വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

മഹീന്ദ്ര ശരിക്കും മഹീന്ദ്രയായത് ഈ അടുത്തകാലത്താണെന്ന് പറഞ്ഞാൽ ആർക്കെങ്കിലും എതിർക്കാനാവുമോ? നിലവിൽ തങ്ങളുടെ നിരയിലുള്ള എല്ലാ മോഡലുകളും അത്ര വലിയ ഹിറ്റായതും ഈ കഴിഞ്ഞ കാലങ്ങളിലാണെന്നു വേണം പറയാൻ. ഒരു ബൊലേറോ അല്ലെങ്കിൽ ഒരു സ്കോർപിയോ മാത്രം എടുത്തു പറയാനുണ്ടായിരുന്ന നമ്മുടെ സ്വന്തം ഇന്ത്യൻ ബ്രാൻഡ് ഇന്ന് നിരത്തിലെത്തിക്കുന്ന എല്ലാ മോഡലുകളും വൻ ഹിറ്റാണ്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

ശരിക്കും XUV300 എന്ന കോംപാക്‌ട് എസ്‌യുവിയിലൂടെയാണ് രാശി പതിയെ തെളിഞ്ഞതെന്നു വേണം പറയാൻ. അത്യാധുനിക ഫീച്ചറുകളും സേഫ്റ്റിയും കിടിലൻ ഡിസൈനുമെല്ലാം ചേർന്നെത്തിയ വാഹനം സെഗ്മെന്റിൽ വിപ്ലവം തന്നെ തീർത്തു. അങ്ങനെ XUV500 എന്ന വലിയ കൊമ്പനും പതിയ XUV700 ആയി രൂപമെടുത്തപ്പോൾ പിറന്നതും ചരിത്രമാണ്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

ഇന്ന് പലരുടേയും പ്രിയപ്പെട്ട സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് ഈ പ്രീമിയം മോഡൽ. ആദ്യതലമുറയേക്കാൾ വലിയ ഓളം സൃഷി‌ടിക്കാനായതും ശ്രദ്ധേയമാണ്. സമീപകാലത്ത് ഇന്ത്യൻ വാഹന വ്യവസായത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ് XUV700 രചിച്ചത്. 2021-ൽ അവതരിപ്പിച്ച ഈ എസ്‌യുവിയെ തേടി ഇന്നും നിരവധി ഉപഭോക്താക്കളാണ് വന്നെത്തുന്നത്. അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമായ മോഡൽ മോണോകോക്ക് ഷാസി അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതും.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

ഡിമാന്റ് ശക്തമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷങ്ങളായി സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം നേരിടുന്നതിനാൽ ഡെലിവറിയുടെ കാര്യത്തിൽ കമ്പനിക്ക് വലിയ തിരിച്ചടിനേരിടുന്നുണ്ട്. എസ്‌യുവിയുടെ ഇത് ചില വകഭേദങ്ങൾക്ക് ഇപ്പോഴും ഉയർന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. ഇതിനിടയിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ വിലയും വർധിപ്പിച്ചിരിക്കുകയാണിപ്പോൾ.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

അടുത്തിടെ സ്കോർപിയോ N മോഡലിന്റെ വില പരിഷ്ക്കാരം നടത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലിലേക്കും ബ്രാൻഡ് അതേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏത് കലണ്ടർ വർഷത്തിന്റെയും തുടക്കത്തിൽ ഇൻപുട്ട് ചെലവുകളുടെ വർധനവ് ചൂണ്ടിക്കാട്ടി നിർമാതാക്കൾ നടപ്പിലാക്കുന്ന സ്ഥിരം നമ്പരാണിതെന്നും പറയാം. ഇതിനോടകം തന്നെ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി പോലുള്ള പ്രമുഖരെല്ലാം സമാനമായ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

