മാരുതി മുതൽ ടാറ്റ വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് കാറുകൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. FAME (ഫാസ്റ്റർ അഡോപ്ഷൻ ആന്റ് മാനുഫാക്ടറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്) ഇന്ത്യ രണ്ടാം ഘട്ട പദ്ധതി രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് തീർച്ചയായും സഹായിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

അനുദിനം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ മുൻ പന്തിയിൽ എത്തുന്നതിനായി, പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, എംജി, സിട്രൺ, ഹ്യുണ്ടായി, കിയ എന്നിവ ഒന്നിലധികം പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ ഇവി മാർക്കറ്റിൽ പ്രമുഖ ഷെയർ ആര് കൈക്കലാക്കും എന്നൊരു മത്സരവും ഇതിനിടെയുണ്ട്. ഈ കോംപറ്റീഷൻ തൽക്കാലം മാറ്റി വെച്ച്, വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന താങ്ങാനാവുന്ന വിലയിൽ എത്തുന്ന നാല് ഇലക്ട്രിക് കാറുകളെയാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് കാറുകൾ

ടാറ്റ ടിയാഗോ ഇവി

അടുത്തിടെ ടാറ്റ അവതരിപ്പിച്ച പുതിയ ടിയാഗോ ഇവിയുടെ XE ബേസ് വേരിയന്റിന് 8.49 ലക്ഷം രൂപയിൽ നിന്ന് വില ആരംഭിക്കുകയും ടോപ്പ് എൻഡ് XZ+ ടെക് ലക്സ് വേരിയന്റിന് 11.79 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ വാഹനത്തിന്റെ ബുക്കിംഗ് നിർമ്മാതാക്കൾ തുടങ്ങിയിരുന്നു, എന്നാൽ ഡെലിവറികൾ 2023 ജനുവരി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മോഡൽ ലൈനപ്പ് XE, XT, XZ+, XZ+ ടെക് ലക്സ് എന്നീ നാല് വേരിയളിലാണ് വരുന്നത്.

കൂടാതെ 19.2 kWh, 24 kWh ബാറ്ററി പാക്ക് ഓപ്ഷനുകൾ ടാറ്റ ഇതിൽ വാഗ്ദാനം ചെയ്യുന്നു, ബാറ്ററി പായ്ക്കുകൾ യഥാക്രമം 250 km, 315 km എന്നീ MIDC റേഞ്ച് നൽകും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇലക്ട്രിക് ഹാച്ചിന് ടാറ്റയുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് ആർക്കിടെക്ചർ ലഭിക്കുന്നു, ഇതിലെ മോട്ടോർ 19.2 kWh ബാറ്ററി പായ്ക്കിനൊപ്പം 61 bhp പവറും 110 Nm torque ഉം പുറപ്പെടുവിക്കുന്നു, അതേ സമയം 24 kWh ബാറ്ററി പായ്ക്കിനൊപ്പം 74 bhp പവറും 114 Nm torque ഉം പുറപ്പെടുവിക്കുന്നു.

സിട്രൺ eC3

ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ മൂന്നാമതായി അവതരിപ്പിച്ച മോഡലാണ് eC3 ഇവി. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന പുതിയ സിട്രൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് 25,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും നിർമ്മാതാക്കൾ ഇതിനോടകം വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ വില 2023 ഫെബ്രുവരിയിൽ വെളിപ്പെടുത്തും. ഇതിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് നിലവിൽ വില പ്രതീക്ഷിക്കുന്നു.C3 ICE മോഡൽ പോലെ തന്നെ ലൈവ്, ഫീൽ വേരിയന്റുകളിൽ eC3 ലഭ്യമാക്കും. പവർട്രെയിൻ സെറ്റപ്പിൽ 29.2 kWh ബാറ്ററി പാക്കും 57 bhp പവറും 143 Nm torque ഉം നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു.

