ടാറ്റയെ പൂട്ടാന്‍ XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്‍ത്തി മഹീന്ദ്രയുടെ ടീസര്‍

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയെ ആവേശത്തിലാഴ്ത്തി അടുത്തിടെ മഹീന്ദ്ര XUV400 ഇവി ലോഞ്ച് ചെയ്തു. ഇലക്ട്രിക് എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. ജനുവരിയില്‍ XUV400 ഇവി വിപണിയില്‍ എത്തിച്ചതിന് പിന്നാലെ മഹീന്ദ്ര അവരുടെ ഭാവി ഇലക്ട്രിക് എസ്‌യുവികളുടെ ശ്രേണി ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ബ്രിട്ടനിലെ മഹീന്ദ്ര അഡ്വാന്‍ഡ്ഡ് ഡിസൈന്‍ യൂറോപ്പിന്റെ തലസ്ഥാനത്ത് വെച്ചായിരുന്നു ഇവയുടെ അവതരണം. മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് (BE) സീരീസ് ഇതാ ഇപ്പോള്‍ ഇന്ത്യയില്‍ എത്താന്‍ പോകുകയാണ്. മഹീന്ദ്ര ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇതിന്റെ ടീസര്‍ പുറത്തുവിട്ടു. 2023 ഫെബ്രുവരി 10-ന് ഹൈദരാബാദില്‍ നടക്കുന്ന മഹീന്ദ്ര ഇവി ഫാഷന്‍ ഫെസ്റ്റിവലില്‍ BE ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികള്‍ പ്രദര്‍ശിപ്പിക്കും.

ടാറ്റയെ പൂട്ടാന്‍ XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്‍ത്തി മഹീന്ദ്രയുടെ ടീസര്‍

മഹീന്ദ്രയുടെ BE, XUV.e ഇലക്ട്രിക് വാഹന ശ്രേണികള്‍ രണ്ടും INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. INGLO എന്നാല്‍ ഹൃദയം കൊണ്ട് ഇന്ത്യന്‍ (IN-dian) എന്നും സ്റ്റാന്‍ഡേര്‍ഡ് കൊണ്ട് ഗ്ലോബല്‍ (GLO-bal) എന്നുമാണ് മഹീന്ദ്ര അര്‍ത്ഥമാക്കുന്നത്. ഫോക്‌സ്‌വാഗന്റെ MEB പ്ലാറ്റ്ഫോമിന്റെ ഒരു വകഭേദമാണ് ആണ് ഈ പ്ലാറ്റ്ഫോം. ഇത് ചില ഫോര്‍ഡ് മോഡലുകളിലും ഉപയോഗിക്കുന്നുണ്ട്. വാഹന നിര്‍മാതാക്കള്‍ക്ക് ലൈസന്‍സിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് MEB.

ഔഡിയുടെ Q4 e-ട്രോണ്‍, Q4 സ്‌പോര്‍ട്ട്ബാക്ക് e-ട്രോണ്‍, Q5 e-ട്രോണ്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കുപ്രയുടെ ബോണ്‍, ഉടന്‍ വരാന്‍ പോകുന്ന അര്‍ബന്‍ റിബല്‍, ടവസ്‌കാന്‍ എന്നിവയിലും ഈ പ്ലാറ്റ്‌ഫോം കാണാം. ഒപ്പം തന്നെ സ്‌കോഡയുടെ എന്യാക് iV, എന്യാക് കൂപ്പെ iV യൂറോപ്പ്യന്‍ വിപണി ലക്ഷ്യം വെച്ചെത്തുന്ന ഫോര്‍ഡിന്റെ വരാനിരിക്കുന്ന രണ്ട് ഇവികള്‍, ഫോക്സ്വാഗന്റെ ID.3, ID.4, ID.5, ID.6, ID. ബസ്സ്, ID. ബസ്സ് കാര്‍ഗോ എന്നിവയിലും ഇത് കാണാം.

