാവും. അതോടൊപ്പം പവർട്രെയിൻ ഓപ്ഷനുകളിലും പുതിയ മാറ്റങ്ങൾ ലഭിക്കും. എക്സ്റ്റീരിയർ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പുനർനിർമ്മിച്ച ഫ്രണ്ട് ഫാസിയ ലഭിക്കും. ട്വീക്ക് ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതുക്കിയ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ഫോഗ് ലാമ്പുകളും പരിഷ്കരിച്ച ഹെഡ്‌ലാമ്പുകളും വാഹനത്തിലുണ്ടാവും.

അത് കൂടാതെ ഫ്രണ്ട് ബമ്പർ പോലും പുനർരൂപകൽപ്പന ചെയ്ത സ്കിഡ് പ്ലേറ്റിനൊപ്പം ഒരു പുത്തൻ രൂപത്തിൽ എത്താം. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങിയാൽ വാഹനത്തിന് ഒരു പുതിയ സെറ്റ് അലോയി വീലുകൾ മാത്രമാവും ലഭിക്കുക. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പിൻവശത്ത് ബൂട്ട് ലിഡിന്റെ വീതി കവർ ചെയ്യുന്ന എൽഇഡി കണക്റ്റിംഗ് ലൈറ്റ് ബാറുള്ള ട്വീക്ക് ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളും ലഭിക്കും.

പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ ലേയൗട്ടും നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, പുതിയ മോഡലിന് ഇൻസ്ട്രുമെന്റ് കൺസോളിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും പുതിയ കോക്ക്പിറ്റ് ലേയൗട്ട് ലഭിക്കുന്നു. ഇൻസ്ട്രുമെന്റ് കൺസോൾ ഓൾ ഡിജിറ്റൽ യൂണിറ്റായിരിക്കുമെങ്കിലും, ഓഡിയോ സിസ്റ്റത്തിനും ക്ലൈമറ്റ് കൺട്രോളിനുമുള്ള പുതിയ നിയന്ത്രണങ്ങളോടെ സെന്റർ കൺസോൾ പരിഷ്കരിക്കും.

അന്താരാഷ്ട്ര മോഡലിലെന്നപോലെ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് റോട്ടറി നോബ്-സ്റ്റൈൽ ട്രാൻസ്മിഷൻ ലിവർ ലഭിച്ചേക്കാം. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ 115 PS പവർ നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 115 PS പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും നിലനിർത്തും. എന്നിരുന്നാലും, പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനെ മാറ്റിസ്ഥാപിക്കും.

2023 -ൽ ക്രെറ്റയുടെ ലൈനപ്പിൽ നിന്ന് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഹ്യുണ്ടായി ഇതിനകം നീക്കം ചെയ്തിരുന്നു, നിലവിലെ മോഡൽ നിർത്തുന്നതിനൊപ്പം കിയയും ഇത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുതിയ 1.5-ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നത് തുടരും. എഞ്ചിൻ 160 PS പരമാവധി പവറും 253 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

2023 -ന്റെ തുടക്കത്തിൽ മികച്ച വിൽപ്പന കണക്കുകൾ കൈവരിച്ചതിനാൽ കിയ വലിയ ആത്മവിശാസത്തിലാണ്. കാർണിവൽ പ്രീമിയം എംപിവി ഉൾപ്പടെ തങ്ങളുടെ ഇന്ത്യൻ പോർട്ട്ഫോളിയോയിലെ സോനെറ്റ്, സെൽറ്റോസ്, കാരൻസ് തുടങ്ങിയ മോഡലുകൾക്ക് മികച്ച സ്വീകാര്യതയും റെസ്പോൺസുമാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Kia planning to launch updated seltos facelift in india by mid 2023
Story first published: Saturday, February 4, 2023, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X