തിരുമ്പി വന്തിട്ടേന്‍; സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് തിരികെയെത്തിച്ച് കിയ

ചുരുങ്ങിയ കലത്തിനുള്ളില്‍ ഇന്ത്യന്‍ കാര്‍ വിപണിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച കൊറിയന്‍ വാഹന നിര്‍മാതാക്കളാണ് കിയ. 2019-ല്‍ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ മോഡലാണ് കിയ സെല്‍റ്റോസ്. ഇന്ന് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡല്‍ സെല്‍റ്റോസാണ്.

കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭത്തില്‍ കാര്‍ണിവലിന്റെ എന്‍ട്രി ലെവല്‍ സെവന്‍ സീറ്റര്‍ പതിപ്പിനൊപ്പം സെല്‍റ്റോസിന്റെ മിഡ്-ലെവല്‍ HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് കിയ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 14.25 ലക്ഷം രൂപയായിരുന്നു ഏകദേശം ഒരു വര്‍ഷം മുമ്പ് കിയ സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമറ്റിക് വേരിയന്റിന്റെ വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ച ഡീസല്‍ എഞ്ചിന്‍ HT ലൈന്‍ ഗ്രേഡ് കുറച്ച് കാലത്തേക്ക് ലഭ്യമല്ലായിരുന്നു.

തിരുമ്പി വന്തിട്ടേന്‍; സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് തിരികെയെത്തിച്ച് കിയ

ഓട്ടോമറ്റിക് ട്രാന്‍സ്മിഷനുള്ള ഒരു ഡീസല്‍ സെല്‍റ്റോസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഉയര്‍ന്ന സ്‌പെക് മോഡലായ GTX+ AT ആയിരുന്നു പിന്നെ ഉണ്ടായിരുന്നത്. 2022 ഫെബ്രുവരിയില്‍ വേരിയന്റിന്റെ വില ഏകദേശം 3.8 ലക്ഷം കൂടുതലായിരുന്നു. അത് സ്വന്തമാക്കാന്‍ ക്യാഷ് കുറച്ചധികം പൊടിക്കേണ്ടി വരുമായിരുന്നുവെന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ നിരാശയിലായിരുന്നു. എന്നാല്‍ കിയ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് കൊണ്ട് HTK+ ഡീസല്‍ ഓട്ടോമറ്റിക് വേരിയന്റ് തിരികെ എത്തി.

ഇപ്പോള്‍ സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമറ്റിക്ക് തിരിച്ചെത്തിയതിനാല്‍ ഡീസല്‍ AT സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷങ്ങള്‍ അധികം ചെലവഴിക്കേണ്ടിവരില്ല. കിയ സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമറ്റിക് വേരിയന്റിന്റെ പുതിയ വില 14.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). HTK+ വേരിയന്റ് 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ഡീസല്‍ iMT, 1.5 ലിറ്റര്‍ ഡീസല്‍ MT ഡ്യുവല്‍ ടോണ്‍ എന്നിവയിലും ലഭ്യമാണ്.

തിരുമ്പി വന്തിട്ടേന്‍; സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് തിരികെയെത്തിച്ച് കിയ

കിയ സെല്‍റ്റോസ് GTX+ ഡീസല്‍ ഓട്ടോമാറ്റിക് ട്രിമ്മിന് നിലവില്‍ 18.85 ലക്ഷം രൂപ വില വരുന്നുണ്ട് (എക്‌സ്-ഷോറൂം). 2023 കിയ സെല്‍റ്റോസ് ശ്രേണിയുടെ വില നോക്കിയാല്‍. ബേസ് വേരിയന്റായ HTE 1.5 ലിറ്റര്‍ പെട്രോള്‍ MT വേരിയന്റിന് 10.69 ലക്ഷം രൂപയാണ് വില. ടോപ് വേരിയന്റായ X-ലൈന്‍ ഡീസല്‍ AT മോഡലിന് 19.15 ലക്ഷം രൂപ വരെ വില എത്തും (എക്സ് ഷോറൂം). സെല്‍റ്റോസ് HTK+ ഡീസല്‍ AT വേരിയന്റിന് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് പരമാവധി 115 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 16 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവ ഉള്‍പ്പെടുന്ന കനത്ത പോരാട്ടം അരങ്ങേറുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റിലാണ് കിയ സെല്‍റ്റോസ് മാറ്റുരക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലും 5 സീറ്റര്‍ എസ്‌യുവി നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും.പോയ വര്‍ഷങ്ങളില്‍ മികച്ച വില്‍പ്പന നേടുന്ന സെല്‍റ്റോസിന് 2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമായി ചില പരിഷ്‌കാരങ്ങള്‍ക്കൊപ്പം വലിയ ഒരു അപ്ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.4 ലിറ്റര്‍ ടര്‍ബോ എഞ്ചിന് പകരമായി പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇതിന് ലഭിച്ചേക്കാം.

നിലവിലെ എഞ്ചിന്‍ കൂടുതല്‍ കര്‍ശനമായ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കണമെന്നില്ല എന്നതിനാലാണ് ഇത്. വലിയ എഞ്ചിന്‍ ഏകദേശം 160 bhp പവറും 260 Nm ടോര്‍ക്കും നല്‍കും. ഇത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായോ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കും. 2023 കിയ സെല്‍റ്റോസിന് വലിയ ഗ്രില്‍ സെക്ഷനും പുതുക്കിയ ബമ്പറിനുമൊപ്പം പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം ലഭിക്കും. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) അടങ്ങുന്ന നൂതന സുരക്ഷ സവിശേഷതകളും 2023 സെല്‍റ്റോസില്‍ കിയ നല്‍കിയേക്കും.

Most Read Articles

Malayalam
English summary
Kia seltos htk diesel automatic variant back in india price features specs in malayalam
Story first published: Saturday, January 21, 2023, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X