ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ സുക്കിയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് വാഹന വിഭാഗമാണെന്ന് ഈ വർഷത്തെ ഓട്ടോ എക്സ്പോയോടെ മനസിലായതാണ്. പത്ത് വർഷം കൊണ്ട് ആറ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി എന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മാരുതിയുടെ ഇലക്ട്രിക് വാഹനമെന്ന സ്വപ്നം ജപ്പാൻ പങ്കാളിയെ ആശ്രയിച്ച് ഇരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടൊയോട്ട മോട്ടോർസിൽ നിന്ന് ഇവിയുടെ സാങ്കേതികവിദ്യ കടം ചോദിച്ച് ചെറിയ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് സുസുക്കി പദ്ധതിയിടുന്നത്. അങ്ങബനെ ഒരു കാർ നിർമിച്ചാൽ മാരുതിയുടെ ആഗോള പോർട്ട്ഫോളിയോയുടെ ഭാഗമാകുകയും ഇന്ത്യയ്‌ക്കായുള്ള മാരുതിയുടെ ആദ്യത്തെ ഇലക്‌ട്രിക് കാറുകളെ സ്വാധീനിക്കുമെന്നാണ് തോന്നുന്നത്.

ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി

4,300 എംഎം നീളവും 1,800 എംഎം വീതിയും 1,600 എംഎം ഉയരവുമാണ് മാരുതി സുസുക്കിയുടെ കുടക്കീഴില്‍ എത്താന്‍ പോകുന്ന പുതിയ ഇവിയുടെ അളവുകള്‍. 2,700 എംഎം വീല്‍ബേസ് അകത്തളത്തില്‍ വിശാലമായ ഇടം നല്‍കും. ഈ ഇലക്ട്രിക് കാറിന്റെ മുന്‍വശം നോക്കിയാല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ 'V' ആകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ ഉണ്ട്. കൂടാതെ, ഗംഭീരമായ വീല്‍ ആര്‍ച്ചുകള്‍, ആകര്‍ഷകമായ അലോയ് വീലുകള്‍, കൂപ്പെ പോലുള്ള റൂഫ് ലൈന്‍ എന്നിവയും ഈ ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ചിലതാണ്.

മാരുതി സുസുക്കി ഇതുവരെ പെട്രോൾ ഡീസൽ വിഭാഗത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പത്തിലധികം മോഡലുകൾ ഓഫർ ചെയ്യുന്ന സിഎൻജി വാഹനങ്ങളിൽ മുൻനിരയിലാണ് ഇപ്പോൾ കമ്പനി. എന്നാലും ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ കമ്പനിക്ക് പുതിയ ഒരു മാനമായിരിക്കും ഉണ്ടാകാൻ പോകുന്നത്. കാരണം ഇപ്പോൾ തന്നെ മാരുതിക്ക് വാഹന വിപണിയിൽ ഒന്നാം സ്ഥാനം തന്നെയാണ്. അപ്പോൾ പിന്നെ ഇലക്ട്രിക് കൂടെ വന്നാൽ പിന്നെ മാരുതി വേറെ ലെവൽ

ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി

എന്നാല്‍ ഈ കാര്‍ ഉല്‍പാദനത്തിലേക്കെത്തുമ്പോള്‍ ഒരുപിടി മാറ്റങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. മാരുതി സുസുക്കിയുടെ ഈ പുതിയ ഇലക്ട്രിക് എസ്‌യുവി കണ്‍സപ്റ്റിന് 60 kWh ബാറ്ററി പാക്ക് ആണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാല്‍ തന്നെ റേഞ്ചിനെ കുറിച്ചുള്ള ആവലാതികള്‍ ഇല്ലാതെ ധൈര്യത്തില്‍ ലോംഗ് ട്രിപ്പുകള്‍ പോകം. ഈ ഇലക്ട്രിക് കാറില്‍ എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബ്ലേഡ് സെല്‍ ബാറ്ററികളാണ് മാരുതി സുസുക്കി ഉപയോഗിച്ചിരിക്കുന്നത്.

ബ്ലേഡ് സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മികച്ച റേഞ്ച് ലഭിക്കുന്നതിനൊപ്പം വാഹനത്തിന്റെ വില കുറയാനും സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തുമ്പോള്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പുമായിട്ടായിരിക്കും നേരിട്ട് ഏറ്റുമുട്ടുക. മാരുതി ഇവിക്കൊപ്പം ഹ്യുണ്ടായി ക്രെറ്റ ഇവിയും 2025-ലാകും വില്‍പ്പനയ്ക്കെത്തുക. മാരുതിയുടെ ഇലക്ട്രിക് കാറിന്റെ വരവ് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുളളത് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിനാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവികളില്‍ ഒന്നാണ് ഇത്.

ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സില്‍ 40.5 kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവി 437 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഇതേ സ്‌പെസിഫിക്കേഷന്‍സുമായി പുറത്തിറങ്ങുകയാണെങ്കില്‍ മാരുതി സുസുക്കി ഇവിയുമായി മുട്ടി നില്‍ക്കാന്‍ ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് കുറച്ച് വിയര്‍ക്കും. ബാറ്ററിയുടെയും റേഞ്ചിന്റെയും കാര്യത്തില്‍, മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് കാര്‍ ടാറ്റ നെക്സോണ്‍ ഇവി മാക്സിനേക്കാള്‍ മികച്ചതായിരിക്കാം.

നിലവില്‍ 18.34 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 20.04 ലക്ഷം രൂപ (എക്‌സ്‌ഷോറും) നല്‍കണം. എന്നാല്‍ 15 മുതല്‍ 20 ലക്ഷം രൂപ വില നിലവാരത്തിലാകും പുതിയ മാരുതി സുസുക്കി ഇലക്ട്രിക് എസ്‌യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, ഈ വിലയില്‍ വിപണിയിലെത്തുന്ന മാരുതിയുടെ ഇവി ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Maruti suzuki requested toyota help in small electric cars
Story first published: Saturday, February 4, 2023, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X