സ്‌കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം

2023 ജനുവരി പിറന്ന ശേഷം വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗവും തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിൽ ഒന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേരത്തെ തന്നെ സ്‌കോര്‍പിയോ N, XUV700 എന്നീ ഹിറ്റ് മോഡലുകളുടെ വില ഉയര്‍ത്തിയിരുന്നു.

തങ്ങളുടെ എസ്‌യുവി നിരയിലെ സ്കോര്‍പിയോ ക്ലാസിക്കിന്റെ വിലയും കൂട്ടിയിരിക്കുകയാണ് മഹീന്ദ്രയിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ശേഷം ഇതാദ്യമായാണ് എസ്‌യുവിയുടെ വില വര്‍ധിക്കുന്നത്.S, S11 എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വാഗ്ദാനം ചെയ്യുന്നത്. 12.64 ലക്ഷം രൂപ മുതല്‍ തുടങ്ങുന്ന വില 16.14 ലക്ഷം രൂപ വരെ ഉയരുന്നു. വിപണിയില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌കോര്‍പിയോ ക്ലാസിക്കിന്റെ S, S11 വകഭേദങ്ങള്‍ക്ക് 65,200 രൂപയാണ് വര്‍ധിച്ചത്.

സ്‌കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം

രണ്ട് 7 സീറ്റര്‍, ഒരു 9 സീറ്റര്‍ എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ലേഔട്ടില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് ലഭ്യമാണ്. എന്നാല്‍ വിലവര്‍ധനവ് വേരിയന്റുകളിലുടനീളം ഏകീകൃതമായിട്ടാണ് മഹീന്ദ്ര നടപ്പാക്കിയത്. S, S11 ട്രിമ്മുകള്‍ രണ്ട് 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളോടെ ലഭ്യമാണ്. മധ്യഭാഗത്ത് ബെഞ്ച് സീറ്റും മൂന്നാം നിരയില്‍ രണ്ട് സിംഗിള്‍ ജമ്പ് സീറ്റുകളുമായി വരുന്ന 2-3-2 സീറ്റിംഗ് ലേഔട്ടാണ് ഒന്ന്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ഒരു ബെഞ്ച് സീറ്റുമടങ്ങുന്ന 2-2-3 സീറ്റിംഗ് ലേഔട്ടാണ് രണ്ടാമത്തെ 7 സീറ്റര്‍ കോണ്‍ഫിഗറേഷന്‍.

മൂന്നാം നിരയില്‍ പരസ്പരം അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകളടക്കമുള്ള 2-3-4 ലേഔട്ടിലാണ് 9 സീറ്റര്‍ കോണ്‍ഫിഗറേഷന്‍ വരുന്നത്. എന്നാല്‍ ഇത് S ട്രിമ്മില്‍ മാത്രമേ കിട്ടൂ. 132 bhp പവറും 300 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന രണ്ടാംതലമുറ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് സ്‌കോര്‍പിയോ ക്ലാസിക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എങ്കിലും മുന്‍ തലമുറ മോഡലില്‍ ലഭ്യമായിരുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 4x4 ഓപ്ഷനും സ്‌കോര്‍പിയോ ക്ലാസിക്കില്‍ ഇല്ലെന്നതാണ് ഒരു പോരായ്മ.

മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വില
വേരിയന്റ് പുതിയ വില പഴയ വില വര്‍ധനവ്
S ₹12.64 ലക്ഷം ₹11.99 ലക്ഷം ₹65,000
S11 ₹16.14 ലക്ഷം ₹15.49 ലക്ഷം ₹65,000

മഹീന്ദ്രയുടെ സമീപകാലത്തെ ഹിറ്റ് എസ്‌യുവി മോഡലുകള്‍ക്കെല്ലാം തന്നെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുണ്ട്. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ കാര്യത്തിലും അതിന് മാറ്റമൊന്നുമില്ല. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ ബേസ് S ട്രിമ്മും ടോപ്പ്-സ്‌പെക്ക് S11 ട്രിമ്മും ലഭിക്കാന്‍ ശരാശരി 5-6 മാസം കാത്തിരിക്കണം.
മഹീന്ദ്രയുടെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് 2021-ല്‍ അവതരിപ്പിച്ച XUV700. അള്‍ടുറാസ് G4 വിടവാങ്ങിയതോടെ മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലും XUV700 ആയി മാറിയിരുന്നു.

സെമികണ്ടക്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുള്ള XUV700 എസ്‌യുവിയുടെ വിലയും കഴിഞ്ഞ ദിവസം മഹീന്ദ്ര വര്‍ധിപ്പിച്ചിരുന്നു. XUV700 എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ MX ഫൈവ് സീറ്റര്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന ആശ്വാസമുണ്ട്. യഥാക്രമം 13.45 ലക്ഷം രൂപ, 13.96 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില. അതേസമയം AX3 പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 41,000 രൂപയും 42,000 രൂപയും കൂട്ടി.

സ്‌കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം

XUV700-ന്റെ AX5 വേരിയന്റിന്റെ പെട്രോള്‍ വകഭേദത്തിന് 43,000 രൂപയും ഡീസല്‍ വകഭേദത്തിന് 45,000 രൂപയുമാണ് കൂടിയത്. അതേസമയം ഏഴ് സീറ്റര്‍ ഓപ്ഷനില്‍ മാത്രം എത്തുന്ന AX7 പെട്രോള്‍ മോഡലിന് 44,000 രൂപ മുതല്‍ 47,000 രൂപ വരെ ഇനി അധികം മുടക്കേണ്ടി വരും. നിലവില്‍ 23.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള AX7 ഒട്ടോമറ്റിക് വേരിയന്റിന് 50,000 രൂപ കൂടിയിട്ടുണ്ട്. ഡീസല്‍ വേരിയന്റുകളുടെ വില വര്‍ധനവ് നോക്കിയാല്‍ സ്റ്റാന്‍ഡേര്‍ഡ് AX7 മാനുവല്‍ സെവന്‍ സീറ്ററിന് 45,000 രൂപയാണ് വര്‍ധിച്ചത്.

AX7 L മാനുവല്‍ സെവന്‍ സീറ്ററിന് 32,000 രൂപ കൂടുതല്‍ നല്‍കണം. AX7 ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ 67,000 രൂപയാണ് വില ഉയര്‍ത്തിയത്. മഹീന്ദ്ര XUV700 എസ്‌യുവിയുടെ AWD പതിപ്പിന് 50,000 രൂപയും വില ഉയര്‍ന്നു. എസ്‌യുവിയുടെ AX7 L ഓട്ടോമറ്റിക്, AX7 L ഓട്ടോമറ്റിക് AWD എന്നിവയ്ക്ക് യഥാക്രമം 51,000 രൂപയും 53,000 രൂപയുമാണ് വില കൂടിയത്. ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവ് ചൂണ്ടിക്കാട്ടി, നഷ്ടത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കളിലേക്കും പകരുവാനായി മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി തുടങ്ങിയ മുന്‍നിര കാര്‍ നിര്‍മാതാക്കളും വില വര്‍ധനവ് നടപ്പാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra scorpio classic prices increased gets uniform price hike in malayalam
Story first published: Tuesday, January 31, 2023, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X