ബൊലേറോ നിയോയെ 'കുട്ടപ്പനാക്കി' മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ

ഇന്ത്യയിൽ അറിയപ്പെടുന്ന മോഡലാണ് മഹീന്ദ്ര ബൊലേറോ. യഥാർഥ വർക്ക്ഹോഴ്‌സ് ആയി അറിയപ്പെടുന്ന മോഡൽ വാഹന വിപണിയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബൊലേറോ ഓടി തീപ്പൊരി പാറിച്ചിട്ടുണ്ട്. ഇന്ന് നിയോ എന്നപേരിൽ ഒരു അനിയൻ കൂടി ചേട്ടൻ്റെ അഡ്രസിൽ അറിയപ്പെടുന്നുണ്ട്.

2015-ൽ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിന്റെ സാദ്ധ്യത മുന്നിൽ കണ്ട് മഹീന്ദ്ര വിപണിയിലെത്തിച്ച TUV300 ആണ് ഇന്ന് ബൊലേറോ നിയോ എന്നറിയപ്പെടുന്നത്. ആദ്യപേരിൽ ഹിറ്റാവാതെ വന്നതോടെ പിന്നീട് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോടെ അവതരിപ്പിച്ചപ്പോഴാണ് ഐക്കണിക് അഡ്രസിലേക്ക് TUV മാറിയത്. മഹീന്ദ്രയുടെ ഏറ്റവും വിൽപ്പനയുള്ള എസ്‌യുവിയായ ബൊലേറോയുമായി ചേർത്ത് ബൊലേറോ നിയോ എന്നെ പേരിൽ വീണ്ടും അവതരിപ്പിച്ചതോടെ രാശി തെളിഞ്ഞുവെന്നു വേണം പറയാൻ.

ബൊലേറോ നിയോയെ കുട്ടപ്പനാക്കി മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ

നിലവിൽ വിപണിയിൽ നിന്നും മോശമല്ലാത്തത്രയും വിൽപ്പന നേടിയാണ് ബൊലേറോ നിയോ കുതിക്കുന്നത്. ഈ വിജയം ആഘോഷിക്കുന്നതിനായി നിയോ പതിപ്പിന് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 11.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൊലേറോ നിയോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ N10 വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വേറിട്ടുനിൽക്കാൻ കോസ്മെറ്റിക്, ഫീച്ചർ ഹൈലൈറ്റുകളും വാഹനത്തിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

പുതിയ ലിമിറ്റഡ് എഡിഷൻ ബൊലേറോ നിയോയ്ക്ക് N10 വേരിയന്റിനേക്കാൾ ഏകദേശം 29,000 രൂപ കൂടുതലും ശ്രേണിയിലെ ടോപ്പ് എൻഡ് N10 (O) പതിപ്പിനേക്കാൾ വില 78,000 രൂപ കുറവുമാണ് ഈ പുത്തൻ നിയോയ്ക്ക്. ഇനി വാഹനത്തിലെ പ്രധാന പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ റൂഫ് സ്കൈ റാക്കുകൾ, പുതിയ ഫോഗ് ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഹെഡ്‌ലാമ്പുകൾ, ഡീപ് സിൽവർ നിറത്തിൽ ഒരുക്കിയിരിക്കുന്ന സ്പെയർ വീൽ കവർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് നമുക്ക് കാണാനാവുന്നത്.

ബൊലേറോ നിയോയെ കുട്ടപ്പനാക്കി മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ

ഇതുകൂടാതെ ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റുകളുടെ രൂപത്തിൽ ഇന്റീരിയറിലേക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നവീകരണം കൊണ്ടുവന്നിട്ടുണ്ട്. പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ഡ്രൈവർ സീറ്റിന് ഉയരം ക്രമീകരിക്കാനും ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചർക്കും ലംബർ സപ്പോർട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സെന്റർ കൺസോളിൽ സിൽവർ ഇൻസെർട്ടുകൾ ചേർത്തിരിക്കുന്നത് ഒരു പ്രീമിയം ഫീലാണ് യാത്രക്കാർക്ക് നൽകുക. അതേസമയം ഒന്നും രണ്ടും നിര യാത്രക്കാർക്ക് ആംറെസ്റ്റുകൾ നൽകിയിരിക്കുന്നതും ശ്രദ്ധേയമായിട്ടുണ്ട്.

ഇനി അകത്തളത്തിലെ പ്രധാന ഫീച്ചറുകളിലേക്ക് കണ്ണോടിച്ചാൽ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. എന്നാൽ ഈ യൂണിറ്റിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ ലഭിക്കുന്നില്ലെന്ന് പറഞ്ഞാൽ പലരും ഞെട്ടിയേക്കാം. എന്നാൽ റിവേഴ്സ് പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ, മഹീന്ദ്ര ബ്ലൂസെൻസ് കണക്റ്റിവിറ്റി ആപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവയോടെയാണ് എസ്‌യുവി വരുന്നത്.

ബൊലേറോ നിയോയെ കുട്ടപ്പനാക്കി മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ

ഡ്രൈവർ സീറ്റിന് താഴെ ഒരു മികച്ച സ്റ്റോറേജ് സ്‌പേസ് ഓപ്ഷനായി സ്റ്റോറേജ് ട്രേയും മഹീന്ദ്ര സമ്മാനിച്ചിട്ടുണ്ട്. 4-മീറ്ററിൽ താഴെയുള്ള എസ്‌യുവി പിന്നിൽ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകൾ അവതരിപ്പിക്കുന്നതിനാൽ ബൊലേറോ നിയോ ഏഴ് സീറ്റർ ഓപ്ഷനുമായാണ് വരുന്നത്. ലിമിറ്റഡ് എഡിഷൻ എസ്‌യുവിയിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ലാത്തതിനാൽ നിലവിലുള്ള അതേ എഞ്ചിൻ തന്നെയാണ് ഇതിലും ലഭിക്കുക. ഏറെ പരിചിതമായ 1.5 ലിറ്റർ എംഹോക്ക് 100 ഡീസലാണ് ഹൃദയഭാഗത്തുള്ളത്.

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ ഡീസൽ എഞ്ചിന് 100 bhp കരുത്തിൽ പരമാവധി 260 Nm torque വരെ ഉത്പാദിപ്പിക്കാനാവും. റിയർ വീൽ ഡ്രൈവ് സെറ്റപ്പുമായി വരുന്ന സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ഏക മോഡലാണ് ബൊലേറോ നിയോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ N10 (O) വേരിയന്റിന് പ്രത്യേകമായ മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ (MLD) പുതുതായി അവതരിപ്പിച്ച ബൊലേറോ നിയോ ലിമിറ്റഡ് എഡിഷനിൽ നിന്നും മഹീന്ദ്ര ഒഴിവാക്കിയിട്ടുണ്ട്. ഇത് മോശം റോഡുകളെ നേരിടാൻ വാഹനത്തെ കൂടുതൽ പ്രാപ്തമാക്കുന്നൊരു സവിശേഷതയായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra introduced new limited edition model for bolero neo suv features and highlights
Story first published: Wednesday, January 25, 2023, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X