XUV700 എസ്‌യുവിയുടെ എൻട്രി ലെവൽ MX ഫൈവ് സീറ്റർ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വിലയിൽ കമ്പനി കൈവെച്ചിട്ടില്ല. ഇവയ്ക്ക് ഇപ്പോഴും യഥാക്രമം 13.45 ലക്ഷം രൂപ, 13.96 ലക്ഷം രൂപ എന്നിങ്ങനെ തന്നെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം രണ്ടാമത്തെ AX3 പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് മഹീന്ദ്ര യഥാക്രമം 41,000 രൂപയും 42,000 രൂപയുമാണ് വർധിച്ചിരിക്കുന്നത്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

ഇവ അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലും യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. XUV700 AX5 വേരിയന്റിന്റെ പെട്രോളിന് 43,000 രൂപയും ഡീസൽ പതിപ്പിന് 45,000 രൂപയുമാണ് അധികമായി ഇനി മുടക്കേണ്ടി വരിക. അതേസമയം എസ്‌യുവിയുടെ ഏഴ് സീറ്റർ ഓപ്ഷനിൽ മാത്രം എത്തുന്ന AX7 പെട്രോൾ മോഡലിന് 44,000 രൂപ മുതൽ 47,000 രൂപ വരെയും വർധനവുണ്ടായിട്ടുണ്ട്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

AX7 L AT വേരിയന്റിന് നിലവിൽ 23.60 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണുള്ളത്. 50,000 രൂപയുടെ പരിഷ്ക്കാരമാണ് ഈ വകഭേദത്തിന് കമ്പനി നൽകിയിരിക്കുന്നത്. ഇനി ഡീസൽ വേരിയന്റുകളുടെ കാര്യമെടുത്താൽ സ്റ്റാൻഡേർഡ് AX7 മാനുവൽ സെവൻ സീറ്ററിന് ഇനി മുതൽ 45,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

AX7 L മാനുവൽ സെവൻ സീറ്ററിന് 32,000 രൂപയും കൂടിയിട്ടുണ്ട്. AX7 ഓട്ടോമാറ്റിക് വകഭേദങ്ങളിൽ 67,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. XUV700 എസ്‌യുവിയുടെ AWD പതിപ്പിന് അരലക്ഷം രൂപയും മഹീന്ദ്ര ഉയർത്തുകയുണ്ടായി. വാഹനത്തിന്റെ AX7 L AT, AX7 L AT AWD എന്നിവയ്‌ക്ക് യഥാക്രമം 51,000 രൂപയും 53,000 രൂപയുമാണ് പുതുക്കിയ വില വർധനവിൽ നടപ്പിലാക്കിയിരിക്കുന്ന വർധനവ്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ആദ്യത്തേത് 200 bhp കരുത്തിൽ 380 Nm torque വരെ നിർമിക്കുമ്പോൾ ഓയിൽ ബർണർ എഞ്ചിൻ എൻട്രി ലെവൽ വേരിയന്റുകളിൽ 155 bhp പവറിൽ 420 Nm torque വരെയാണ് വികസിപ്പിക്കുന്നത്.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

അതേസമയം മാനുവൽ ടോപ്പ് വേരിയന്റുകളിൽ പവർ 185 bhp, 420 Nm torque എന്നിങ്ങനെയും ഓട്ടോമാറ്റിക് പതിപ്പുകളിൽ 185 bhp, 450 Nm torque എന്നിങ്ങനെയും ആയി മാറുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ മഹീന്ദ്ര XUV700 സ്വന്തമാക്കാം. സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയിലുണ്ട്. മോഡലിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്‌യുവിക്ക് വില കൂട്ടി

ഈ മോഡൽ കഴിഞ്ഞ വർഷം യുകെയിൽ മഹീന്ദ്ര XUV.e8 കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 80kWh വരെയുള്ള ബാറ്ററി പായ്ക്ക്, AWD സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാവും വിപണിയിലേക്ക് കാലുകുത്തുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 suv gets more expensive up to rs 64000 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X