വിൽപ്പനയിൽ ലേശം കുറവുണ്ട് കേട്ടോ; മാരുതിക്ക് എന്ത് പറ്റി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2022 ഡിസംബറിൽ മൊത്തം 1,12,010 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഡിസംബറിൽ മാരുതി സുസുക്കി 1,23,016 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിലെ 9 ശതമാനം വിൽപ്പന എന്നത് ഇടിഞ്ഞ് 1,12,010 യൂണിറ്റായി.

കഴിഞ്ഞ മാസം 16,932 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി ബലേനോയാണ് വിൽപ്പനയുടെ ചാർട്ടിൽ ഒന്നാമതുളളത്. 2021 ഡിസംബറിൽ വിറ്റത് 14,558 യൂണിറ്റാണ്. താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തിൽ നിന്ന് 17 ശതമാനം വർധനവോടെയാണ് 16,932 യൂണിറ്റിലെത്തിയത്. എന്നാൽ MoM വിൽപ്പന 2022 നവംബറിൽ വിറ്റ 20,945 യൂണിറ്റുകളിൽ നിന്ന് 19 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് മാരുതി ബലേനോ വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ എന്നിവയിൽ ലഭ്യമാണ്. ബലേനോയുടെ 6.56 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി 9.83 വരെ എക്സ്ഷോറൂം വില.

വിൽപ്പനയിൽ ലേശം കുറവുണ്ട് കേട്ടോ; മാരുതിക്ക് എന്ത് പറ്റി

പട്ടികയിലെ രണ്ടാമത്തെ കാർ മാരുതി എംപിവി ആയ എർട്ടിഗയാണ് . മാരുതി 2022 ഡിസംബറിൽ വിറ്റത് 12,273 യൂണിറ്റുകളാണ്, 2021 ഡിസംബറിൽ വിറ്റ 11,840 യൂണിറ്റുകളിൽ നിന്ന് 4 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാൽ അവിടേയും MoM വിൽപ്പന 2022 നവംബറിൽ വിറ്റ 13,818 യൂണിറ്റുകളിൽ നിന്ന് 11 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 1.5-എൻഎ പെട്രോൾ എൻജിനാണ് എർട്ടിഗയിൽ ഉളളത്. 5-സ്പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്. 8.41 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 12.79 ലക്ഷം വരെയാണ് എർട്ടിഗയുടെ എക്സ്ഷോറൂം വില

പട്ടികയിലെ അടുത്ത കാർ ജനപ്രിയ മാരുതി സുസുക്കി സ്വിഫ്റ്റാണ്. 2022 ഡിസംബറിൽ മാരുതി 12,061 യൂണിറ്റുകളാണ് വിറ്റത്.എന്നാൽ 2021 ഡിസംബറിൽ മാരുതി വിറ്റത് 15,661 യൂണിറ്റുകളാണ്. MoM വിൽപ്പനയും 20 ശതമാനമായി കുറഞ്ഞു. 2022 നവംബറിൽ 15,153 യൂണിറ്റുകളായിരുന്നു വിറ്റത്. 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില 5.91 ലക്ഷം രൂപ മുതൽ 8.71 ലക്ഷം വരെയാണ്.

പട്ടികയിലെ നാലാമത്തെ കാർ ജനപ്രിയ സെഡാനായ ഡിസയറാണ് . മാരുതി ഡിസയറിന്റെ വിൽപ്പന 2021 ഡിസംബറിൽ വിറ്റ 10,633 യൂണിറ്റുകളിൽ നിന്ന് 13 ശതമാനം ഉയർന്ന് 11,997 യൂണിറ്റിലെത്തി, എന്നാൽ 2022 നവംബറിൽ വിറ്റ 14,456 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 17 ശതമാനം ഇടിഞ്ഞു. ഡിസയറും 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത് അത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായിട്ട് ജോടിയാക്കുന്നു. 6.24 ലക്ഷം രൂപ മുതൽ 9.17 ലക്ഷം വരെയാണ് ഡിസയറിന്റെ എക്സ് ഷോറൂം വില.

പട്ടികയിലെ അഞ്ചാമത്തെ കാർ മാരുതി എസ്‌യുവിയായ ബ്രെസ്സയാണ് . 2022 ഡിസംബറിൽ മാരുതി എസ്‌യുവിയുടെ 11,200 യൂണിറ്റുകൾ വിറ്റു, അതായത് 2021 ഡിസംബറിൽ വിറ്റ 9,531 യൂണിറ്റുകളിൽ നിന്ന് 18 ശതമാനം വരെ ഉയർന്നു. 5-സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ബ്രെസ്സയ്ക്ക് കരുത്തേകുന്നത്. എസ്‌യുവിയുടെ വില 7.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 13.8 ലക്ഷം രൂപ വരെയാണ്

പട്ടികയിലെ അടുത്ത കാർ മാരുതി ഇക്കോ വാൻ ആണ്.ഇക്കോയുടെ വിൽപ്പന 2021 ഡിസംബറിൽ 9,165 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം മെച്ചപ്പെട്ട് 10,581 യൂണിറ്റായി മാറിയിരുന്നു. 2022 നവംബറിൽ വിറ്റ 7,183 യൂണിറ്റുകളിൽ നിന്ന് MoM വിൽപ്പന 47 ശതമാനമാണ് ഉയർന്നത്. 5-സ്പീഡ് മാനുവലുമായി ജോടിയാക്കിയിരിക്കുകയാണ് എഞ്ചിൻ. 5.10 ലക്ഷം രൂപ മുതൽ 8.13 ലക്ഷം വരെയാണ് വാനിന്റെ എക്സ് ഷോറൂം വില.

XL6-ൻ്റെ 2022 ലെ വിൽപ്പന നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. 2022 ഡിസംബറിൽ കമ്പനി 3,364 യൂണിറ്റുകളാണ് വിറ്റത്. 2022 നവംബറിൽ മാരുതി 2,988 യൂണിറ്റുകൾ വിറ്റു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.5-ലിറ്റർ NA പെട്രോൾ എഞ്ചിനാണ് XL6-ന് കരുത്ത് പകരുന്നത്. 2022 ഡിസംബറിൽ സിയാസിന്റെ വിൽപ്പന 1,154 യൂണിറ്റുകളും എസ്-പ്രസ്സോയുടെ വിൽപ്പന 1,117 യൂണിറ്റുകളും സെലേറിയോ 1090 യൂണിറ്റുകളുമായി വിൽപ്പന നടത്തി

Most Read Articles

Malayalam
English summary
Maruti suzuki sales breakup december 2022
Story first published: Tuesday, January 24, 2023, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X