ഫുൾ ചാർജിൽ പുതിയ മാസ് മാർക്കറ്റ് ഇലക്ട്രിക് കാർ 320 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും എന്നാണ് സിട്രൺ അവകാശപ്പെടുന്നത്. ഇതിന് ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളുണ്ട്, കൂടാതെ 6.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. eC3 -യുടെ പരമാവധി വേഗത മണിക്കൂറിൽ 107 കിലോമീറ്ററാണ്. ഇലക്ട്രോണിക്കായി വാഹനത്തിന്റെ ടോപ്പ് സ്പീഡ് നിർമ്മാതാക്കൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു 3.3kW ഓൺബോർഡ് AC ചാർജർ ഒരു DC ഫാസ്റ്റ് ചാർജർ എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുകൾ സിട്രൺ ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് കാറുകൾ

എംജി എയർ ഇവി

നിൽ വിൽ വിൽപ്പനയ്ക്ക് എത്തുന്ന ടാറ്റയുടെ ടിയാഗോ ഇവിയേക്കാൾ പ്രീമിയം എന്ന് പറയപ്പെടുന്ന ഒരു ത്രീ ഡോർ ഇലക്ട്രിക് കാറായിരിക്കും എംജി എയർ ഇവി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില ബ്രാക്കറ്റിൽ മോഡൽ വരാനാണ് സാധ്യത. ഏകദേശം 2.9 മീറ്റർ നീളവുമായി വരുന്ന എയർ ഇവി ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ കാറായിരിക്കും. പുതിയ എംജി ഇലക്ട്രിക് കാറിന്റെ സവിശേഷതകളും മറ്റ് ഫീച്ചറുകളും ബ്രാൻഡ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ടാറ്റ ഓട്ടോകോമ്പിൽ നിന്നും സോർസ് ചെയ്ത് ഏകദേശം 20-25 kWh കപ്പാസിറ്റിയുള്ള LFP (ലിഥിയം അയൺ ഫോസ്ഫേറ്റ്) -സെൽ ബാറ്ററിയാണ് ഇവി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. സിംഗിൾ ചാർജിൽ 200-300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഈ കുട്ടി കാർ വാഗ്ദാനം ചെയ്യും. 68 bhp പവർ പുറപ്പെടുവിച്ചേക്കാവുന്ന ഒരു സിംഗിൾ, ഫ്രണ്ട്-ആക്‌സിൽ മോട്ടോറാവും ഇതിന്റെ ഹൃദയം.

മാരുതി ഇലക്ട്രിക് കാർ

ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പ്രദർശിപ്പിച്ച eVX ഇലക്ട്രിക് കൺസെപ്റ്റ്, കമ്പനിയുടെ ഭാവി ഡിസൈൻ ശൈലിയുടെ പ്രിവ്യൂ നൽകുന്നു. വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025 -ന്റെ തുടക്കത്തിൽ വിപണിയിലെത്തും എന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയത്. മാരുതിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി തീർച്ചയായും രാജ്യത്ത് വരാനിരിക്കുന്ന താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാവും എന്ന് നമുക്ക് കരുതാം.

ഇന്ത്യയിൽ വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് കാറുകൾ

2700 mm വീൽബേസുള്ള 4.2 മീറ്ററിൽ കൂടുതൽ നീളമുള്ള ഇവി പ്ലാറ്റ്‌ഫോമിലാണ് ഈ eVX കൺസെപ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിക്ക് 60 kWh ബാറ്ററി പാക്ക് ഉണ്ടാകുമെന്നും സിംഗിൾ ചാർജിൽ 550 കിലോമീറ്റർ റേഞ്ച് നൽകുമെന്നും ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഹൈ റേഞ്ച്, കോംപറ്റിറ്റീവ് വിലനിർണ്ണയം, ഒപ്റ്റിമൽ പാക്കേജിംഗ് എന്നിവ കൈവരിക്കുന്നതിന് കമ്പനി LFP ബ്ലേഡ് സെൽ ബാറ്ററികൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ വായക്തമാക്കുന്നു. പുത്തൻ ഇവിയുടെ എക്സ്-ഷോറൂം വില ഏകദേശം 13 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാകാം.

Most Read Articles

Malayalam
English summary
List of upcoming budget friendly electric cars in india
Story first published: Saturday, January 28, 2023, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X