ഒരു തരം രണ്ടു തരം മൂന്നു തരം! XUV400 എക്‌സ്‌ക്ലൂസീവ് എഡിഷനായുള്ള ലേലം ആരംഭിക്കാൻ മഹീന്ദ്ര

തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ XUV400 ഇവിയുടെ വില പ്രഖ്യാപിച്ച് എതിരാളികൾക്ക് മുന്നിൽ തലയുയർത്തി നിന്നവരാണ് മഹീന്ദ്ര. ടാറ്റ നെക്സോൺ ഇവിയോട് മത്സരിക്കാൻ തുനിഞ്ഞിറങ്ങിയ ഈ വൈദ്യുതി വാഹനം വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. EC, EL എന്നീ രണ്ട് വേരിയന്റുകളിലാണ് വൈദ്യുത വാഹനം നിരത്തിലിറങ്ങുക.

എന്നാൽ XUV400 ഇവിയുടെ ഒരു എക്‌സ്‌ക്ലൂസീവ് എഡിഷനെയും മഹീന്ദ്ര അവതരണ വേളയിൽ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലേലത്തിലൂടെയാണ് കമ്പനി വിറ്റഴിക്കുക. കൂടുതൽ ലേലത്തുക വിളിക്കുന്നയാൾക്ക് ഈ സ്പെഷ്യൽ വേരിയന്റ് വീട്ടിലെത്തിക്കാം. ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ക്ലൂസീവ് എഡിഷൻ ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ലേലം ജനുവരി 26-ന് രാവിലെ 11 മണിക്കാണ് തുടങ്ങുക. തുടർന്ന് ജനുവരി 31-ന് രാത്രി 11:59-ന് സമയം സമാപിക്കും വിധമാണ് ഓക്ഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഒരു തരം രണ്ടു തരം മൂന്നു തരം! XUV400 എക്‌സ്‌ക്ലൂസീവ് എഡിഷനായുള്ള ലേലം ആരംഭിക്കാൻ മഹീന്ദ്ര

ഈ സമയത്തിനിടെ ഏറ്റവും ഉയർന്ന തുക ലേലം വിളിക്കുന്നവർക്കാണ് ഇവി സ്വന്തമാവുക. 2023 ഫെബ്രുവരി 10-ന്, ഫോർമുല E വാരാന്ത്യത്തിൽ ഹൈദരാബാദിൽ നടക്കുന്ന ഒരു പ്രത്യേക മഹീന്ദ്ര ഇവന്റിൽ XUV400 ഇവിയുടെ സ്പെഷ്യൽ എഡിഷൻ ലേല വിജയിക്ക് കൈമാറുകയും ചെയ്യും. 2022 നവംബറിലാണ് XUV400 ഇവിയുടെ എക്‌സ്‌ക്ലൂസീവ് എഡിഷൻ്റെ ടീസർ കമ്പനി ആദ്യമായി പുറത്തുവിടുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ ലേലം വിളിച്ച ആൾക്ക് XUV400 എക്സ്ക്ലൂസീവ് എഡിഷൻ കൈമാറുന്നത്.

യുവ, വിപ്ലവകാരിയായ ഫാഷൻ ഡിസൈനറായ റിംസിം ദാഡുവിന്റെ സഹകരണത്തോടെ മഹീന്ദ്രയുടെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് രൂപകൽപ്പന ചെയ്ത എക്‌സ്‌ക്ലൂസീവ് എഡിഷൻ 2022 നവംബർ 28-ന് നടന്ന മഹീന്ദ്ര ടെക് ഫാഷൻ ടൂറിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. 2023 ഫെബ്രുവരി 11-ന് ഹൈദരാബാദിൽ നടക്കുന്ന ഓൾ-ഇലക്‌ട്രിക് FIA ഫോർമുല ഇ ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യയുടെ ഉദ്ഘാടന റൗണ്ടിലേക്കുള്ള എക്‌സ്‌ക്ലൂസീവ് പാസും വിജയിക്ക് ലഭിക്കും.