ടാറ്റയെ പൂട്ടാന്‍ XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്‍ത്തി മഹീന്ദ്രയുടെ ടീസര്‍

മഹീന്ദ്രയുടെ BE.05, BE.07, BE.09, XUV.e8 (XUV700 ഇലക്ട്രിക്), XUV.e9 എന്നീ മോഡലുകളുടെയും അടിസ്ഥാനം ഈ പ്ലാറ്റ്‌ഫോമാണ്. ഇലക്ട്രിക് ഡ്രൈവുകള്‍, ബാറ്ററി സിസ്റ്റംസ്, യൂനിഫൈഡ് സെല്ലുകള്‍ എന്നിവ വാങ്ങുന്നതിനായി മഹീന്ദ്ര ഫോക്‌സ്‌വാഗണുമായി കരാറില്‍ എത്തിയിരുന്നു. MEB പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്ന ഫോക്‌സ്‌വാഗന്റെ APP310 PMDC മോട്ടോറാണ് ഇലക്ട്രിക് ഡ്രൈവിന്റെ ഭാഗം. ഇത് 310 Nm പീക്ക് ടോര്‍ക്ക് നല്‍കുമെന്നാണ് ഇവിടെ 310 എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

90 കിലോഗ്രാം മാത്രമാണ് APP310 മോട്ടോറിന്റെ ഭാരം. 1-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. INGLO പ്ലാറ്റ്ഫോമില്‍ എല്‍എഫ്പി സെല്ലുകള്‍ ആകും മഹീന്ദ്ര നല്‍കിയേക്കുക. ബോണ്‍ ഇലക്ട്രിക് എന്നതിന്റെ ചുരുക്കപ്പേരാണ് BE. മഹീന്ദ്രയുടെ മറ്റ് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോഡുകളുമായും ഇതിന് ബന്ധമില്ല. അതേസമയം XUV.e ഇന്ന് നിരത്തുകളില്‍ കാണുന്ന പല മഹീന്ദ്ര കാറുകളും ഇലക്ട്രിക് കുപ്പായമണിയുന്ന ശ്രേണിയാണ്. BE കാറുകളിലെ പ്ലാറ്റ്‌ഫോം ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ളതാണെന്ന് മഹീന്ദ്ര പറയുന്നതിന് കാരണം ഇത് പല ആഗോള കാറുകളിലും കാണപ്പെടുന്നു എന്നതിനാല്‍ ആണ്.

ടാറ്റയെ പൂട്ടാന്‍ XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്‍ത്തി മഹീന്ദ്രയുടെ ടീസര്‍

ഇതിന്റെ ബാറ്ററി ശേഷി 60 kWh മുതല്‍ 80 kWh വരെ ആയിരിക്കും. റിയര്‍ വീല്‍ ഡ്രൈവ് (RWD) സജ്ജീകരണത്തില്‍ 170 kW (228 bhp) ബാറ്ററിയാകും കാണുക. അതേസമയം ഓള്‍ വീല്‍ ഡ്രൈവ് (AWD) സജ്ജീകരണം 250 kW (335 bhp) ഫീച്ചര്‍ ചെയ്യും. മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമും റേഞ്ച് പരീക്ഷിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ടെസ്റ്റിംഗ് സൈക്കിളുകളില്‍ 675 കിലോമീറ്ററും WLTP സൈക്കിളില്‍ 430 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്.

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികള്‍ രണ്ട് BE, XUV.e എന്നിങ്ങനെ രണ്ട് ലൈനപ്പുകളിലാണ് വരുന്നത്. BE ലൈനപ്പില്‍ BE.05, BE.07, BE.09 എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ XUV.e ലൈനപ്പില്‍ XUV.e8, XUV.e9 എന്നിവയാണ് ഉള്ളത്. ഇതാദ്യമായാണ് ഈ ഇലക്ട്രിക് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തുന്നത്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലാണ് മഹീന്ദ്ര ഇവി ഫാഷന്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. 2023 ഫെബ്രുവരി 10-ന് നടക്കുന്ന പരിപാടിയില്‍ XUV700-യുടെ ഇലക്ട്രിക് പതിപ്പായ XUV.e8 ആണ് ആദ്യം അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷമാകും മിക്കവാറും ഈ ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തുക.

Most Read Articles

Malayalam
English summary
Mahindra s future evs including xuv700 electric to showcase in india at mahindra ev fashion festival
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X