ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയമായ ഹാച്ച്ബാക്കുകളുടെ പട്ടികയെടുത്താൽ മാരുതി സുസുക്കിയുടെ സ്ഥാനം അതൊന്ന് വേറെ തന്നെയായിരിക്കും അല്ലേ. 800, സെൻ, വാഗൺആർ, സ്വിഫ്റ്റ് എന്നിങ്ങനെ താരപദവി അലങ്കരിച്ചവർ അനവധിയാണ്. ഇതിൽ സ്പോർട്ടി ഹാച്ച് എന്നുപേരു വീണ പുലിക്കുട്ടനാണ് സ്വിഫ്റ്റ്. ആദ്യകാലത്തെ മോഡലിന്റെ പെർഫോമൻസ് ഒന്നും ഇപ്പോഴത്തെ സ്വിഫ്റ്റിന് അവകാശപ്പെടാനാവില്ലെങ്കിലും ആ കിരീടം ഇപ്പോഴും തലയിലുണ്ടെന്നു വേണം പറയാൻ.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

ഇന്ത്യയിൽ ഇന്നും സ്വിഫ്റ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 2023 ജനുവരിയിൽ മാരുതി സുസുക്കി മോഡലിന്റെ 16,000 യൂണിറ്റുകളോളമാണ് നിരത്തിലെത്തിച്ചത്. പ്രധാന എതിരാളികളായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയ്ക്കൊന്നും ഈ കണക്കുകളുമായി ഒരിക്കലും തട്ടിച്ചുനോക്കാനുമായിട്ടില്ല. ശരിക്കും ജനപ്രിയനെന്ന വിശേഷണം സ്വിഫ്റ്റ് അർഹിക്കുന്നുവെന്ന് സാരം. മൂന്നാം തലമുറ ആവർത്തനത്തിലുള്ള കോംപാക്‌ട് ഹാച്ചിനെ നാലാംതലമുറയിലേക്ക് ഉടൻ തന്നെ കമ്പനി പരിഷ്ക്കരിക്കും.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

നാലാം തലമുറ സ്വിഫ്റ്റ് നിർമാണത്തിലാണ് എന്നതാണ് സന്തോഷകരമായ കാര്യം. അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ ഹൈബ്രിഡ് എഞ്ചിനെല്ലാമായി വരുമെന്നാണ് പരക്കുന്ന അഭ്യൂഹങ്ങൾ. സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണിയായതിനാൽ ആഗോള അരങ്ങേറ്റത്തിന് ശേഷം ഉടൻ തന്നെ ഇന്ത്യൻ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ മോഡലിലേക്ക് ചെറിയൊരു പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുകയാണ് മാരുതി.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

സ്വിഫ്റ്റിന്റെ VXI വേരിയന്റിലേക്ക് ഒരു പ്രധാന ഫീച്ചർ കൂട്ടിചേർത്തുകൊണ്ടാണ് മാരുതി ഞെട്ടിച്ചിരിക്കുന്നത്. ESP എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സവിശേഷത കൊണ്ടുവന്നതാണ് ആ സന്തോഷകരമായ കാര്യം. RDE മാനദണ്ഡങ്ങൾക്ക് അനുസൃമാക്കി കാറിനെ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുന്നതെന്നാണ് വിവരം. എങ്കിലും ഇക്കാര്യം മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

2023 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് VXI വേരിയന്റിന് 6.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ESP ഫീച്ചർ കൂട്ടിച്ചേർത്തതിനു പുറമെ കാറിൽ മറ്റൊരു പരിഷ്ക്കാരവും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നു വേണം പറയാൻ. 2021 മുതൽ ESP സ്വിഫ്റ്റിൽ ലഭ്യമാണെങ്കിലും ടോപ്പ് വേരിയന്റുകളിൽ മാത്രമാണ് ഈ സവിശേഷത ലഭ്യമായിരുന്നതെന്നു വേണം പറയാൻ.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

അതേ വർഷത്തെ പരിഷ്ക്കാരത്തിൽ ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ മാരുതി സുസുക്കി സ്വിഫ്റ്റിലേക്ക് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ എഎംടിയിൽ മാത്രമാണ് ഇഎസ്പി വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ മാനുവൽ വേരിയന്റുകളിലേക്കും എത്തുന്നു എന്ന കാര്യം ശ്രദ്ധേയമായ കാര്യമാണ്. ഹെഡ്‌ലൈറ്റ് ലിവലറിന് സമീപം ഇഎസ്‌പിയ്‌ക്കായി ഇപ്പോൾ ഒരു പ്രത്യേക സ്വിച്ചാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

മാരുതി സുസുക്കി 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ബിഎസ്-VI പരിവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് അനുസൃതമായി നിർമിക്കും. ഇത് ഏപ്രിലിന് മുന്നോടിയായി വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ 1.2 ലിറ്റർ ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി NA എഞ്ചിൻ ഏകദേശം 90 bhp കരുത്തിൽ 113 Nm torque വരെയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവയും തെരഞ്ഞെടുക്കാനാവും. എഞ്ചിൻ പരിഷ്ക്കാരത്തോടെ പവർ കണക്കുകളിൽ ഒന്നും തന്നെ മാറ്റമുണ്ടാവാൻ പോവുന്നില്ല. GNCAP പുതിയ ടെസ്‌റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ സ്വിഫ്റ്റ് അടുത്തിടെ ക്രാഷ് ടെസ്റ്റ് ചെയ്യുകയും മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ വെറും 1 സ്റ്റാർ നേടിയാണ് മടങ്ങിയത്.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന സ്വിഫ്റ്റിന് ഇന്ത്യയിൽ വിൽക്കുന്നതിനേക്കാൾ മികച്ച സുരക്ഷാ റേറ്റിംഗ് ഉണ്ട്. ആയതിനാൽ നാലാം തലമുറ ആവർത്തനം എത്തുമ്പോൾ ഇക്കാര്യത്തിലും മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയെ പോലെ ഉയർന്ന നിലവാരമുള്ള ബോഡിയും അതിനൊത്ത സേഫ്റ്റി ഫീച്ചറുകളും കാറിൽ അണിനിരക്കും. സുരക്ഷയിലും സാങ്കേതികവിദ്യയിലും മാത്രമല്ല, ലുക്കിലും അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുക.

ഈ കിടിലൻ ഫീച്ചർ ഇനി VXI വേരിയന്റിലും! സ്വിഫ്റ്റിൽ കിടിലൻ പരിഷ്ക്കാരവുമായി മാരുതി

പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാതെ ചെറുകാറുകളിലൂടെ ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കി തുടര്‍ന്ന് പോകാനാണ് മാരുതിയുടെ പദ്ധതി. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനം കൊണ്ടുവരുന്നത്. ഇങ്ങനെ കോംപാക്‌ട് ഹാച്ച്ബാക്കിന് 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കുമെന്നാണ് വിവരം.

Most Read Articles

Malayalam
English summary
Maruti suzuki introduced esp feature as standard in swift vxi variant
Story first published: Monday, February 6, 2023, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X