ഒരു തരം രണ്ടു തരം മൂന്നു തരം! XUV400 എക്‌സ്‌ക്ലൂസീവ് എഡിഷനായുള്ള ലേലം ആരംഭിക്കാൻ മഹീന്ദ്ര

ലേലത്തിൽ നിന്നുള്ള വരുമാനം ഒരു സാമൂഹിക ലക്ഷ്യത്തിനായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2022 നവംബർ 28-ന് പ്രഖ്യാപിച്ച മഹീന്ദ്ര റൈസ് സസ്റ്റൈനബിലിറ്റി ചാമ്പ്യൻ അവാർഡ് ജേതാക്കളെ പിന്തുണയ്ക്കുന്നതിനായി ലേല വിജയിക്ക് അവരുടെ ബിഡ് സംഭാവന ചെയ്യാനും അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള ലാഭേച്ഛയില്ലാതെ തുക സംഭാവന ചെയ്യാനും കഴിയും. സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും ചില വ്യത്യാസങ്ങളുമായാണ് ഈ സ്പെഷ്യൽ എഡിഷൻ അണിഞ്ഞൊരുങ്ങുക.

XUV400 എക്‌സ്‌ക്ലൂസീവ് എഡിഷൻ റിംസിം ഡാഡു ഡാസിൽ ബ്ലൂ ബോഡി കളറിൽ കോപ്പർ ഘടകങ്ങളോട് കൂടിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനാൽ, ഡ്യുവൽ-ടോൺ കോപ്പർ റൂഫും പിയാനോ ബ്ലാക്ക് അലോയ് വീലുകളും പ്രത്യേക ചന്തമാണ് ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. മാത്രമല്ല, ചില പ്രദേശങ്ങളിൽ റിംസിം ദാദു x ബോസ് ലോഗോയും XUV400 ഇവിയിൽ കാണാനാവും.

XUV400 എക്‌സ്‌ക്ലൂസീവ് എഡിഷനായുള്ള ലേലം ആരംഭിക്കാൻ മഹീന്ദ്ര

ആഡംബരപൂർവം രൂപകല്പന ചെയ്ത ലെതറെറ്റ് സീറ്റുകൾ, സങ്കീർണമായ റിംസിം ഡാഡു ബ്ലൂ എംബ്രോയ്ഡറി ഉപയോഗിച്ച് ഇന്റീരിയറും പുതുക്കിയിട്ടുണ്ട്. രണ്ടാം നിര സീറ്റ് ആംറെസ്റ്റിന് പ്രീമിയം ലെതറെറ്റ് മെറ്റീരിയലിൽ തയാറാക്കിയ ലോഗോ വിശദാംശങ്ങളും ലഭിക്കുന്നുണ്ട്. റിംസിമിന്റെ എക്‌സ്‌ക്ലൂസീവ് മെറ്റാലിക് ഫാബ്രിക് മെറ്റീരിയലിൽ ട്രിം ചെയ്‌ത കുഷ്യൻസ്, സീറ്റ് ബെൽറ്റ് കവർ, കീഹോൾഡർ, ക്യാരി വിത്ത് യു പൗച്ചുകൾ, പ്രീമിയം ഡഫിൾ ബാഗ് തുടങ്ങി നിരവധി ആക്‌സസറികളും ഡിസൈനർ-ഡ്യുവോ വിഭാവനം ചെയ്തിട്ടുണ്ട്.

XUV400 പ്രധാനമായും XUV300 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ്. എന്നിരുന്നാലും മഹീന്ദ്ര ചില സുപ്രധാന മാറ്റങ്ങൾ ഇവി മോഡലിൽ വരുത്തിയിട്ടുണ്ട്. രണ്ട് വേരിയന്റുകളാലായി എത്തുന്ന വാഹനത്തിലെ EC വേരിയന്റിന് 34.5 kWh ബാറ്ററി പായ്ക്കും 375 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം രണ്ടാമത്തെ EL വേരിയന്റിന് 456 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന 39.4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 3.3 kW ചാര്‍ജറുള്ള മഹീന്ദ്ര XUV400 ഇലക്ട്രിക് EC വേരിയന്റിന് 15.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 7.2 കിലോവാട്ട് ചാര്‍ജറുള്ള അതേ വേരിയന്റിന് 16.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. XUV400 EL വേരിയന്റിന്റെ ഏറ്റവും ഉയര്‍ന്ന എക്‌സ്‌ഷോറൂം വില 18.99 ലക്ഷം രൂപയാണ്, ഇത് 7.2 kW ചാര്‍ജറിനൊപ്പം സ്റ്റാന്‍ഡേര്‍ഡായും നൽകുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv400 exclusive edition set to be auctioned from 26th january all the details inside
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X