ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി

മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയിൽ ഏറെ നാളായി ആരാധകർ കാത്തിരുന്ന തങ്ങളുടെ പുതിയ എസ്‌യുവി ജിംനി പ്രദർശിപ്പിച്ചു. ജിംനിയുടെ ഫൈവ് ഡോർ പതിപ്പ് ആദ്യമായി ഇന്ത്യയിലാണ് ബ്രാൻഡ് വെളിപ്പെടുത്തിയത്, കൂടാതെ വാഹനത്തിനായുള്ള ബുക്കിംഗും അനാച്ഛാദനം ചെയ്ത ദിവസം മുതൽ നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.

ജിംനിക്ക് ലോകമെമ്പാടും വലിയ ആരാധക നിരയുണ്ട് എന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്, ഇന്ത്യയിലും സാഹചര്യങ്ങൾ ഒട്ടും വ്യത്യസ്തമല്ല. 25,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ ജിംനിക്കായി മാരുതിക്ക് ഇതുവരെ 9,000 ബുക്കിംഗുകൾ ലഭിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്.ബുക്കിംഗുകൾ കുമിഞ്ഞു കൂടുന്നതിനൊപ്പം ജിംനി എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ ഇപ്പോൾ ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കി ജിംനി ഫൈവ്-ഡോർ എസ്‌യുവിയുടെ വില 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ജിംനി നിലവിൽ ഇന്റർനെറ്റിൽ ഒരു ഹോട്ട് ചർച്ചാ വിഷയമാണ്. നിരവധി ആളുകൾ ഈ എസ്‌യുവിയുടെ വരവിനായി വർഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ ജിംനി ത്രീ ഡോർ മാരുതി നിർമ്മിക്കുന്നുണ്ടെങ്കിലും, ഈ മോഡൽ എക്സ്പോർട്ട് ആവശ്യങ്ങക്ക് വേണ്ടി മാത്രമായിരുന്നു. ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ള ഔദ്യോഗിക കാർ ഫൈവ് ഡോർ പതിപ്പാണ്.

അതിനാൽ തന്നെയാണ് മാരുതി സുസുക്കി ആദ്യമായി ഫൈവ്-ഡോർ പതിപ്പ് ഇന്ത്യയിൽ തന്നെ പ്രദർശിപ്പിച്ചത്. 2023 സാമ്പത്തിക വർഷം ആരംഭിക്കുന്ന, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും മാരുതി പുതിയ ജിംനി പുറത്തിറക്കാൻ സാധ്യതയുണ്ട്. എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിർമ്മാതാക്കൾ ഇതിനകം വെളിപ്പെടുത്തിയതിനാൽ, മാരുതി ഉടൻ തന്നെ വില പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഇതാദ്യമായാണ് സുസുക്കി ജിംനി ഫൈവ്-ഡോർ പരിവേഷത്തിൽ അവതരിപ്പിക്കുന്നത്. ഫൈവ് ഡോർ വാഹനമായി അവതരിപ്പിക്കാൻ മാരുതി സുസുക്കി ജിംനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഇത് ത്രീ-ഡോർ ജിംനി സിയറ പതിപ്പിന്റെ എക്സ്റ്റെൻഡഡ് പതിപ്പല്ല. ത്രീ-ഡോർ പതിപ്പിനേക്കാൾ നീളമുള്ള വീൽബേസ് ഇതിന് ഉണ്ടെങ്കിലും, വാഹനം ഇപ്പോഴും വളരെ മികവുറ്റ ഒരു എസ്‌യുവി ഓഫ്-റോഡാണ്. പ്രോപ്പർ 4×4 സംവിധാനത്തോടെയാണ് മാരുതി സുസുക്കി ജിംനി വാഗ്ദാനം ചെയ്യുന്നത്. മറ്റ് 4×4 എസ്‌യുവികളെപ്പോലെ, മാരുതി സുസുക്കി ജിംനിയും ഒരു ലാഡർ-ഓൺ ഫ്രെയിം ചാസിയിലൊരുങ്ങുന്ന എസ്‌യുവിയാണ്. എസ്‌യുവിയുടെ എക്സ്റ്റീരിയർ രൂപകൽപ്പന മൂന്ന് ഡോർ പതിപ്പിന് സമാനമാണ്, എന്നാൽ ഫൈവ്-ഡോർ പതിപ്പ് ഫ്രണ്ട് ഗ്രില്ലിൽ ചില ക്രോം ഔട്ട്‌ലൈനുകളോടെയാണ് വരുന്നത്.

ഓഫ്-റോഡ് എസ്‌യുവിയുടെ ഇന്റീരിയറിൽ മാരുതി സുസുക്കിയുടെ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫാബ്രിക് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സെന്ററിൽ ഡിജിറ്റൽ MID -യുള്ള റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ മാരുതിയുടെ മോഡൽ നിരയിലുള്ള ഒരേയൊരു 4×4 എസ്‌യുവിയാണിത്. 3,985 mm നീളം, 1,645 mm വീതി, 1,720 mm ഉയരം. ഓഫ് റോഡിംഗിന് പര്യാപ്തമായ 210 mm ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ജിംനിയുടെ അപ്പ്രോച്ച് ആംഗിൾ 36 ഡിഗ്രിയും റാംപ് ബ്രേക്ക് ഓവർ 24 ഡിഗ്രിയും ഡിപ്പാർച്ചർ 50 ഡിഗ്രിയുമാണ്. മാരുതി സുസുക്കി ജിംനി ഫൈവ്-ഡോർ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ത്രീ-ഡോർ പതിപ്പിന്റെ അതേ K15B എഞ്ചിൻ യൂണിറ്റാണ് ഇതിൽ ഉപയോഗിക്കുന്നത്. K15B യൂണിറ്റ് എന്നത് 103 bhp മാക്സ് പവറും 134 Nm പീക്ക് torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ വാഹനം ലഭ്യമാണ്.

പേൾ ആർട്ടിക് വൈറ്റ്, കൈനറ്റിക് യെല്ലോ, ഗ്രാനൈറ്റ് ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, നെക്സ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ജിംനി ഫൈവ്-ഡോർ പതിപ്പ് മാരുതി വാഗ്ദാനം ചെയ്യുന്നു. ഈ ഷേഡുകളിൽ ചിലതിനൊപ്പം ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭ്യമാണ്. നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ 4×4 എസ്‌യുവിയായ മഹീന്ദ്ര ഥാർ പോലുള്ള മോഡലുകളോടാണ് മാരുതി ജിംനി മത്സരിക്കുക. ജിംനി ഥാറിന് എത്രത്തോളം കോംപറ്റീഷൻ നൽകും എന്നത് നമുക്ക് താമസിയാതെ കണ്ടറിയാം.

Most Read Articles

Malayalam
English summary
Maruti suzuki to launch jimny 4x4 suv in 2023 q3
Story first published: Saturday, January 28, 2023, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X